ഇന്ത്യയുടെ ആദ്യ സൗര ദൗത്യം; ആദിത്യ എൽ-1 ഭൂമിയുടെ ഭ്രമണപഥം വിട്ട് പുറത്തേയ്ക്ക് ഇനി പ്രതീക്ഷയുടെ നാളുകൾ
ഇന്ത്യയുടെ ആദ്യ സൗര പഠനത്തിനായുള്ള ഐഎസ്ആർഒയുടെ ആദിത്യ എൽ-1 വിജയകരമായി ഭൂമിയുടെ ഭ്രമണതലം ഭേദിച്ചു. പേടകം ഉയർത്തുന്നതിന്റെ അഞ്ചാം ഘട്ടം വിജയകരമായി മറികടന്നതായി ഇസ്രോ അറിയിച്ചു. ഇന്ത്യൻ സമയം പുലർച്ചെ രണ്ടേ കാലോടെയാണ് പേടകത്തിന്റെ യാത്രാപഥം മാറ്റിയത്. ഇനി നേരിട്ട് ലക്ഷ്യസ്ഥാനത്ത് പേടകത്തെ എത്തിക്കാനാണ് ഇസ്രോ ശ്രമിക്കുക.
ആദിത്യ എൽ-1ന്റെ ലക്ഷ്യസ്ഥാനമായ എൽ-1ൽ എത്താൻ ഏകദേശം 110 ദിവസത്തോളം എടുക്കുമെന്നാണ് ഇസ്രോ ഉദ്യോഗസ്ഥർ കണക്ക് കൂട്ടുന്നത്. ജനുവരി ആദ്യവാരത്തോടെ ആദിത്യ എൽ-1 അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയിൽ നിന്നും പതിനഞ്ച് ലക്ഷം കിലോമീറ്റർ അകലെയാണ് ആദിത്യയുടെ ലക്ഷ്യസ്ഥാനം. ഈ ഹാലോ ഭ്രമണപഥത്തിൽ നിന്ന് സൂര്യനെ തടസമില്ലാതെ നിരീക്ഷിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ.

സെപ്റ്റംബർ 15ന് ആയിരുന്നു ക്രിത്രിമ ഉപഗ്രഹത്തിന്റെ നാലാമത് ഭമണപഥം വിജയകരമായി ഉയർത്താൻ സാധിച്ചത്. നിലവിൽ മൗറീഷ്യസിലെ ഐഎസ്ആർഒ ഗ്രൗണ്ട് സ്റ്റേഷനുകൾ, ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്റർ, പോര്‍ട്ട്ബ്ലെയര്‍, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ആദിത്യ എൽ1നെ നിരീക്ഷിക്കുന്നത്. സെപ്റ്റംബര്‍ മൂന്നാം തീയ്യതിയും അഞ്ചാം തീയ്യതിയും പത്താം തീയ്യതിയും ഘട്ടം ഘട്ടമായി ഒന്ന്, രണ്ട്, മൂന്ന് ഭ്രമണപഥങ്ങൾ ഉയർത്തിയിരുന്നു. സെപ്റ്റംബർ 2ന് ആണ് ആദിത്യ എൽ-1ന്റെ വിക്ഷേപണം നടത്തിയത്.
സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടത്തിയത്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ (പിഎസ്എൽവി-സി 57) ആണ് ആദിത്യ എൽ-1നെ ബഹിരാകാശത്ത് എത്തിച്ചിരിക്കുന്നത്. പേടകത്തിൽ 7 പെലോഡ് ആണ് സൂര്യനെ പഠിക്കാനായി സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ നാലെണ്ണം സൂര്യനിൽ നിന്നുള്ള പ്രകാശം നിരീക്ഷിക്കുകയും മൂന്നെണ്ണം കാന്തിക മണ്ഡലങ്ങളെ പഠിക്കുകയും ചെയ്യും. സൗര പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അവയുടെ സ്വാധീനവും പഠിക്കലാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

