Home
News

പുതിയ BSNL 4G ടവറുകളി​ൽ പലതിലും സിഗ്നൽ ദുർബലമെന്ന് ആശങ്ക; നിഷേധിച്ച് തേജസും ടിസിഎസും

ബിഎസ്എൻഎൽ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കിയതിന്റെ ആശ്വാസത്തിലിരുന്ന വരിക്കാരുടെ പ്രതീക്ഷകൾ തെറ്റിച്ച് പുതിയ ആശങ്ക. പുതിയതായി സ്ഥാപിക്കപ്പെട്ടതിൽ ആയിരക്കണക്കിന് ബിഎസ്എൻഎൽ 4ജി ടവറുകളിലെ സിഗ്നലുകൾ ദുർബലമാണ് എന്ന് റിപ്പോർട്ടുകൾ വന്നിരിക്കുന്നു. കഴിഞ്ഞ മാസം 4ജി വ്യാപനത്തിലെ ടെക്നോളജി പങ്കാളികളായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), തേജസ് നെറ്റ്‌വർക്ക്സ് എന്നിവയോട് ഈ പ്രശ്നം അന്വേഷിച്ച് പരിഹരിക്കാൻ ബിഎസ്എൻഎൽ ആവശ്യപ്പെട്ടിരുന്നുവെന്ന്, ഇതുമായി ബന്ധപ്പെട്ട ചില ആളുകളെ ഉദ്ധരിച്ചുകൊണ്ട് മിന്റ് റിപ്പോർട്ട് ചെയ്തു. ബിഎസ്എൻഎൽ ഒരുലക്ഷം 4ജി ടവറുകൾ പുതിയതായി സ്ഥാപിച്ചതോടെ അ‌ത്രയും പ്രദേശത്തെ വരിക്കാർക്ക് എങ്കിലും മികച്ച നെറ്റ്വർക്ക് ശേഷി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അ‌ഭ്യുദയകാംക്ഷികൾ.

എന്നാൽ നിലവിലെ റിപ്പോർട്ട് ശരിയെങ്കിൽ ബിഎസ്എൻഎൽ 4ജി ടവറുകൾ എത്തിയിട്ടും വരിക്കാർക്ക് ഗുണമില്ലാത്ത അ‌വസ്ഥയാണ്. അ‌തായത് കോൾ ഡ്രോപ്പുകൾക്കും ഡാറ്റ വേഗത കുറയുന്നതിനും പ്രധാന കാരണമാകുന്ന ഒരു പ്രശ്നമാണ് ദുർബലമായ സിഗ്നൽ. 4ജി ടവർ വന്നിട്ടും ഡാറ്റ വേഗത ഉയരുന്നില്ലെങ്കിൽ അ‌ത് വരിക്കാരെ കൂടുതൽ നിരാശയിലേക്ക് തള്ളിവിടും.

പുതിയ BSNL 4G ടവറുകളി​ൽ പലതിലും സിഗ്നൽ ദുർബലമെന്ന് ആശങ്ക

കഴിഞ്ഞ കുറച്ച് മാസങ്ങളായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) നടത്തിയ ഡ്രൈവ് ടെസ്റ്റുകളിൽ, നെറ്റ്‌വർക്ക് വേഗത, കോൾ-ഡ്രോപ്പ് നിരക്കുകൾ, നിരവധി മേഖലകളിലെ മൊത്തത്തിലുള്ള വിശ്വാസ്യത എന്നിവയിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ തുടങ്ങിയ സ്വകാര്യ കമ്പനികളേക്കാൾ ബിഎസ്എൻഎൽ പിന്നിലാണെന്ന് കണ്ടെത്തിയിരുന്നു. ഇത് ഇപ്പോൾ ഉയർന്ന ദുർബല സിഗ്നൽ എന്ന ആരോപണങ്ങളുമായി കൂട്ടിവായിക്കപ്പെടുന്നുണ്ട്.

മറ്റ് കമ്പനികളെല്ലാം 5ജിയിലേക്ക് കടന്നപ്പോഴാണ് ബിഎസ്എൻഎൽ 4ജിയിലേക്ക് പിച്ചവച്ച് തുടങ്ങിയത്. ഈ ആദ്യചുവടുകൾ തന്നെ പിഴച്ചിരിക്കുന്നു എന്ന നിലയ്ക്കുള്ള വാർത്ത വരിക്കാരിൽ ആശങ്ക ഉണ്ടാക്കുന്നതാണ്. സർക്കാർ പുനരുജ്ജീവന പാക്കേജുകളുടെ പിന്തുണയോടെ ഏറെക്കാലമെടുത്താണ് ബിഎസ്എൻഎൽ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കിയതായി അ‌ടുത്തിടെ പ്രഖ്യാപിച്ചത്.

പുതിയ BSNL 4G ടവറുകളി​ൽ പലതിലും സിഗ്നൽ ദുർബലമെന്ന് ആശങ്ക

ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് ബിഎസ്എൻഎല്ലിന്റെ 4ജി വ്യാപനത്തിന് പിന്നിൽ പ്രവർത്തിച്ചത്. ബിഎസ്എൻഎൽ 4ജി വ്യാപനം ആരംഭിക്കുന്ന ഘട്ടത്തിൽ തദ്ദേശീയമായ ടെക്നോളജി ഉപയോഗിച്ച് വേണം 4ജി വ്യാപനമെന്ന് കേന്ദ്ര സർക്കാർ പ്രത്യേകം നിർദേശിച്ചിരുന്നു. ഇതിന്റെ അ‌ടിസ്ഥാനത്തിൽ C-DoT (സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ്) ആണ് 4ജിക്ക് ആവശ്യമായ നെറ്റ്‌വർക്ക് കോർ വികസിപ്പിച്ച് നൽകിയത്.

അ‌തേ​പോലെ 4ജി വ്യാപനത്തിന് ആവശ്യമായ എല്ലാ RAN (റേഡിയോ ആക്‌സസ് നെറ്റ്‌വർക്ക്) ഉൽപ്പന്നങ്ങളും തേജസിൽ നിന്നാണ് ലഭ്യമാക്കിയത്. ടി‌സി‌എസ് ഇതിൽ സിസ്റ്റംസ് ഇന്റഗ്രേറ്റർ (എസ്‌ഐ) എന്ന നിലയിൽ പ്രവർത്തിച്ചു. 4G സൈറ്റുകളുടെ ഇൻസ്റ്റാളേഷൻ, കമ്മീഷൻ ചെയ്യൽ, ഒപ്റ്റിമൈസേഷൻ എന്നിവ ടിസിഎസ് പൂർത്തിയാക്കുകയും തുടർന്ന് സൈറ്റുകൾ ബി‌എസ്‌എൻ‌എല്ലിന് കൈമാറുകയുമാണ് ചെയ്യുന്നത്.

എന്നാലിപ്പോൾ, "132,000-ത്തിലധികം സെല്ലുകൾ നിലവിൽ 35 ഡിബിഎം (3.16 വാട്ട്സ്) ന് താഴെ വൈദ്യുതി ട്രാൻസ്മിറ്റ് ചെയ്യുന്നു," ഇത് കമ്പനി അതിന്റെ ടവറുകളിൽ നിന്ന് പ്രതീക്ഷിക്കുന്ന 46 ഡിബിഎം (40 വാട്ട്സ്) ലെവലിനേക്കാൾ ഗണ്യമായി കുറവാണ്. ട്രാൻസ്മിഷൻ പവർ കുറയുന്നത് പരിമിതമായ കവറേജ്, മൊബൈൽ ഉപകരണങ്ങൾക്കുള്ള ലാച്ചിംഗ് ബുദ്ധിമുട്ടുകൾ എന്നിവയിലേക്ക് നയിക്കുന്നു''.

പുതിയ BSNL 4G ടവറുകളി​ൽ പലതിലും സിഗ്നൽ ദുർബലമെന്ന് ആശങ്ക

''മോശം സിഗ്നൽ ക്വാളിറ്റി, ഇന്റർഫെറൻസ്, മന്ദഗതിയിലുള്ള ഡാറ്റ ത്രൂപുട്ട്, ഉയർന്ന കോൾ ഡ്രോപ്പ്, ഹാൻഡ്ഓവർ ഫെയിലിയർ എന്നിവയ്ക്കും ഇത് കാരണമാകുന്നു'' എന്ന് ബി‌എസ്‌എൻ‌എൽ ടിസിഎസിനും തേജസ് നെറ്റ്വർക്സിനും അ‌യച്ച കത്തിൽ പറയുന്നതായി ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തു. "Tx (ട്രാൻസ്മിറ്റ്) പവർ ലെവലുകൾ കുറയുന്നത് പ്രവർത്തനപരവും ഉപഭോക്തൃ അഭിമുഖീകരിക്കുന്നതുമായ നിരവധി പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു'' എന്ന് ബിഎസ്എൻഎൽ ചൂണ്ടിക്കാണിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്.

