വടികഠാരവെടി പടഹമോടെ ജനമിടിതുടങ്ങി മകനേ! വേണ്ടാ..ഇടി കൂടണ്ട...ട്രെയിൻ ടിക്കറ്റുകൾ നേരത്തേ ബുക്ക് ചെയ്യാം
ഇന്ത്യയിലെ ഹിന്ദു സമൂഹത്തിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നാണ് ദീപാവലി. ദീപങ്ങളുടെ മിന്നുന്ന ഉത്സവം. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനുള്ള സമയം കൂടി ആണ് ഈ ഉത്സവം. എന്നാൽ ആഘോഷങ്ങൾക്കൊപ്പം യാത്രാ തിരക്കിനിടയിലും ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കുക എന്ന വെല്ലുവിളി കൂടി ഈ സമയങ്ങളിൽ ഉണ്ടായേക്കാം. എന്നാൽ ഈ വർഷം, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ദീപാവലി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് മൂന്ന് മാസം മുമ്പ് ഓപ്പൺ ചെയ്ത് പ്രക്രിയ എളുപ്പമാക്കുന്നതിന് സജീവമായ നടപടികൾ സ്വീകരിക്കുന്നു.
പ്രധാന തീയതികളും ബുക്കിംഗ് വിവരങ്ങളും അറിയാം. ദീപാവലി ഒക്ടോബർ 31, 2024 (ഔദ്യോഗിക ഉത്സവ ആചരണം: ഒക്ടോബർ 30, 2024), ബുക്കിംഗ് ആരംഭ തീയതി: ഒക്ടോബർ 29നും അതിനു മുമ്പുള്ള ദിവസങ്ങളിലെയും യാത്രയ്ക്കുള്ള ബുക്കിംഗ് ഇപ്പോൾ ഓപ്പൺ ആക്കിയിട്ടുണ്ട്. ദീപാവലി ദിനത്തിനായുള്ള റിസർവേഷൻ (ഒക്ടോബർ 31) നാളെ ആരംഭിക്കും.

ഒന്നിലധികം ബുക്കിംഗ് ഓപ്ഷനുകൾ ലഭ്യമാണ് എന്നതും യാത്രക്കാർക്ക് കൂടുതൽ ഗുണകരമാകും. നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ബുക്കിംഗ് ഓപ്ഷനുകൾ ആണ് ഐആർസിടിസി വാഗ്ദാനം ചെയ്യുന്നത്. എന്തിനാണ് നേരത്തെ ബുക്ക് ചെയ്യുന്നതെന്ന് ചിലർക്ക് എങ്കിലും സംശയം തോന്നിയേക്കാം. നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം ഇവിടെ ഉണ്ട്.
ഓൺലൈൻ ബുക്കിംഗ്: മറ്റ് ആപ്പുകളുടെയും സൈറ്റുകളുടെയും പോലെ തന്നെ നിങ്ങളുടെ വീട്ടിലിരുന്ന് ടിക്കറ്റ് ബുക്ക് ചെയ്യാണ് സാധിക്കുന്ന ഒരു സേവനമാണ് ഐആർസിടിസിയുടെ ഓൺലൈൻ ബുക്കിംഗ്. അവരുടെ വെബ്‌സൈറ്റിൽ നിങ്ങളുടെ ഐആർസിടിസിയുടെ അക്കൗണ്ട് ലോഗിൻ ചെയ്‌ത് നിങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്ത് സുരക്ഷിതമാക്കാവുന്നതാണ്.
മൊബൈൽ ആപ്പ്: എവിടെ ആയിരുന്നാലും തടസ്സമില്ലാത്ത ബുക്കിംഗ് അനുഭവത്തിനായി ഐആർസിടിസി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. സേവനം ഓൺലൈൻ ബുക്കിംഗിന് സമാനം ആണെങ്കിലും കൂടുതൽ ഉപയോക്ത- സൗഹൃദ രീതി ആപ്പിലൂടെ ലഭിക്കും. കൂടാതെ ആപ്പ് നിങ്ങളുടെ യാത്രയുടെ ഹിസ്റ്ററി, ട്രാക്കിങ് [പോലുള്ള സേവങ്ങളും നൽകും.
വ്യക്തിഗത ബുക്കിംഗ്: പരമ്പരാഗത സമീപനം തിരഞ്ഞെടുക്കണോ? നിങ്ങളുടെ അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് പോയി നിങ്ങളുടെ ടിക്കറ്റുകൾ നേരിട്ട് വാങ്ങുക. ഇത് എളുപ്പ വഴി അല്ല എന്നുള്ളത് സത്യമാണ്. എങ്കിലും പലർക്കും ഓൺലൈൻ ബുക്കിങ്ങിലും ആപ്പ് വഴി ഉള്ള ബുക്കിങ്ങിലും വിശ്വാസമില്ലാത്ത സാഹചര്യത്തിൽ വ്യക്തിഗത ബുക്കിംഗ് തിരഞ്ഞെടുക്കാവുന്നതാണ്.
എന്തുകൊണ്ട് നേരത്തെ ബുക്ക് ചെയ്യണം? കഴിഞ്ഞ വർഷത്തെ ദീപാവലി ട്രെയിൻ ടിക്കറ്റുകൾ വിറ്റുതീർന്നതിൻ്റെ നിരാശ ഓർക്കുന്നുണ്ടോ? ഈ വർഷം വീണ്ടും ഉയർന്ന ഡിമാൻഡ് പ്രതീക്ഷിക്കുന്നതിനാൽ, നിങ്ങളുടെ ടിക്കറ്റുകൾ എത്രയും വേഗം ബുക്ക് ചെയ്യാൻ ഐആർസിടിസി ശക്തമായി ഉപദേശിക്കുന്നു. അവസാന നിമിഷത്തെ ബുക്കിംഗ് തടസ്സങ്ങൾ കാരണം പ്രിയപ്പെട്ടവരുമായി ആഘോഷിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തരുത്.
നിങ്ങളുടെ യാത്രാ പദ്ധതികൾ മുൻകൂട്ടി ഉറപ്പിക്കുകയും അനാവശ്യ സമ്മർദ്ദം ഒഴിവാക്കുകയും ചെയ്യുക. നിങ്ങൾ തിരഞ്ഞെടുത്ത യാത്രാ തീയതികളും സമയവും മറ്റ് പലരും തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഒരു ടെൻഷൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. കൂടാതെ മുൻകൂട്ടി ബുക്ക് ചെയ്താൽ നിങ്ങളുടെ ടിക്കറ്റുകളുടെ സ്ഥിരീകരണം നേരത്തെ ലഭ്യമാകും. മറ്റ് യാത്രാ ലോജിസ്റ്റിക്‌സ് കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കുന്നു.
നിങ്ങൾ ഓൺലൈൻ ബുക്കിംഗ്, മൊബൈൽ ആപ്പ് സൗകര്യം അല്ലെങ്കിൽ പരമ്പരാഗത വ്യക്തിഗത സമീപനം തിരഞ്ഞെടുക്കുകയാണെങ്കിൽ, നേരത്തെയുള്ള ബുക്കിംഗ് വിൻഡോ പ്രയോജനപ്പെടുത്തുന്നത് നിർണായകമാണ്. ഈ ദീപാവലിക്ക് പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തരുത്. നിങ്ങളുടെ ട്രെയിൻ ടിക്കറ്റുകൾ നേരത്തെ ബുക്ക് ചെയ്യുക. ദീപങ്ങളുടെ ഉത്സവത്തിനായി വീട്ടിലേക്കുള്ള സമ്മർദ്ദരഹിതവും സന്തോഷകരവുമായ യാത്ര ഉറപ്പാക്കുക.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








