യഥാര്‍ത്ഥത്തില്‍ ഷവോമി റെഡ്മി നോട്ട് 5 പ്ലസ്, റെഡ്മി നോട്ട് 5ന്റെ പകര്‍പ്പാണോ?

Posted By: Samuel P Mohan

ഇന്ത്യയില്‍ വലിയൊരു സ്ഥാനം പിടിച്ചെടുത്ത ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് ഷവോമി, ഇത് ഏവര്‍ക്കും അറിയാവുന്നതാണ്. ഷവോമിയുടെ ഏറ്റവും വിജയകരമായ സ്മാര്‍ട്ട്‌ഫോണാണ് റെഡ്മി നോട്ട് 4.

യഥാര്‍ത്ഥത്തില്‍ ഷവോമി റെഡ്മി നോട്ട് 5 പ്ലസ്, റെഡ്മി നോട്ട് 5ന്റെ പകര്

ഈ ഫോണിന്റെ വിജയത്തോടെ ഷവോമി അതിന്റെ പിന്‍ഗാമിയായ റെഡ്മി നോട്ട് 5നെ 2018 ജനുവരിയില്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നു. ഇൗ ഫോണിനെ കുറിച്ചുളള ഒട്ടനേകം റിപ്പോര്‍ട്ടുകളാണ് ഇതിനകം ഓണ്‍ലൈനില്‍ എത്തിയിരിക്കുന്നത്.

മീ ആരാധകര്‍ ഇപ്പോള്‍ അവരുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ റെഡ്മി നോട്ട് 5നെ കാത്തിരിക്കുകയാണ്. ജിഎസ്എംഅറീന വഴി MIUI ഫോറത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ റെഡ്മി 5 പ്ലസ് എന്ന ഫോണ്‍ ഇപ്പോള്‍ പ്രഖ്യാപിക്കില്ല എന്ന് റിപ്പോര്‍ട്ടു വന്നിരുന്നു.

എന്നാല്‍ ചൈനയില്‍ ഈ ഫോണ്‍ റെഡ്മി 5-നോടൊപ്പം അവതരിപ്പിച്ചു, ആ റിപ്പോര്‍ട്ടു പ്രകാരം റെഡ്മി 5, റെഡ്മി 4ന്റെ പിന്‍ഗാമിയാണെന്നു പറയാം. റെഡ്മി 5ന്റെ സവിശേഷതകള്‍ ഇങ്ങനെയാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

5.99 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേ 2160x1080 പിക്‌സല്‍ റസൊല്യൂഷ്യനുളള സ്‌നാപ്ഡ്രാഗണ്‍ 630 അല്ലെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പ്‌സെറ്റാണ് റെഡ്മി 5ന്. റെഡ്മി 4നും ഇതേ ഡിസ്‌പ്ലേയും സ്‌നാപ്ഡ്രാഗണ്‍ 625 SoC ചിപ്‌സെറ്റുമാണ് നല്‍കിയിരിക്കുന്നത്.

2017ല്‍ ഇന്ത്യയില്‍ എത്തിയ ഏറ്റവും മികച്ച മോട്ടോറോള, ലെനോവോ സ്മാര്‍ട്ട്‌ഫോണുകള്‍

റെഡ്മി നോട്ട് 4നെ പോലെയാണ് ഈ ഫോണെങ്കില്‍ ഇതില്‍ കുറച്ച് നിരാശയും ഉണ്ട്, കാരണം ഏകദേശം ഇതേ സവിശേഷതയില്‍ എത്തിയ റെഡ്മി 5 പ്ലസിന്റെ പ്രോസസറിന് ഒരു അപ്‌ഗ്രേഡേഷനും ഉണ്ടായിരുന്നില്ല. കൂടാതെ സ്‌നാപ്ഡ്രാഗണ്‍ 625ന്റെ തുടര്‍ച്ചയായ ഉപയോഗത്തെ കുറിച്ച് നിരവധി പരാതികളും ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനായി കുറച്ചു കൂടി നമുക്ക് കാത്തിരിക്കാം.

Read more about:
English summary
Xiaomi Redmi Note 5 is expected to be launched in January 2018 and the complete specifications of the device were also leaked online several times. Now, there is a fresh information that the Redmi Note 5 could have been launched with the moniker – the Redmi 5 Plus earlier this month.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot