ടിക്കറ്റ് ബുക്കിംഗിന് ഐ ര്‍ സി ടി സിയുടെ ആപ് എത്തി

മൊബൈലിലും ടിക്കറ്റ് ബുക്കിംഗ് സൗകര്യപ്രദമാക്കാനായി ഐ ആര്‍ സി ടി സിയുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ വന്നുകഴിഞ്ഞു. ഐ ആര്‍ സി ടി സി കണക്ട് എന്നാണ് ആപ്ലിക്കേഷന് പേര് നല്‍കിയിരിക്കുന്നത്.

12 എം.ബിയുള്ള ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് 4.1 മുതല്‍ മുകളിലുള്ള എല്ലാ വേര്‍ഷനിലുമാണ് ഇത് ഉപയോഗിക്കാന്‍ സാധിക്കുക.

ടിക്കറ്റ് ബുക്കിംഗിന് ഐ ര്‍ സി ടി സിയുടെ ആപ് എത്തി

ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനൊപ്പം റിസര്‍വേഷന്‍ നില അറിയാനും, ട്രെയിനുകളുടെ ഷെഡ്യൂള്‍, തീവണ്ടി റൂട്ടുകള്‍, ടിക്കറ്റ് ലഭ്യമാണോ എന്ന് പരിശോധിക്കാനും, ടിക്കറ്റ് റദ്ദാക്കല്‍ തുടങ്ങി ഐ ആര്‍ സി ടി സിയുടെ വെബ് സൈറ്റില്‍ ലഭിക്കുന്ന എല്ലാ വിവരവും ഇതിലും ലഭ്യമാണ്

ഐ ആര്‍ സി ടി സിയില്‍ അക്കൗണ്ടുള്ളവര്‍ക്ക് അതേ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ആപില്‍ ലോഗിന്‍ ചെയ്യാം. അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് മൊബൈല്‍ ആപില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot