Home
News

പണിമുടക്കി ഐആർസിടിസി വെബ്സൈറ്റ്; ഇനി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇതാണ് മാർ​ഗം

ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഔദ്യോ​ഗിക ഓൺലൈൻ പ്ലാറ്റ്ഫോമായ ഐആർസിടിസിയുടെ വെബ്സൈറ്റ് പ്രവർത്തന രഹിതമായി. വെബ്സൈറ്റിന് പുറമെ മൊബൈൽ ആപ്പും നിലവിൽ പ്രവർത്തിക്കുന്നില്ല. ചൊവ്വാഴ്ച രാവിലെ മുതലാണ് സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപെട്ടത്. ഇക്കാര്യം ഐആർസിടിസിയുടെ ഔദ്യോ​ഗിക ട്വിറ്റർ പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്.

'ചില സാങ്കേതിക പ്രശ്നങ്ങളാൽ ടിക്കറ്റ് സേവനം ഇപ്പോൾ ലഭ്യമല്ല. പ്രശ്നങ്ങൾ പരിഹരിക്കാൻ ഞങ്ങളുടെ ടീം പരിശ്രമിച്ചുകൊണ്ട് ഇരിക്കുകയാണ്. പ്രശ്നം പരിഹരിച്ചതിന് ശേഷം ഞങ്ങൾ ഇക്കാര്യം അറിയിക്കുന്നതായിരിക്കും' എന്നായിരുന്നു ഐആർസിടിസിയുടെ ട്വീറ്റ്. എന്നാൽ സാങ്കേതിക പ്രശ്നം എന്താണെന്ന് ഐആർസിടിസി വ്യക്തമാക്കിയിട്ടില്ല. രാവിലെ മുതൽ നിരവധി യാത്രക്കാർ ടിക്കറ്റ് ലഭിക്കാത്തതിൽ പരാതിയുമായി രം​ഗത്ത് വന്നിട്ടുണ്ട്.

പണിമുടക്കി ഐആർസിടിസി വെബ്സൈറ്റ്

ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി മറ്റ് പ്ലാറ്റ്ഫോമുകളുടെ സഹായം സ്വീകരിക്കാവുന്നതാണ്. നിലവിൽ ആമസോൺ, മേക്ക് മൈ ട്രിപ്പ്, ​ഗോ​ഗിബോ, പേ ടിഎം തുടങ്ങി നിരവധി ആപ്പുകളുടെ സഹായത്താൽ വളരെ എളുപ്പത്തിൽ ട്രെയിൻ ടിക്കറ്റുകൾ എടുക്കാവുന്നതാണ്. എങ്ങനെ ഇത്തരം ആപ്പുകളിൽ നിന്ന് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം എന്ന് പരിശോധിക്കാം. ഇതിനായി ഇത്തരം ആപ്പുകൾ തുറന്ന് ട്രെയിൻ ടിക്കറ്റിന്റെ ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.

ശേഷം ഇവർ ആവശ്യപ്പെടുന്ന ഓപ്ഷനിൽ നിങ്ങളുടെ യാത്രാ വിവരങ്ങൾ ചേർക്കണം. നിങ്ങൾ പുറപ്പെടുന്ന സ്ഥലം, എത്തപ്പെടേണ്ട സ്ഥലം, യാത്രാ തിയതി, സമയം തുടങ്ങിയവ. തിരിച്ച് യാത്ര ആവശ്യമാണെങ്കിൽ അതും പ്രത്യേകം സൂചിപ്പിക്കണം. യാത്രയുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതും പൂരിപ്പിക്കുക. ഇതോടെ നമ്മുക്ക് അനുയോജ്യമായ തിയതിയിലെ ട്രെയിനുകളുടെ സമയവും മറ്റ് വിവരങ്ങൾ അറിയാൻ സാധിക്കും

പണിമുടക്കി ഐആർസിടിസി വെബ്സൈറ്റ്

ഇതിൽ നിന്ന് നിങ്ങളുടെ സമയത്തിന് അനുയോജ്യമായവയും സീറ്റുകൾ ലഭിക്കും എന്ന് ഉറപ്പ് ഉള്ളതുമായ ട്രെയിൻ തിരഞ്ഞെടുക്കാം. നിങ്ങളുടെ കൈയ്യിലെ പണം അടിസ്ഥാനമാക്കി ഏത് തരത്തിലുള്ള കോച്ച് വേണമെന്നും ഇവിടെ തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. പീന്നീട് നിങ്ങൾക്ക് കംഫർട്ടബിൾ ആയിട്ടുള്ള സീറ്റ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വരുന്നതാണ്. ചില ആപ്പുകളിൽ അവർ തന്നെ നിങ്ങൾക്ക് ഓട്ടോമാറ്റിക്കലി സീറ്റ് തിരഞ്ഞെടുത്ത് നൽകുന്നതാണ്.

സീറ്റ് തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നിങ്ങൾക്ക് പേയ്മെന്റ് നടത്താവുന്നതാണ്. പണം അടച്ചുകഴിഞ്ഞാൽ നിങ്ങളുടെ ഇമെയിൽ ഐഡിയിലേക്കോ മൊബൈൽ നമ്പറിലേക്കോ കൺഫർമേഷൻ സന്ദേശം എത്തുന്നതാണ്. ആവശ്യപ്പെട്ടാൽ ചിലർ വാട്സ്ആപ്പിലൂടെയും കൺഫർമേഷൻ സന്ദേശവും ടിക്കറ്റിന്റെ പിഡിഎഫ് പതിപ്പും അയച്ചു തരും. ഈ ടിക്കറ്റ് ഉപയോ​ഗിച്ച് നിങ്ങൾക്ക് യാത്രകൾ നടത്താൻ സാധിക്കുന്നതാണ്. ഐആർസിടിസിയുടെ സാങ്കേതിക തകരാർമൂലം ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഈ മാർ​ഗം ഉപയോ​ഗിക്കാവുന്നതാണ്.

പേ ടിഎം ഉപയോ​ഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ https://paytm.com/train-tickets ഈ ലിങ്ക് സന്ദർശിച്ച് മേൽപ്പറഞ്ഞ നടപടികൾ പൂർത്തിയാക്കണം. നിങ്ങളുടെ ഐആർസിടിസി ലോ​ഗ് ഇൻ ഐഡിയും പാസ്വേർഡും ചേർക്കേണ്ട ഒരു ഓപ്ഷൻ കൂടി പേ ടിഎമിൽ ഉണ്ടായിരിക്കുന്നതാണ്. അതേ സമയം ട്വിറ്റർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹാഷ്ടാ​ഗ് ഐആർസിടിസി ട്രെൻഡിം​ഗിൽ ആണ്. നിരവധി യാത്രക്കാർ പ്രശ്നത്തിൽ ട്വിറ്റർ വഴി പ്രതികരണം അറിയിച്ചിട്ടുണ്ട്.

അതിനിടെ സാങ്കേതിക പ്രശ്നങ്ങൾ മൂലം സർവ്വീസ് നിലച്ചതോടെ ഐആർസിടിസിയുടെ ഷെയർ വാല്യൂ ഇടിഞ്ഞു. ബിഎസ്ഇയിൽ ഐആർസിടിസി ഓഹരികൾ 0.34 ശതമാനം ഇടിഞ്ഞ് 618.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യൻ റെയിൽവേയിൽ പ്രതിദിനം 14.5 ലക്ഷം റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിൽ 81 ശതമാനവും ഐആർസിടിസി വഴി ബുക്ക് ചെയ്യുന്ന ഇ-ടിക്കറ്റുകളാണ്.

പ്രമുഖ ട്രെയിൻ ടിക്കറ്റ് ബുക്കിം​ഗ് സ്ഥാപനമായ ട്രെയിൻമാന്റെ 30 ശതമാനം ഓഹരികൾ അദാനി എന്റർപ്രൈസസ് അടുത്തിടെ ഏറ്റെടുത്തിരുന്നു. ഇതുമൂലം ഐആർസിടിസിയും ട്രെയിൻമാനും തമ്മിൽ കനത്ത മത്സരം ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്ഇപിഎല്ലിന്റെ 100 ശതമാനം ഏറ്റെടുക്കാനുള്ള കരാറിൽ ഒപ്പുവെച്ചതായും അദാനി എന്റർപ്രൈസസ് നേരത്തെ വെളിപ്പെത്തിയിരുന്നു. 2022-23 സാമ്പത്തിക വർഷം 4.51 കോടി രൂപ വിറ്റുവരവുണ്ടായ സ്ഥാപനമാണ് എസ്ഇപിഎൽ.

More from GizBot

Best Mobiles in India

English summary
The website of IRCTC, the professional online platform for booking tickets on Indian Railways, is down. Apart from the website, the mobile app is currently not working. The technical problem was noticed on Tuesday morning. In this case, check out how to book train tickets from other apps.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X