ഫേസ്ബുക്ക് മെസഞ്ചര്‍ നിങ്ങളുടെ സ്വകാര്യത ചോര്‍ത്തുന്നുവോ....!

Written By:

ഫേസ്ബുക്ക് മെസെഞ്ചറില്‍ നിങ്ങളുടെ ചാറ്റുകളും മറ്റ് സ്വകാര്യ വിവരങ്ങളും ചോരുന്നുണ്ടെന്ന് പ്രമുഖ ഇന്റര്‍നെറ്റ് സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റായ ജൊനാതന്‍ സ്ടസിയാര്‍സ്‌കി. ഫേസ്ബുക്കിന്റെ ഈ പുതിയ മെസഞ്ചര്‍ ആപ് ഇതിനോടകം ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ 500 മില്ല്യണ്‍ ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തത്.
ഈ മെസഞ്ചറില്‍ സ്‌പൈവയര്‍ തരത്തിലുളള കോഡുകള്‍ ധാരാളമായാണ് കാണുന്നത്. വ്യവസായ നിരീക്ഷണ സംവിധാനങ്ങളിലാണ് ഇത്തരം കോഡുകള്‍ കാണപ്പെടുന്നത്. ഇത്തരത്തിലുളള സ്‌പൈവയറുകള്‍ ഫേസ്ബുക്ക് ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ ഉപയോഗിക്കപ്പെടാമെന്ന് ജൊനാതന്‍ പറയുന്നു.

ഫേസ്ബുക്ക് മെസഞ്ചര്‍ നിങ്ങളുടെ സ്വകാര്യത   ചോര്‍ത്തുന്നുവോ....!

നിങ്ങളുടെ ഡിവൈസിലെ എല്ലാ കാര്യങ്ങളും നിരീക്ഷിക്കാന്‍ സാധിക്കുന്ന കോഡുകളാണ് ഫേസ്ബുക്കില്‍ കാണപ്പെടുന്നത്. ബൈനറി പഠിച്ച ശേഷം ജൊനാതന്‍ പറയുന്നത് ഈ ആപ് ഉപയോക്താവ് ചെയ്യുന്ന എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുന്നുവെ്ന്നാണ്.
അതേസമയം, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റിന്റെ വക്താവ് ഇത് നിഷേധിച്ചു. മെസഞ്ചറില്‍ സ്വകാര്യതയെന്നത് ഞങ്ങള്‍ ഉറപ്പാക്കുന്ന ഏറ്റവും വലിയ കാര്യമാണെന്ന് വക്താവ് പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot