പരസഹായമില്ലാതെ ബഹിരാകാശ യാത്രയ്ക്ക് ഇന്ത്യയും

Posted By:

നിരവധി ഇന്ത്യക്കാര്‍ ഇതിനോടകം ബഹിരാകാശ യാത്രകള്‍ നടത്തിയിട്ടുണ്ട്. പക്ഷേ അതെല്ലാം അമേരിക്കയുടേയോ റഷ്യയുടേയോ സഹായത്തോടെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വന്തമായി ഒരു ബഹിരാകാശ വാഹനം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. ഐ.എസ്.ആര്‍.ഒ ആണ് ഇതിനു മുന്‍കൈ എടുക്കുന്നത്.

അതിന്റെ ആദ്യപടിയായി വാഹനം ഈ വര്‍ഷം മേയ്-ജൂണ്‍ മാസങ്ങളിലായി പരീക്ഷണം നടത്തും. മനുഷ്യരോ മൃഗങ്ങളോ ഇല്ലാതെ ബഹിരാകാശത്തേക്കയക്കുന്ന വാഹനം പ്രധാനമായും സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കാനായി ഉദ്ദേശിച്ചുള്ളതാണ്. ശ്രീഹരിക്കോട്ടയില്‍ നിന്നായിരിക്കും ആദ്യ പേടകത്തിന്റെ വിക്ഷേപണം.

ഭാവിയില്‍ രാജ്യത്തു സ്വന്തമായി വികസിപ്പിച്ചെടുത്ത ബഹിരാകാശ പേടകത്തില്‍ ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ ശൂന്യാകാശത്തെത്തിക്കുകയാണ് ശാസ്ത്രജ്ഞര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 12,500 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്.

തുക ലഭ്യമായാല്‍ ഏഴുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നും ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് സ്വന്തമായി ബഹിരാകാശ വാഹനങ്ങള്‍ നിര്‍മിക്കുന്നത്.

പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

പരസഹായമില്ലാതെ ബഹിരാകാശ യാത്രയ്ക്ക് ഇന്ത്യയും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot