മംഗള്‍യാനിലേക്ക് സന്ദേശങ്ങള്‍ നല്‍കാന്‍ ആരംഭിച്ചു

Written By:

ഇന്ത്യയുടെ പര്യവേക്ഷണ പേടക(മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എം ഒ എം)മായ മംഗള്‍യാന്‍ ഈ മാസം 24ന് രാവിലെ 7.18നാണ് സൂര്യന്റെ ആകര്‍ഷണവലയത്തില്‍നിന്ന് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക. പേടകത്തിലെ മര്‍മ്മ പ്രധാനമായ യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഈ നിര്‍ണായകഘട്ടത്തില്‍ പേടകം ചൊവ്വയുടെ നിഴലിലായിരിക്കുമുണ്ടാകുക. ഈ സമയം പേടകത്തിലെ സൗരോര്‍ജ പാനലുകള്‍ക്ക് സൂര്യപ്രകാശം ലഭിക്കില്ല. യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി, പേടകത്തിലെ ബാറ്ററിയില്‍നിന്നാണ് സ്വീകരിക്കേണ്ടി വരിക.

മംഗള്‍യാനിലേക്ക് സന്ദേശങ്ങള്‍ നല്‍കാന്‍ ആരംഭിച്ചു

മംഗള്‍യാന് ചൊവ്വാഗ്രഹത്തിന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുന്നതിനാവശ്യമായ സന്ദേശങ്ങളാണ് ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ നല്‍കിത്തുടങ്ങിയിരിക്കുന്നത്. ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പ്രവേശത്തിനുമുമ്പ് 22ന് യന്ത്രം പരീക്ഷണാര്‍ഥം നാല് സെക്കന്‍ഡ് പ്രവര്‍ത്തിപ്പിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ നവംബറിനുശേഷം യന്ത്രം പ്രവര്‍ത്തിപ്പിച്ചിട്ടില്ലാത്തതിനാലാണ് ഇത്തരമൊരു ഉദ്യമം. ദൗത്യം വിജയകരമാക്കാന്‍ പേടകത്തില്‍ 'ഓണ്‍ബോര്‍ഡ് ഓട്ടോണമി' സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സഞ്ചാരപഥം സ്വയം ക്രമീകരിക്കാനുള്ള ശേഷി ഇതിലൂടെയാണ് മംഗള്‍യാന് കിട്ടുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot