ഐ.എസ്.ആര്‍.ഒയുടെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ബംഗളൂരുവില്‍

|

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ(ഐ.എസ്.ആര്‍.ഒ) സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഐ.എസ്.ആര്‍.ഒയുടെ ആസ്ഥാനത്തോടു ചേര്‍ന്നാണ് പുതിയ സംരംഭം പ്രവര്‍ത്തിക്കുന്നത്.

 
ഐ.എസ്.ആര്‍.ഒയുടെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ ബംഗളൂരുവില്‍

' ഹ്യുമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഐ.എസ്.ആര്‍.ഒയുടെ ആസ്ഥാനത്തോടു ചേര്‍ന്നാണ് പ്രവര്‍ത്തനം ' - ഐ.എസ്.ആര്‍.ഒ ട്വീറ്റ് ചെയ്തു.

മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ സംരംഭവത്തിന്റെ പ്രവര്‍ത്തനം. മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. കസ്തൂരി രംഗന്‍, നിലവിലെ ചെയര്‍മാന്‍ കെ. ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഹ്യുമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്റര്‍ നാടിനു സമര്‍പ്പിച്ചത്. എസ്. ഉണ്ണികൃഷ്ണന്‍ നായരാണ് ഡയറക്ടര്‍.

2021 ഡിസംബറോടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗംഗയാന്‍ മിഷന്റെ ഭാഗമായാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഗംഗയാന്‍ പദ്ധതിയുടെ രൂപരേഖയും ഹ്യുമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. പോളാര്‍ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിള്‍ (പി.എസ്.എല്‍.വി) ഡയറക്ടര്‍ ആര്‍. ഹട്ടണ്‍ തന്നെയാണ് ഗംഗയാന്‍ പദ്ധതിയെ നയിക്കുന്നത്.

ഗംഗയാന്‍ മിഷന്റെ പ്ലാനിംഗ്, എഞ്ചിനീയറിംഗ് സംവിധാനങ്ങളുടെ ഡെവലപ്പ്‌മെന്റ്, ക്രൂ സെലക്ഷന്‍, ട്രെയിനിംഗ് തുടങ്ങിയവ ഹ്യുമന്‍ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിലായിരിക്കും. 10,000 കോടിയുടേതാണ് പുതിയ പദ്ധതി. ഗംഗയാന്റെ തുടര്‍പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിശദീകരണം ഐ.എസ്.ആര്‍.ഒ വരും ദിവസങ്ങളില്‍ നല്‍കും.

2021 ഡിസംബറിനു മുന്നോടിയായി 2020 ഡിസംബറിലും 2021 ജുലൈയിലും പരീക്ഷണം നടത്തും. റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിന്‍ സഞ്ചരിച്ച് അറുപതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ തയ്യാറെടുക്കുന്നത്. യു.എസ്, റഷ്യ, ചൈന എന്നിവരാണ് നിലവില്‍ ഹ്യുമന്‍ സ്‌പേസ് ഫ്‌ളൈറ്റ് വിജയകരമാക്കിയ രാജ്യങ്ങള്‍.

ഇന്ത്യ പുതിയ ആന്റി റേഡിയേഷന്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ലക്ഷ്യം ശത്രുക്കളുടെ റഡാറുകള്‍ഇന്ത്യ പുതിയ ആന്റി റേഡിയേഷന്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ലക്ഷ്യം ശത്രുക്കളുടെ റഡാറുകള്‍

Best Mobiles in India

Read more about:
English summary
isro opens human space flight centre bengaluru

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X