ഐ.എസ്.ആർ.ഓ യുടെ പുതിയ SCE-200 പരിചയപ്പെടാം
ബഹിരാകാശം കീഴടക്കാനുള്ള ഐ.എസ്.ആർ.ഓയുടെ പരിശ്രമം വിജയം കണ്ടുകൊണ്ടിരിക്കുകയാണ്. ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്‍റെ വിജയകരമായ വിക്ഷേപണത്തിന് ശേഷം ഇപ്പോൾ ഐ.എസ്.ആർ.ഓ റോക്കറ്റില്‍ കൂടുതല്‍ അത്യാധുനിക പരീക്ഷണങ്ങള്‍ക്കായി ഒരുങ്ങുകയാണ് പണിപ്പുരയിൽ. ശുദ്ധീകരിച്ച മണ്ണെണ്ണയും ദ്രാവക രൂപത്തിലുള്ള ഓക്സിജനും ഇന്ധനമായി ഉപയോഗിച്ചുള്ള സെമി ക്രയോജനിക് എന്‍ജിന്‍ ആണ് ഐ.എസ്.ആർ.ഓ പരീക്ഷിക്കുന്നതിനായി ഒരുങ്ങുന്നത്.

ഏറ്റവും ഭാരം കൂടിയ വിക്ഷേപണ വാഹനമാണ് ജിഎസ്‌എൽവി-എംകെ III
ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്‍റെ വിക്ഷേപണത്തിനായി ഉപയോഗിച്ചത് തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എന്‍ജിന്‍ കൊണ്ടായിരുന്നു. ഇനി ഐ.എസ്.ആർ.ഓ ഒരുങ്ങുന്നത് സെമി ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപിക്കുന്നതിനായാണ്. ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള റോക്കറ്റിന് നാലായിരം കിലോഗ്രാം ഭാരമാണ് താങ്ങുവാൻ കഴിയുന്നത്. എന്നാല്‍ സെമി ക്രയോജനിക് എന്‍ജിൻറെ കാര്യത്തിൽ ഇത് വ്യത്യസ്തമാണ്, ആറായിരം കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങള്‍ വരെ ഭ്രമണപഥത്തില്‍ എത്തിക്കാൻ ഈ എൻജിന് സാധിക്കും.

ഐ.എസ്.ആർ.ഓ യുടെ ക്രയോജനിക് എന്‍ജിന്‍
സെമി ക്രയോജനിക് എന്‍ജിനില്‍ ഹൈഡ്രജനു പകരം ശുദ്ധീകരിച്ച മണ്ണെണ്ണയാകും ഇന്ധനമായി ഉപയോഗിക്കന്നത്. ഈ ഇന്ധനത്തിന് ഇസ്രോസീന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന നാമം. വിക്ഷേപണം വിജയകരമായാല്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍മാറ്റമാകും ഇനി സംഭവിക്കുന്നതിനായി പോകുന്നത്. എന്നാല്‍ റോക്കറ്റിന്‍റെ നിര്‍മാണം ആദ്യഘട്ടത്തിലായതിനാല്‍ വിക്ഷേപണത്തിന് കുറച്ചു കാലം കൂടി വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തദ്ദേശീയമായി വികസിപ്പിച്ച ദ്രാവക-ഇന്ധന എന്‍ജിനാണ് എസ്‌സിഇ -200.

സെമി ക്രയോജനിക് എസ്‌സി -200 സ്റ്റേജ്
ഐ.എസ്.ആർ.ഓയുടെ നിലവിലുള്ള ലോഞ്ചറുകള്‍ക്ക്, പ്രത്യേകിച്ച് ജി.എസ്.എല്‍.വിക്ക് ഈ എന്‍ജിന്‍ വളരെയധികം മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും. പുതിയ എന്‍ജിന്‍ ജി.എസ്.എല്‍.വി-എംകെ III ല്‍ നിലവിലെ എല്‍110 സ്റ്റേജ് (ലിക്വിഡ്-ഫ്യൂവല്‍-പവര്‍ വികാസ് എന്‍ജിന്‍ ഉപയോഗിച്ച്) മാറ്റി സെമി ക്രയോജനിക് എസ്‌സി -200 സ്റ്റേജ് (പുതിയ എസ്‌സിഇ -200 എന്‍ജിന്‍ ഉപയോഗിച്ച്) ഉപയോഗിച്ച് പരീക്ഷണം നടത്തും. 200 ടണ്‍ ആണ് പ്രൊപ്പല്ലന്റ് ലോഡ്. എസ്‌സിഇ -200 എന്‍ജിന്റെ നിര്‍മാണം ഐ.എസ്.ആർ.ഓ പൂർത്തീകരിച്ചു.

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം
യൂണിഫൈഡ് ലോഞ്ച് വെഹിക്കിള്‍ (യുഎല്‍വി), പുനരുപയോഗിക്കാവുന്ന ലോഞ്ച് വെഹിക്കിള്‍ (ആര്‍എല്‍വി) എന്നിവയുള്‍പ്പെടെ ഇനി വരാനിരിക്കുന്ന നിരവധി ലോഞ്ചറുകള്‍ എസ്‌സിഇ -200 എന്‍ജിനാൽ അധിഷ്ഠിതമായിരിക്കും. ഐ.എസ്.ആർ.ഓയുടെ അനുബന്ധ സ്ഥാപനമായ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്റര്‍ വികസിപ്പിച്ചുകൊണ്ടിരുന്ന സെമി ക്രയോജനിക് എന്‍ജിന്‍ ഇപ്പോള്‍ ഉക്രെയ്നില്‍ പരിശോധനയ്ക്ക് പൂര്‍ണമായും തയാറാണെന്ന് വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (വി.എസ്.എസ്.സി) ഡയറക്ടര്‍ എസ് സോംനാഥ് പറഞ്ഞു.


Click it and Unblock the Notifications








