ഇത് ആപ്പിളിന്റെ ഐപാഡ് 3 തന്നെയോ?

Posted By: Staff

ഇത് ആപ്പിളിന്റെ ഐപാഡ് 3 തന്നെയോ?
ആപ്പിള്‍ ഡെയ്‌ലി എന്നൊരു ചൈനീസ് ബ്ലോഗ് വിപണിയിലിറങ്ങാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഐപാഡ് 3 ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെ എന്ന അവകാശവാദത്തോടെ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു.

മാര്‍ച്ച് ആദ്യത്തില്‍ ഐപാഡ് 3നെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ആപ്പിള്‍ നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഈ പുതിയ ഐപാഡിന്റെ പേര് ഐപാഡ് 3 എന്നാണോ എന്നു പോലും തീര്‍ച്ചയായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനൊരു ചിത്രം പുറത്തു വന്നിരിക്കുന്നത് എന്നതാണ് ഏറ്റവും രസകരം.

പുറത്തു വന്നിരിക്കുന്ന ഐപാഡ് 3ന്റെ ചിത്രത്തിന് ഐപാഡ് 2മായി ഏറെ സാമ്യങ്ങള്‍ കാണാം.  ഐപാഡ് 3ന് 4ജി കണക്റ്റിവിറ്റി സപ്പോര്‍ട്ട് ഉണ്ടെന്നാണ് ബ്ലോഗില്‍ പറയുന്നത്.  ഐപാഡ് 2ല്‍ നിന്നും വിഭിന്നമായി എ5 ഡ്യുവല്‍ കോര്‍ പ്രോസസ്സറിനു പകരമായി എ6 ക്വാഡ് കോര്‍ പ്രോസസ്സറാണ് ഐപാഡ് 3ല്‍ ഉള്ളത്.  അതുപോലം 3ജി കണക്റ്റിവിറ്റിയായിരുന്ന ഐപാഡ് 2ല്‍.

2048 x 1536 പിക്‌സല്‍ റെസൊലൂഷനുള്ള 9.7 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ആപ്പിളിന്റെ പുതിയ ഐപാഡ് 3ന് എന്നും ഈ ചൈനീസ് ബ്ലോഗില്‍ പറയുന്നുണ്ട്.  8 മെഗാപിക്‌സല്‍ ആണത്രെ ഇതിലെ റിയര്‍ ക്യാമറ.  റെറ്റിന ഡിസ്‌പ്ലേയുണ്ട് ഇതില്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുറത്തു വന്നിരിക്കുന്നവ ആപ്പിള്‍ ഐപാഡ് 3ന്റെ ചിത്രം തന്നെ ആണോ എന്നറിയാന്‍ മാര്‍ച്ച് 7 വരെ കാത്തിരുന്നേ മതിയാകൂ.  അന്നാണ് ആപ്പിള്‍ ഐപാഡ് 3ന്റെ ഔദ്യോഗിക പ്രഖ്യാപനം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot