7 രാജ്യങ്ങളിലെ 25 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങുന്നു നമ്മുടെ ഐഎസ്ആര്‍ഒ..!!

Written By:

ഇന്ത്യ റോക്കറ്റോ ഉപഗ്രഹങ്ങളോ വിക്ഷേപിക്കുന്നുവെന്ന് കേട്ടാല്‍ പലര്‍ക്കും പുച്ഛമാണ്. കുറച്ച് കഴിയുമ്പോള്‍ അറബിക്കടലില്‍ കാണുമെന്നാണ് അവരുടെയൊക്കെ ആക്ഷേപം. ആരംഭത്തില്‍ തോല്‍വികള്‍ സാധാരണമാണ്. ആ തോല്‍വികള്‍ ചവിട്ട് പടികളാക്കിക്കൊണ്ട് ഐഎസ്ആര്‍ഒ ഇന്ന് ഒരുപാട് ഉയരങ്ങള്‍ കീഴടക്കിയിരിക്കുന്നു.

7 രാജ്യങ്ങളിലെ 25 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങുന്നു നമ്മുടെ ഐഎസ്ആര

എന്താണ് ഇത്ര നേട്ടങ്ങള്‍ എന്നാണോ നിങ്ങള്‍ ചോദിക്കാനൊരുങ്ങുന്നത്? ഇക്കഴിഞ്ഞ രാജ്യസഭയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം 2016-17വര്‍ഷങ്ങളില്‍ 7രാജ്യങ്ങളാണ് ഐഎസ്ആര്‍ഒയുടെ കനിവിന് വേണ്ടി കാത്തിരിക്കുന്നത്. അതെ, ഈ രാജ്യങ്ങളുടെ 25 ഉപഗ്രഹങ്ങളാണ്‌ നമ്മുടെ ഐഎസ്ആര്‍ഒ വിക്ഷേപിക്കാനൊരുങ്ങുന്നത്.

7 രാജ്യങ്ങളിലെ 25 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങുന്നു നമ്മുടെ ഐഎസ്ആര

ഇതുവരെ 21രാജ്യങ്ങളുടെ 57 ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ളതെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്പേസിന്‍റെ തലവനായ മന്ത്രി ജിതേന്ദര്‍ സിംഗ് പ്രസ്‌താവിച്ചത്. സിംഗപൂര്‍, ബ്രിട്ടണ്‍, അമേരിക്ക എന്നിവയാണ് ഈ രാജ്യങ്ങളില്‍ പ്രധാനികള്‍. 80മില്ല്യണ്‍ യൂറോയാണ് ഐഎസ്ആര്‍ഒയ്ക്ക് ഈ വിക്ഷേപണങ്ങളിലൂടെ ലഭിച്ചിട്ടുള്ളത്.

English summary
India will launch 25 foreign satellites belonging to seven countries, with the USA topping the list in 2016-17, Rajya Sabha was informed today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot