യുഎസ് സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് അനുഭാവികളുടെ ഹാക്കിങ്

യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ഗ്രൂപ്പാണ് ഹാക്ക് ചെയ്തതെന്നാണ് വിലയിരുത്തല്‍. സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ ഭീകരവാദം പ്രചരിപ്പിക്കുന്ന സംഘടനയാണ് ഐഎസ്.

സൈബര്‍ കാലിഫേറ്റ് എന്ന ഗ്രൂപ്പ് 'അമേരിക്കന്‍ സൈനികരെ, ഞങ്ങള്‍ വരുന്നു', എന്ന സന്ദേശമാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 'ഐഎസ്‌ഐഎസ് ഇവിടെ എത്തിയിരിക്കുന്നു. ഞങ്ങള്‍ നിങ്ങളുടെ സിസ്റ്റത്തിലുണ്ട്' ട്വിറ്റര്‍ സന്ദേശം പറയുന്നു.

യുഎസ് സൈന്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഹാക്കിങ്

ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ സെന്‍ട്രല്‍ കമാന്‍ഡ് ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി നിര്‍ത്തി വയ്ക്കുകയും യൂട്യൂബ് ഫീഡ് സസ്‌പെന്‍ഡ് ആക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് എഫ്ബിഐ അന്വേഷണം നടത്തുകയാണ്.

English summary
Islamic State backers allegedly hacked US military Twitter feed.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot