ഇറാന്‍ വാട്‌സ്ആപും നിരോധിക്കും...!

Written By:

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍ ഇറാന് അന്യമാകുന്നു. വാട്‌സ്ആപ് ഉള്‍പ്പെടെയുളള ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ ജുഡീഷ്യറി ഇറാന്‍ സര്‍ക്കാരിന് ഒരു മാസത്തെ കാലാവധിയാണ് നല്‍കിയിരിക്കുന്നത്.

ഇസ്ലാമിന് ചേരാത്ത അശ്ലീലമായ ഉളളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടാണ് നിരോധനം. വാട്‌സ്ആപ്, വൈബര്‍, ടാംഗൊ തുടങ്ങിയ സേവനങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് കടുത്ത മതവിശ്വാസത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജുഡീഷ്യറിയുടെ അന്ത്യശാസനം.

മെസേജിംഗ് ആപ്ലിക്കേഷനും സാമൂഹിക സൈറ്റുകളും അനിസ്ലാമികവും അക്രമവാസനയുളവാക്കുന്നതുമായ ഉളളടക്കങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പുരോഹിതനും ജഡ്ജിയുമായ മൊഹസേനി എജേയ് സര്‍ക്കാരിന് മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞാണ് ജുഡീഷ്യറി നിരോധനത്തിന് ഉത്തരവിട്ടത്.

ഇറാന്‍ വാട്‌സ്ആപും നിരോധിക്കും...!

ജുഡീഷ്യറിയുടെ കടുത്ത നിലപാട് പ്രസിന്റ് ഹസന്‍ റൗഹാനിയുടെ നവോത്ഥാന പ്രതിച്ഛായക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ബ്ലോഗര്‍മാരും മറ്റും തെരഞ്ഞെടുപ്പിലെ കൃത്രിമം പൊളിച്ചുകാട്ടിയപ്പോള്‍ ഭരണകൂടം അവരെ ജയിലാലാക്കിയും സൊഷ്യല്‍ മീഡിയാ സൈറ്റുകളെ വരിഞ്ഞുകെട്ടിയുമാണ് മറുപടി നല്‍കിയത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot