ഇന്ത്യക്ക് 50 സൈനിക ഡ്രോൺ നൽകി ഇസ്രായേൽ

|

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് താങ്ങ് കല്പിക്കുന്നതിനും കൂടാതെ പ്രതിരോധ ശക്തികൾ ഉയർത്തുന്നതിനുമായി പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ആയുധമായ ആളില്ലാ വിമാനങ്ങൾ ഇന്ത്യക്ക് നൽകുമെന്ന് ഇസ്രയേൽ. ഇന്ത്യക്ക് വേണ്ട 50 ഹെറോൺ ഡ്രോണുകൾ നൽകുമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 
ഇന്ത്യക്ക് 50 സൈനിക ഡ്രോൺ നൽകി ഇസ്രായേൽ

ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഹെറോൺ ഡ്രോണുകൾ വികസിപ്പിക്കുന്നത്. ശത്രുക്കളെ നിരീക്ഷിക്കാനും ആക്രമിക്കാനും ശേഷിയുള്ള ഡ്രോണുകളാണ് ഹെറോൺ. 50 കോടി ഡോളറിന്റെ ഡ്രോണുകളാണ് ഇന്ത്യ ഇസ്രായേലിൻറെ വാങ്ങുന്നത്. 35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താനും നിരീക്ഷിച്ച് കൃത്യമായ ലക്ഷ്യത്തിലേക്ക് എത്താനും ഈ ഇസ്രയേലിൻ നിർമിത ഹെറോണിന് സാധിക്കും.

MWC 2019: എക്‌സ്പീരിയ ശ്രേണിയില്‍ നാല് സ്മാര്‍ട്ട്‌ഫോണുകള്‍ പ്രഖ്യാപിച്ച് സോണിMWC 2019: എക്‌സ്പീരിയ ശ്രേണിയില്‍ നാല് സ്മാര്‍ട്ട്‌ഫോണുകള്‍ പ്രഖ്യാപിച്ച് സോണി

ഹെറോൺ ഡ്രോണുകൾ

ഹെറോൺ ഡ്രോണുകൾ

350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കുന്ന ഹെറോൺ ഡ്രോണ്ണിന് 470 കിലോഗ്രാം ആയുധങ്ങൾ വരെ വഹിക്കാൻ ശേഷിയുണ്ട്. അതിർത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാൻ വരെ ശേഷിയുള്ളതാണ് ഈ ഹെറോൺ. ഡ്രോണിന്റെ നീളം 8.5 മീറ്ററും വിങ്സ്പാൻ 16.6 മീറ്ററുമാണ്.

ഇസ്രയേൽ വ്യോമസേന

ഇസ്രയേൽ വ്യോമസേന

ഇസ്രയേൽ വ്യോമസേനയുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണ് ഈ ഹെറോൺ ഡ്രോൺ. ഫ്രാൻസ്, തുർക്കി, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ഹെറോണ്‍ ഉപയോഗിക്കുന്നുണ്ട്. ഭീകരരുടെ താവളം കണ്ടെത്തി ആക്രമണം നടത്താൻ ഹെറോണിന് സാധിക്കും. സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും എല്ലാം ആളില്ലാ വിമാനങ്ങൾ തൽസമയം പകർത്തി കമാൻഡോ കേന്ദ്രത്തിലേക്ക് അയച്ചുകൊടുക്കും.

ഇസ്രയേൽ
 

ഇസ്രയേൽ

ഇതിനാൽ തന്നെ ഭീകരർക്കെതിരെ കൃത്യമായി തിരിച്ചടിക്കാൻ കമാൻഡോകൾക്ക് കഴിയും. ഭീകരരുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ടെത്താൻ ഹെറോൺ ടെക്നോളജിക്ക് സാധിക്കുന്നതിനാൽ തന്ത്രപരമായി മിഷൻ നടത്താനാകും. ഏതു ഇരുട്ടിലും വ്യക്തമായ വിവരങ്ങളും സ്ഥലങ്ങളും കണ്ടെത്താൻ കഴിയുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള ഡ്രോണുകളാണ് ഇവ.

ഇന്ത്യ, ഇസ്രായേൽ

ഇന്ത്യ, ഇസ്രായേൽ

പത്താൻകോട്ട് വ്യോമത്താവളം ആക്രമിക്കാനെത്തിയ ഭീകരരുടെ നീക്കത്തെ കുറിച്ചും വ്യക്തമായ വിവരങ്ങൾ ആളില്ലാ വിമാനങ്ങൾ നൽകിയിരുന്നു. ഇരുട്ടിൽ മനുഷ്യന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ ശേഷിയുള്ളതാണ് ഇസ്രായേൽ നിർമിത ഹെറോൺ ആളില്ലാ വിമാനങ്ങൾ.

തികച്ചും വ്യക്തമായ വിവരങ്ങളും ചിത്രങ്ങളും നല്കാൻ കഴിവുള്ളതാണ് ഈ ഇസ്രായേൽ നിർമിത ഡ്രോണുകൾ. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം, ആക്രമണം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഈ ഡ്രോൺ സവിശേഷത ഒരു പരിഹാരമായിരിക്കും.

Best Mobiles in India

English summary
The Heron, a medium-altitude long-endurance drone capable of performing strategic and tactical missions, can carry a payload of up to 470 kg, stay in the air for more than 45 hours, reach 35,000 feet high and has a flight range of 350 km.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X