Home
News

ഹമാസിന്റെ മിസൈലുകളെ കരിച്ച് കളഞ്ഞ് ഇസ്രയേലിന്റെ അയൺ ബീം; പുതിയ പ്രതിരോധ ആയുധം പരിചയപ്പെടുത്തി ഇസ്രയേൽ

ഏറെ നാളായി നീണ്ടുകൊണ്ടിരിക്കുന്ന ഇസ്രയേൽ-പാലസ്തീൻ‌ യുദ്ധം ഇപ്പോൾ വീണ്ടും ചൂട് പിടിച്ചുകൊണ്ട് ഇരിക്കുകയാണ്. കഴിഞ്ഞ ദിവസം പാലസ്തീൻ അനുകൂലികളായ ഹമാസ് പ്രവർത്തകർ ഇസ്രയേലിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇസ്രായേലും ശക്തമായ തിരിച്ചടി നൽകി. ഇപ്പോൾ രണ്ട് രാജ്യങ്ങൾക്കിടയിലും യുദ്ധം ആരംഭിച്ചിരിക്കുകയാണ്. പാലസ്തീനിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞുപോകണം എന്ന മുന്നറിയിപ്പും ഇസ്രയേൽ നൽകിയിട്ടുണ്ട്.

വരും ദിവസങ്ങളിൽ യുദ്ധം വീണ്ടും ശക്തിയാർജിക്കും എന്നാണ് സൂചന. ലോക രാജ്യങ്ങളിൽ ഈ യുദ്ധത്തിൽ പങ്കെടുത്താൽ ഒരു പക്ഷെ മറ്റൊരു ലോക മഹായുദ്ധത്തിന് വഴിയൊരുക്കിയേക്കാം എന്ന ഭയവും ആ​ഗോള സമൂഹത്തിൽ ഉണ്ട്. എന്നാൽ ഹമാസിന്റെ ആക്രമണങ്ങളെ ചെറുക്കാൻ പാകത്തിനുള്ള നിരവധി സംവിധാനങ്ങൾ ഇസ്രയേലിന്റെ ഭാ​ഗത്ത് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകത്ത് തന്നെ മികച്ച പ്രതിരോധ ആയുധങ്ങൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇസ്രായേൽ

ഹമാസിന്റെ മിസൈലുകളെ കരിച്ച് കളഞ്ഞ് ഇസ്രയേലിന്റെ അയൺ ബീം

നേരത്തെ അയൺ ഡോം എന്ന ആയുധം വലിയ രീതിയിൽ ഇസ്രയേലിനെ ആക്രമണങ്ങളിൽ നിന്ന് സഹായിച്ചിരുന്നു. ഇപ്പോൾ ഇതാ ഇതിലും മികച്ച ഒരു പ്രതിരോധ ആയുധം ഇസ്രയേലിന്റെ രക്ഷക്കായി എത്തിയിരിക്കുകയാണ്. അയൺ ബീം എന്നാണ് പുതിയ ആയുധം അറിയപ്പെടുന്നത്. അയൺ ഡോം സംവിധാനത്തിന് കൂടുതൽ പണം ചിലവാകുന്നതിനെ തുടർന്ന് പുതിയതായി ഇസ്രയേൽ നടത്തിയ ​ഗവേഷണങ്ങളുടെ ഭാ​ഗമായാണ് അയൺ ബീം ഇവർ കണ്ടുപിടിച്ചത്.

നിലവിൽ അയൺ ഡോം, ആരോ 2, ആരോ 3 മിസൈൽവേധ മിസൈലുകൾ, ഡേവിഡ്സ് സ്ലിങ്, അയൺ ബീം എന്നീ ആയുധങ്ങളെയാണ് പ്രതിരോധത്തിനായി ഇസ്രയേൽ പ്രധാനമായും ആശ്രയിക്കുന്നത്. ഇതിൽ അയൺ ബീം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാം. ഇസ്രയേലിലേക്ക് വരുന്ന മിസൈലുകൾ നിർവീര്യമാക്കാൻ അയൺ ബീമിന് സാധിക്കുന്നതാണ്. ഫൈബർ ലേസർ പുറപ്പെടുവിച്ചാണ് അയൺ ബീം ഈ മിസൈലുകൾ നിർവീര്യമാക്കുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണ് ഇവ പ്രവർത്തിക്കുന്നത്.

ഹമാസിന്റെ മിസൈലുകളെ കരിച്ച് കളഞ്ഞ് ഇസ്രയേലിന്റെ അയൺ ബീം

മൂന്ന് വർഷത്തിനുള്ളിൽ മുഴുവൻ പഠനങ്ങളും നടത്തിയതിന് ശേഷം ഇത്തരം അയൺ ബീമുകൾ ഇസ്രയേലിന്റെ അതിർത്തികളിൽ സ്ഥാപിക്കും എന്നാണ് ഇസ്രയേലി പ്രധാനമന്ത്രി നാഫ്താലി ബെനറ്റ് അറിയിച്ചിരിക്കുന്നത്. ഇത് സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ഇവ ഒരു സുരക്ഷിത വലയങ്ങൾ നിർമ്മിക്കും. ഇവയ്ക്ക് ഉള്ളിലേക്ക് പ്രവേശിക്കുന്ന മിസൈലുകൾ നിർവീര്യമാകുന്നത് ആയിരിക്കും ഇത്തരത്തിലാണ് ഇസ്രയേൽ അയൺ ബീമുകൾക്ക് രൂപം നൽകിയിരിക്കുന്നത്. മിസൈലുകൾക്ക് പുറമെ റോക്കറ്റുകൾ, ഡ്രോണുകൾ എന്നിവയേയും അയൺ ബീമുകൾക്ക് പ്രതിരോധിക്കുന്നതായിരിക്കും.

നിലവിൽ അയൺ ഡോമുകൾക്ക് ഒപ്പമാണ് അയൺ ബീമുകൾ പ്രവർത്തിക്കുന്നത്. 2011 മുതൽ ഇസ്രയേലിന്റെ അതിർത്തി കാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ആയുധമാണ് അയൺ ഡോമുകൾ. മൂന്ന് വർഷത്തിനുള്ളിൽ തന്നെ അയൺ ബീമുകൾ സ്വതന്ത്രമായി പ്രവർത്തിക്കും എന്നാണ് ഇസ്രയേൽ ​ഗവേഷകർ പ്രതീക്ഷിക്കുന്നത്. 4 മുതൽ 70 കിലോമീറ്റർ വരെ ദൂരത്തു നിന്നു വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ തകർക്കാനുള്ള ശേഷിയാണ് അയൺ ഡോമുകൾക്ക് ഉള്ളത്. ഇതിലും ശേഷി ഉള്ളതായിരിക്കും അയൺ ബീമുകൾ.

ഇസ്രയേലിലെ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്, ഇസ്രയേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് എന്നിവർ സഹകരിച്ചാണ് അയൺ ഡോമുകൾ നിർമ്മിച്ചത്. കരയിൽ മാത്രമല്ല യുദ്ധ കപ്പലുകളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന അയോൺ ഡോമുകളും ഇസ്രയേലിന്റെ പക്കൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം നിലവിൽ ഇസ്രയേൽ-ഹമാസു യുദ്ധം ശക്തി പ്രാപിച്ചിരിക്കുകയാണ്. കഴിഞ്ഞ രാത്രിയില്‍ ഗാസയിലുടനീളം ​ഗാസയിൽ ഇസ്രയേൽ ബോംബ് വർഷിച്ചിരുന്നു. ജനങ്ങളോട് സ്ഥലം വിട്ട് പോകണം എന്ന നിർദേശവും ഇസ്രയേൽ നൽകിയിരുന്നു.

ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം പൂര്‍ണ്ണമായും തിരിച്ചു പിടിച്ചതായി ഇസ്രയേല്‍ അറിയിച്ചു. നുഴഞ്ഞു കയറി ആക്രമണം നടത്തിയ 1500 ഓളം ഹമാസ് സായുധ സംഘാംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തായും ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. നിലവിൽ ഹമാസ് തകര്‍ത്ത അതിര്‍ത്തിയിലെ വേലികള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളും സൈന്യം ചെയ്യുന്നുണ്ട്. ഇസ്രയേല്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.പി ആണ് ഈ വാർത്തകൾ പുറത്ത് വിടുന്നത്.

Best Mobiles in India

English summary
It is indicated that the war will intensify again in the coming days. There is also a fear in the global community that if the countries of the world participate in this war, it may pave the way for another world war. But the reports indicate that Israel has many systems capable of countering Hamas attacks. Israel has one of the best defense weapons in the world.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X