ഐ.എസ്.ആർ.ഓ പുതിയ വാർത്താവിനിമയ സാറ്റ്‌ലൈറ്റ് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചു

|

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഓ ബുധനാഴ്ച്ച പുതിയ വാർത്താവിനിമയ സാറ്റ്‌ലൈറ്റായ GSAT-7A വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശിലെ സതീഷ് ധവാൻ സ്പേസ് സെന്റിലേ ശ്രീഹരിക്കോട്ടയിൽ നിന്നുമാണ് ഈ പുതിയ ജിയോസ്‌റ്റേഷനറി വാർത്താവിനിമയ സാറ്റ്‌ലൈറ്റ് വിക്ഷേപിച്ചത്.

 
ഐ.എസ്.ആർ.ഓ പുതിയ സാറ്റ്‌ലൈറ്റ് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചു

GSAT-7A വിക്ഷേപിക്കുന്നതിനായി 26 മണിക്കൂർ ദൈർഖ്യമുള്ള കൗൺഡൗനാണ് ഇന്നലെ ആരംഭിച്ചത്. 4.10 എന്ന സമയമാണ് ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നും GSAT-7A- ന്റെ വിക്ഷേപണത്തിനായി നിശ്ചയിച്ചിരുന്നത്. GSAT-7A തൂക്കം ഏതാണ്ട് 2250 കിലോഗ്രാമാണ്.

പഴയ ഇമോജികളെ മറന്നേക്കു, ഈ 5 വഴികളിലായി വാട്ട്സ്ആപ്പിൽ സ്റ്റിക്കറുകൾ നിർമ്മിക്കാംപഴയ ഇമോജികളെ മറന്നേക്കു, ഈ 5 വഴികളിലായി വാട്ട്സ്ആപ്പിൽ സ്റ്റിക്കറുകൾ നിർമ്മിക്കാം

ഇന്ത്യൻ മേഖലയിൽ വരുന്ന കു-ബാൻഡ് ഉപയോക്താക്കളുടെ വാർത്താവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇപ്പോൾ GSAT-7A എന്ന വാർത്താവിനിമയ സാറ്റ്‌ലൈറ്റ് വിക്ഷേപ്പിച്ചത്.

GSAT-7A വിക്ഷേപ്പിക്കുന്നു

GSAT-7A വിക്ഷേപ്പിക്കുന്നു

GSAT-7A സാറ്റ്‌ലൈറ്റിന്റെ ആയുസ്സ് എന്ന് പറയുന്നത് എട്ട് വർഷമാണ്. 'കു' എന്ന് പറയുന്നത് ഒരു ഫ്രീക്വൻസി ബാൻഡാണ്.

 GSAT-7A പണിശാലയിൽ

GSAT-7A പണിശാലയിൽ

GSLV-F11 ആയിരിക്കും GSAT-7A സാറ്റ്‌ലൈറ്റിനെ ജി.ടി.ഓ ഓർബിറ്റിലേക്ക് കൊണ്ടുവിടുന്നത്. GSLV-F11 സാറ്റ്‌ലൈറ്റ് മൂന്ന് ഘട്ടങ്ങളുള്ള ഐ.എസ്.ആർ.ഓയുടെ നാലാമത്തെ ജനറേഷൻ വിക്ഷേപണ വാഹനമാണ്.

GSAT-7A വിക്ഷേപണ വേളയിൽ

GSAT-7A വിക്ഷേപണ വേളയിൽ

ഈ മാസം തുടക്കത്തിൽ 'കാ' എന്ന് അറിയപ്പെടുന്ന ഫ്രിക്വൻസി ബാൻഡ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. ഐ.എസ്.ആർ.ഓ പണികഴിപ്പിച്ചതിൽ വെച്ച് തന്നെ ഏറ്റവും വലിയ സാറ്റ്‌ലൈറ്റായ GSAT-7A വഴിയാണ് 'കാ' ഫ്രിക്വൻസി അവതരിപ്പിക്കപ്പെട്ടത്. GSAT-7A ഐ.എസ്.ആർ.ഓ നിർമിച്ച മൂപ്പത്തിയഞ്ചാമത്തെ സാറ്റലൈറ്റാണ്.

GSAT-7A -ISRO
 

GSAT-7A -ISRO

ഐ.എസ്.ആർ.ഓയുടെ ഈ വർഷത്തെ പതിനേഴാമത്തെ ദൗത്യമാണ് ഇപ്പോൾ വിക്ഷേപിച്ച GSAT-7A സാറ്റ്‌ലൈറ്റ്. GSAT-7A-ക്ക് മുൻപായി വിക്ഷേപിച്ചിരുന്ന മറ്റ് സാറ്റലൈറ്റുകളായ GSAT-7, GSAT-6 തുടങ്ങിയവ സുരക്ഷ സേനയുടെ വാർത്താവിനിമയ ആവശ്യങ്ങൾക്കായി വിക്ഷേപിച്ചിട്ടുള്ള സാറ്റലൈറ്റുകളാണ്.

Best Mobiles in India

Read more about:
English summary
A communications satellite that will help connect all assets of the Indian Air Force and work as a force multiplier, will be the 17th mission and last launch of Indian space agency ISRO for the year 2018.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X