വരും നാളുകളില്‍ ടാബ് വിപണി അപ്രത്യക്ഷമാകും...!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ വികസനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ടാബ്ലറ്റുകള്‍ ഉദിച്ചുയര്‍ന്നത്. എന്നാല്‍ 2015-ഓടെ ടാബ്ലറ്റ് വിപണി മന്ദഗതിയിലേക്ക് നീങ്ങി പതിയെ അപ്രത്യക്ഷമാകുന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഫേസ്ബുക്കിലെ ത്രിവര്‍ണ്ണ പ്രൊഫൈല്‍ പ്രചരണത്തിനെതിരെയുളള കടുത്ത വിമര്‍ശനങ്ങള്‍ ഇതാ..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടാബ്ലറ്റ്

എബിഐ നടത്തിയ പഠനത്തിലാണ് 2016-ല്‍ ടാബ്ലറ്റ് വിപണിയില്‍ ഇടിവ് സംഭവിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

 

ടാബ്ലറ്റ്

2015 അന്ത്യത്തോടെ ലോക ടാബ്ലറ്റ് വിപണി 373 ദശലക്ഷം ആയിരിക്കുമെന്ന് എബിഐ ചൂണ്ടിക്കാട്ടുന്നത്.

 

ടാബ്ലറ്റ്

എന്നാല്‍ അടുത്ത കൊല്ലം ആരംഭത്തോടെ പുതിയ ടാബ്ലറ്റ് വാങ്ങുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.

 

ടാബ്ലറ്റ്

ഇതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത് പുതിയ ടാബ്ലറ്റ് വാങ്ങുന്നവരില്‍ 80 ശതമാനവും തങ്ങളുടെ പഴയ ടാബുകള്‍ തന്നെ പരിഷ്‌ക്കരിക്കുന്ന അവസ്ഥയുണ്ടാകുമെന്നാണ്.

 

ടാബ്ലറ്റ്

അതുകൊണ്ട് തന്നെ പുതിയ ഉപഭോക്താക്കളെ കിട്ടാതെ ടാബ് വിപണി ഇടിയുമെന്നും എബിഐ നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു.

 

ടാബ്ലറ്റ്

ടാബ് വിപണി ഇടിയുന്നതിന്റെ മറ്റൊരു കാരണം സ്മാര്‍ട്ട്‌ഫോണുകളില്‍ തന്നെ ഇന്ന് ലഭ്യമായ എല്ലാ മികച്ച ആപുകളും ഇന്‍സ്റ്റാള്‍ ചെയ്യാമെന്നതാണ്. ഇത് ഒരു സാധാരണ ഉപഭോക്താവിനെ പുതിയ ടാബ് വാങ്ങുന്നതില്‍ നിന്നും തടയുന്നതായും പഠനം ഓര്‍മിപ്പിക്കുന്നു.

 

ടാബ്ലറ്റ്

ഔദ്യോഗിക കാര്യങ്ങള്‍ക്കായി ടാബ് ഉപയോഗിക്കുന്നവര്‍ ടു ഇന്‍ വണ്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഹൈബ്രിഡ് ടാബുകളിലേക്ക് മാറുമെന്നും പഠനം പ്രവചിക്കുന്നു.

 

ടാബ്ലറ്റ്

എട്ടോ ഒന്‍പതോ ഇഞ്ച് സ്‌ക്രീന്‍ വലിപ്പത്തില്‍ ഉളള ടാബുകള്‍ ഉപയോഗിക്കുന്നവര്‍ പഴയത് ഉപേക്ഷിച്ച് പുതിയത് വാങ്ങാനുളള താല്‍പ്പര്യം പ്രകടിപ്പിക്കാത്ത അവസ്ഥ നിലവിലുളളതായും പഠനം പറയുന്നു.

 

ടാബ്ലറ്റ്

അന്തര്‍ ദേശീയ തലത്തില്‍ ഗാഡ്ജറ്റ് വിപണിയില്‍ ഒരു ശതമാനത്തോളം ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതില്‍ 40 ശതമാനം വിപണി പങ്കാളിത്തം കുറഞ്ഞിരിക്കുന്നതും ടാബിനാണ്.

 

ടാബ്ലറ്റ്

2017-ഓടെ ടാബിനെയും മറ്റ് ഗാഡ്ജറ്റുകളെയും നിക്ഷ്പ്രഭമാക്കി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ 89 ശതമാനം വിപണി പങ്കാളിത്തം നേടുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Is it the end of the road for tablets?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot