റെയില്‍വെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍; വിന്‍ഡോസ് ഉപകരണങ്ങള്‍ക്കു മാത്രമായി പുതിയ ആപ്ലിക്കേഷന്‍

Posted By:

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ എളുപ്പമാക്കാന്‍, വിന്‍ഡോസ് ഫോണുകള്‍ക്കും വിന്‍ഡോസ് 8 ഒ.എസ്. ഉള്ള ഉപകരണങ്ങള്‍ക്കും മാത്രമായി ഇന്ത്യന്‍ റെയില്‍വെ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കി.

വിന്‍ഡോസ് ഉപകരണങ്ങള്‍ക്കു മാത്രമായി ഐ.ആര്‍.സി.ടി.സിയുടെ പുതിയ ആപ്ലിക്ക

ഒരേസമയം വിവിധ ഉപയോഗങ്ങള്‍ സാധ്യമാകുമെന്നതാണ് ആപ്ലിക്കേഷന്റെ ഗുണം. ഉദാഹരണത്തിന് ടിക്കറ്റ് റിസര്‍വ്‌ചെയ്യുന്നതിനിടയില്‍ പി.എന്‍.ആര്‍. സ്റ്റാറ്റസ് പരിശോധിക്കാനും കഴിയും. എന്നാല്‍ 24 മണിക്കൂറം ഈ സേവനം ലഭ്യമല്ല. രാവിലെ 8 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെയും രാത്രി 11.30-മുതല്‍ 12.30 വരെയുമാണ് ലഭ്യമാവുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

നിലവിലുള്ള ഐ.ആര്‍.സി.ടി.സിയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനത്തിനു പുറമെയാണ് ഈ സൗജന്യ ആപ്ലിക്കേഷന്‍. മൈക്രോസോഫ്റ്റുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ വിന്‍ഡോസ് ഫോണുകളിലും വിന്‍ഡോസ് 8 ഒ.എസ്. ഉള്ള ടെസ്‌ക്‌ടോപ് കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ടാബ്ലറ്റ് എന്നിവയില്‍ ഉപയോഗിക്കാം.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot