Home
News

പിടിച്ചുപറിയോ സേവന മികവിനുള്ള പ്രതിഫലമോ..? എയർടെൽ എആർപിയു 193-ലേക്ക്

പിടിച്ചുപറിയോ സേവന മികവിനുള്ള പ്രതിഫലമോ..? എയർടെൽ എആർപിയു 193-ലേക്ക്

നിങ്ങൾ റീചാർജിനും ഡാറ്റ ആവശ്യങ്ങൾക്കും മറ്റും എത്ര രൂപ ചിലവഴിക്കാറുണ്ടെന്ന കാര്യം ആലോചിച്ചിട്ടുണ്ടോ. നിങ്ങൾക്ക് അറിയില്ലെങ്കിലും നിങ്ങളുടെ മൊബൈൽ സർവീസ് പ്രൊവൈഡറിന് കൃത്യമായ ധാരണയുണ്ടാകും. ടെലിക്കോം കമ്പനികളുടെ വരുമാനം തന്നെ നിങ്ങൾ ചിലവഴിക്കുന്ന പണമാണെന്ന് അറിയാമല്ലോ. ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം ആത്യന്തികമായ ലക്ഷ്യം ഓരോ യൂസറിൽ നിന്നും പരമാവധി പണം സ്വന്തമാക്കുകയെന്നതാണ്. യൂസർ ബേസിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് എയർടെൽ. എന്നാൽ യൂസേഴ്സിൽ നിന്നും വരുമാനം ഉണ്ടാക്കുന്നതിൽ ഒന്നാമതും.

എആർപിയു ( ആവറേജ് റവന്യൂ പർ യൂസർ )

ഓരോ യൂസറിൽ നിന്നുമുള്ള ശരാശരി വരുമാനത്തെയാണ് ടെലിക്കോം കമ്പനികൾ എആർപിയു എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നത്. എആർപിയു വർധിപ്പിച്ച് വരുമാന വർധനവ്, ഇങ്ങനെയാണ് കമ്പനികളുടെ പ്രവർത്തനരീതിയും. എആർപിയു വരുമാനത്തിൽ മുമ്പിൽ ഒന്നാം സ്ഥാനത്ത് എയർടെലാണ്. നിലവിൽ 193 രൂപയാണ് എയർടെലിന്റെ എആർപിയു. അതായത് ഓരോ യൂസറിൽ നിന്നും ശരാശരി 193 രൂപ എയർടെലിന് വരുമാനമായി ലഭിക്കുന്നു. എആ‍ർപിയുവിന്റെ കാര്യത്തിൽ എയ‍ർടെലിന് പിന്നിലാണ് ജിയോയും വിഐയും.

2022 ഡിസംബർ 31ന് അവസാനിച്ച, 2022-23 സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ ( Q3FY23 ) കണക്കുകൾ അനുസരിച്ചാണ് എയർടെൽ എആർപിയു 193 രൂപയായതായി വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം അതായത് 2021-22 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ( Q3FY22 ) 163 രൂപ മാത്രമായിരുന്നു എയർടെലിന്റെ എആർപിയു എന്ന് ഓർക്കണം. ഒരു വർഷത്തിനിപ്പുറം ഓരോ യൂസറിൽ നിന്നുമുള്ള വരുമാനത്തിൽ 30 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

സേവന മികവിനുളള പ്രതിഫലമോ?

പിടിച്ചുപറിയോ സേവന മികവിനുള്ള പ്രതിഫലമോ..? എയർടെൽ എആർപിയു 193-ലേക്ക്

ക്വാളിറ്റി കസ്റ്റമേഴ്സ്, പ്രീമിയം യൂസേഴ്സ് എന്നിങ്ങനെയൊക്കെയാണ് എയർടെൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യൂസർ സെഗ്മെന്റുകളെ വിളിക്കുന്നത്. ഇനി എത്രയൊക്കെ മധുരം പുരട്ടിയാലും ശരി കൂടുതൽ പണം എയർടെൽ സേവനങ്ങൾക്കായി ചിലവഴിക്കാൻ താത്പര്യമുള്ള യൂസേഴ്സിനെയാണ് എയർടെൽ ലക്ഷ്യമിടുന്നതും സർവീസ് നൽകുന്നതും. കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ മാത്രം റീചാർജ് ചെയ്യുന്ന യൂസേഴ്സിൽ വലിയ താത്പര്യമില്ലെന്ന വിധത്തിലുള്ള നടപടികളാണ് അടുത്ത കാലത്ത് എയർടെലിൽ നിന്നുണ്ടാവുന്നത്.

എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനിന്റെ നിരക്ക് 155ലേക്ക് ഉയർത്തിയതാണ് ഇതിൽ ഒന്ന്. നേരത്തെ 99 രൂപയ്ക്കുള്ള പായ്ക്ക് ഓപ്ഷൻ എയർടെൽ നൽകിയിരുന്നു. 24 ദിവസത്തെ വാലിഡിറ്റിയിൽ 1 ജിബി ഡാറ്റയും 300 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്സ് കോളുകളും വിങ്ക് മ്യൂസിക് ഫ്രീ ആക്സസും ഹെലോട്യൂൺസും നൽകുന്ന പ്ലാൻ ആണ് 155 രൂപയുടേത്. ഈ തുക നൽകിയെങ്കിലും റീചാർജ് ചെയ്യാൻ താത്പര്യമില്ലാത്തവർക്ക് വിട്ട് പോകാമെന്ന ഉറച്ച നിലപാട് തന്നെയാണ് എയർടെൽ ഈ നടപടികളിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

നേരത്തെ പറഞ്ഞത് പോലെ കൂടുതൽ പണം ചിലവഴിക്കാൻ തയ്യാറുള്ള യൂസേഴ്സിനായി എയർടെൽ ബ്ലാക്ക് പോലെയുള്ള പ്രീമിയം സേവനങ്ങളും കമ്പനി ഓഫർ ചെയ്യുന്നുണ്ട്. ബ്രോഡ്ബാൻഡ്, പോസ്റ്റ്പെയ്ഡ്, ഡിടിഎച്ച് സേവനങ്ങൾ ഒരുമിച്ച് ഒരു ബില്ലിൽ അല്ലെങ്കിൽ പ്ലാനിന് കീഴിൽ നൽകുന്നതാണ് എയർടെൽ ബ്ലാക്ക്. വേൾഡ് പാസ് ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ എന്നിവയും എയർടെൽ ഓഫർ ചെയ്യുന്നു. പോസ്റ്റ്പെയ്ഡ് സെഗ്മെന്റിൽ നിലവിൽ 32.5 മില്യൺ വരുന്ന യൂസർ ബേസും എയർടെലിനുണ്ട്.

ഡാറ്റ ഉപയോഗവും എയർടെൽ യൂസേഴ്സും

പിടിച്ചുപറിയോ സേവന മികവിനുള്ള പ്രതിഫലമോ..? എയർടെൽ എആർപിയു 193-ലേക്ക്

എയർടെൽ യൂസേഴ്സിന്റെ മൊബൈൽ ഡാറ്റ ഉപയോഗത്തിലും വർധനവുണ്ടായിട്ടുണ്ട്. മുൻ വർഷത്തിൽ നിന്ന് 22.5 ശതമാനം വർധനവാണ് Q3FY23-ൽ എയർടെൽ യൂസേഴ്സിന്റെ മൊബൈൽ ഡാറ്റ ഉപയോഗത്തിൽ ഉണ്ടായത്. പ്രതിമാസം 20.3 ജിബി ഡാറ്റ വരെയാണ് എയർടെൽ യൂസേഴ്സ് ഉപയോഗിക്കുന്നത്. ഈ ഡാറ്റ ഉപയോഗം തന്നെ എയർടെലിന്റെ അതിശക്തമായ യൂസർ ബേസിനെക്കുറിച്ച് മനസിലാക്കാൻ സഹായിക്കും. 369 മില്യൺ യൂസേഴ്സാണ് നിലവിൽ ഇന്ത്യയിൽ എയർടെലിനുള്ളത്. 1,588.2 കോടി രൂപയുടെ വാർഷിക വരുമാനവും എയർടെലിനുണ്ട്.

എയർടെൽ 5ജി പ്ലസ്

4ജി യൂസർ ബേസ് വളർത്തുന്നതിനൊപ്പം 5ജി സേവനങ്ങളും എയർടെൽ പുറത്തിറക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ 75-ൽ അധികം നഗരങ്ങളിൽ എയർടെലിന്റെ 5ജി പ്ലസ് സേവനങ്ങൾ ലഭ്യമാണ്. കൂടുതൽ നഗരങ്ങളിൽ 5ജിയെത്തിക്കാനുള്ള പ്രവർത്തനങ്ങളും എയർടെൽ മുന്നോട്ട് പോകുന്നുണ്ട്. ഇതേ പാദത്തിൽ നെറ്റ്വർക്ക് കവറേജ് കൂട്ടുന്നതിനായി 8,600 ടവറുകളും കമ്പനി വിന്യസിച്ചിരുന്നു.

Best Mobiles in India

English summary
You know that the income of telecom companies is the money you spend. The ultimate goal for telecom companies is to get the maximum amount of money from each user. Airtel is the second-largest telecom company in the country in terms of user base.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X