എന്നാൽ നിലവിൽ നേരിടുന്നത് ഏത് നെറ്റ്വർക്കിലും സാധാരണമായി നേരിടുന്ന പ്രശ്നങ്ങൾ തന്നെയാണ് എന്നാണ് തേജസ് നെറ്റ്വർക്സും ടിസിഎസും വിശദീകരിക്കുന്നത്. "ഡ്രോപ്പുകൾ ഉൾപ്പെടെയുള്ള കോൾ ഗുണനിലവാര കെപിഐകൾ സ്വീകാര്യമായ പരിധിക്കുള്ളിലും മറ്റ് നെറ്റ്‌വർക്കുകളുമായി തുല്യവുമാണ്. കോൾ ഡ്രോപ്പുകൾ കുറയ്ക്കുന്നതിനും കവറേജ് മെച്ചപ്പെടുത്തുന്നതിനുമുള്ള നെറ്റ്‌വർക്ക് ഒപ്റ്റിമൈസേഷൻ ഏതൊരു മൊബൈൽ നെറ്റ്‌വർക്കിനും തുടർച്ചയായ ഒരു പ്രക്രിയയാണ്, ബിഎസ്എൻഎൽ നെറ്റ്‌വർക്കിലും ഇതുതന്നെയാണ് സ്ഥിതി," എന്ന് ഈ കമ്പനികൾ വിശദീകരിച്ചു.

94,000-ത്തിലധികം സൈറ്റുകൾ പ്രവർത്തിക്കുന്നതിൽ ഭൂരിഭാഗത്തിലും കവറേജിന്റെയോ ത്രൂപുട്ടിന്റെയോ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഈ കമ്പനികൾ വ്യക്തമാക്കുന്നുണ്ട്. കോൾ ഡ്രോപ്പുകൾ ഉൾപ്പെടെയുള്ള കോൾ ഗുണനിലവാര സൂചകങ്ങൾ സ്വീകാര്യമായ പരിധിക്കുള്ളിൽ തുടരുമെന്നും മറ്റ് നെറ്റ്‌വർക്കുകളുമായി താരതമ്യപ്പെടുത്താമെന്നും ടിസിഎസും തേജസും വാദിച്ചു. ബി‌എസ്‌എൻ‌എല്ലിന്റെ നെറ്റ്‌വർക്കിലെ ഡാറ്റ ഉപഭോഗം 4 പെറ്റാബൈറ്റുകൾ (4 ദശലക്ഷം ജിബി) കടന്നതായി റിപ്പോർട്ടിൽ ഉദ്ധരിച്ച പ്രസ്താവനയിൽ പറയുന്നു.

ടിസിഎസ് പറയുന്നത് പ്രകാരം ഇത് പരിഹരിക്കാൻ കഴിയുന്ന താൽക്കാലികമായ പ്രശ്നം മാത്രമാണെങ്കിൽ വലിയ പ്രശ്നമുണ്ടായേക്കില്ല. എന്നാൽ വർഷങ്ങൾ കാത്തിരുന്ന ലഭിച്ച 4ജി ടവറുകൾ ഉപയോഗമില്ലാത്തവയായി മാറുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയാൽ അ‌ത് ബാധിക്കുന്നത് ബിഎസ്എൻഎല്ലിനെയാണ്. 4ജി ടവറുകൾ വന്നതിന് ശേഷം വരുമാനത്തിൽ ഉൾപ്പെടെ ബിഎസ്എൻഎൽ മുന്നേറിയിരുന്നു. ഈ വളർച്ചയെ ഉൾപ്പെടെ പിന്നോട്ട് വലിക്കാൻ തകരാറുകൾ കാരണമായേക്കും.

More from GizBot

Best Mobiles in India

English summary
Some of the new BSNL 4G towers are reportedly experiencing weak signal strength. More than 132,000 cells are currently transmitting power below 35 dBm (3.16 watts). BSNL said that the reduced transmission power is leading to limited coverage, latching difficulties, poor signal quality, slow data throughput, high call drops and handover failures.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X