താഴ്ന്ന ഭ്രമണപഥത്തിൽ ആദിത്യയെ എത്തിച്ച് ശേഷം ഇവിടെ നിന്ന് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ച് പടിപടി ആയിട്ടായിരിക്കും ലക്ഷ്യസ്ഥാനത്ത് എത്തിക്കുക. വിസിബിള്‍ എമിഷന്‍ ലൈന്‍ ക്രോണോഗ്രാഫ്, സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ്, സോളാര്‍ ലോ എനര്‍ജി എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍, ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടികിള്‍ എക്‌സ്പിരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ, അഡ്വാന്‍സ്ഡ് ട്രി ആക്‌സിയല്‍ ഹൈ റെസല്യൂഷന്‍ ഡിജിറ്റല്‍ മാഗ്നെറ്റോമീറ്റർ എന്നിവയാണ് ആദിത്യ എൽ-1ലെ പെലോഡുകൾ.
ഇതിലെ വിസിബിള്‍ എമിഷന്‍ ലൈന്‍ ക്രോണോഗ്രാഫ് എന്ന ഉപകരണമായിരിക്കും കൊറോണയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നത്. ഫോട്ടോസ്ഫിയറിനേയും ക്രോമോസ്ഫിയറിനേയും നിരീക്ഷിക്കാനായി സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ് ഉപയോഗിക്കും. സൂര്യനിൽ നിന്ന് പുറത്ത് വരുന്ന വിവിധ രശ്മികളേക്കുറിച്ച് പഠുന്നത് പേകടത്തിലെ സോളാര്‍ ലോ എനര്‍ജി എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍ എന്ന ഉപകരണമായിരിക്കും. കാന്തിക മണ്ഡലത്തെക്കുറിച്ചുള്ള പഠനം നടത്തുത് അഡ്വാന്‍സ്ഡ് ട്രി ആക്‌സിയല്‍ ഹൈ റെസല്യൂഷന്‍ ഡിജിറ്റല്‍ മാഗ്നെറ്റോമീറ്റർ ആയിരിക്കും
വിന്‍ഡ് പാര്‍ട്ടികിള്‍ എക്‌സ്പിരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ എന്നീ ഭാഗങ്ങൾ സൗര കാറ്റിലേയും മറ്റും ഇലക്ട്രോണുകളേക്കുറിച്ചും വിവരങ്ങൾ ശേഖരിക്കും. എൽ 1 പോയിന്റിൽ നിന്നാൽ സൂര്യനെ തടസമില്ലാതെ നിരീക്ഷിക്കാൻ സാധിക്കും എന്നതാനാലാണ് ലക്ഷ്യസ്ഥാനമായി ഇതിനെ തിരഞ്ഞെടുത്തത്. ഏകദേശം 424 കോടി രൂപ ചെലവ് ഈ പദ്ധതിയിക്ക് വേണ്ടി മാത്രം ചിലവാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചന്ദ്രയാൻ 3 വിജയം വരിച്ചത് രാജ്യത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നു.
നിലവിൽ ഇസ്രോയുടെ കണക്കൂകൂട്ടൽ പ്രകാരം കാര്യങ്ങൾ മുന്നോട്ട് പോകുന്നുണ്ട്. പ്രഗ്യാൻ റോവൻ മികച്ച പ്രവർത്തനം തന്നെ കാഴ്ച വെയ്ക്കുന്നുണ്ടെന്നാണ് ഇസ്രോ പുറത്തുവിടുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ചന്ദ്രയാൻ 3 വിജയം വരിച്ചതിനാൽ തന്നെ രാജ്യത്തിന്റെ ആദ്യ സൗര ദൗത്യത്തെയും ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയും ഇസ്രോയും നോക്കി കാണുന്നത്. സൂര്യനെക്കുറിച്ചുള്ള വിവിധ രഹസ്യങ്ങൾ ഈ ദൗത്യത്തിലൂടെ പഠിക്കാനാകും എന്നാണ് പ്രതീക്ഷ.


Click it and Unblock the Notifications








