ചന്ദ്രനെ തൊട്ടു, സൂര്യനെ ഉടൻ തൊടും ഇസ്രോയുടെ അടുത്ത ലക്ഷ്യം ശുക്രൻ; വിജയിച്ചാൽ ഇന്ത്യയ്ക്ക് നേട്ടങ്ങളേറെ
ചന്ദ്ര, സൂര്യ ദൗത്യങ്ങൾക്ക് പിന്നാലെ ശുക്രനെ ലക്ഷ്യമിക്ക് പുതിയ ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യന്‍ സ്‌പെയ്‌സ് റീസേര്‍ച് ഓര്‍ഗനൈസേഷന്‍ (ഇസ്രോ). പുതിയ ദൗത്യത്തിന് ശുക്രയാന്‍-1 എന്നാണ് ഇസ്രോ പേര് നൽകിയിരിക്കുന്നത്. അതേ സമയം പേര് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഉടൻ തന്നെ ഈ ദൗത്യം ഔദ്യോഗികകമായി പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ഈ ദൗത്യത്തിനായി ഇസ്രോ പെലോഡുകൾ വികസിപ്പിക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇസ്രോ ചെയര്‍മാന്‍ എസ്. സോമനാഥ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാഷണല്‍ സയന്‍സ് അക്കാഡമിയില്‍ സംസാരിക്കവെയാണ് ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ചന്ദ്രയാൻ-3ന്റെ വിജയത്തിന് പിന്നാലെ സൂര്യനെ ലക്ഷ്യമാക്കി ഇസ്രോ ആദിത്യ എൽ-1 വിജയകരമായി വിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശുക്രനെ ലക്ഷ്യം വെച്ചുള്ള ഇസ്രോയുടെ പുതിയ നീക്കം.

ശുക്രനെ ചുറ്റിപ്പറ്റിയുള്ള ബഹിരാകാശകാലാവസ്ഥയെക്കുറിച്ചും അത് ഭൂമിയില്‍ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും പഠിക്കുന്ന എന്ന ലക്ഷ്യം വെച്ചാണ് ഈ ദൗത്യം തയ്യാറാക്കുന്നത്. 2012 മുതൽ ശുക്ര ദൗത്യത്തിനുള്ള ആലോചനകൾ ഇസ്രോയിൽ ആരംഭിച്ചിരുന്നു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. തുടർന്ന് 2017ഓടെ ഇതിനെക്കുറിച്ചുള്ള പ്രധമീക പഠനങ്ങൾ നടത്തി. ഇപ്പോഴും ഈ ഗ്രഹത്തെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ വളരെ കുറവാണ്. ശുക്രന്റെ ഉപരിതലം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചും വലിയ വ്യക്തത ഇല്ലെന്ന് സോമനാഥ് പറഞ്ഞു.
2017-2018 കാലഘട്ടത്തിലാണ് ശുക്രനെക്കുറിച്ചുള്ള കൂടുതൽ അറിവ് നേടാൻ സാധിച്ചത്. നിലവിൽ ഇത്തരം അറിവുകൾ അടിസ്ഥാനപ്പെടുത്തിയാണ് ദൗത്യത്തിനായുള്ള പെലോഡുകൾ തയ്യാറാക്കുന്നത് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ശുക്രന്റെ പ്രതലവും, അന്തരീക്ഷവും എങ്ങനെയിരിക്കും എന്നറിയാനായിരിക്കും ദൗത്യം പ്രധാനമായും ശ്രമിക്കുക. നാസയുടെ റിപ്പോർട്ട് പ്രകാരം വിഷലിപ്തമായ മേഘങ്ങളാല്‍ പൊതിഞ്ഞതാണ്ശുക്രന്റെ അന്തരീക്ഷം.

ഇക്കാര്യത്തിൽ കൂടുതൽ പഠനം നടത്താനും ഇന്ത്യയുടെ ഈ ദൗത്യം സഹായകമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ശുക്രനിൽ ജീവൻ നിലനിൽക്കാനുള്ള സാധ്യത ഉണ്ടോ എന്ന കാര്യവും ഇസ്രോ ഈ ദൗത്യത്തിലൂടെ പഠിക്കും. നിലവിൽ ഇവിടെ മൈക്രോബുകളുടെ സാന്നിധ്യം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് ചില ശാത്രഞ്ജർ അഭിപ്രായപ്പെടുന്നത്. മിയുടേതിനുസമാനമായ മര്‍ദ്ദവും, തണുപ്പുമുള്ള ഇടങ്ങളിലാണ് മൈക്രോബുകള്‍ കാണുക. ആയതിനാൽ തന്നെ ഈക്കാര്യത്തിലെ പഠനം ഏറെ നിർണ്ണായകം ആകും.
അതേ സമയം പുതിയ ദൗത്യം എന്ന് വിക്ഷേപിക്കും എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സിയുടെ വീനസ് എക്‌സ്പ്രസും, ജപ്പാന്റെ അകറ്റ്‌സുകി (Akatsuki) വീനസ് ക്ലൈമറ് എന്നിവയാണ് നേരത്തെ നടന്ന ശുക്രദൗത്യങ്ങൾ. ഇതിന് പിന്നാലെയാണ് ശുക്രനിലെത്താൻ ഇന്ത്യയും ശ്രമിക്കുന്നത്. നാസയുടെ പാര്‍ക്കര്‍സോളാര്‍ ദൗത്യവും ശുക്രനെക്കുറിച്ച് പ്രധാന വിവിരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതേ സമയം തിരകഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇസ്രോ പുതിയ ദൗത്യത്തെ നോക്കി കാണുന്നത്.
വിജയകരമായി ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കാൻ സാധിച്ചത് വലിയ ആത്മവിശ്വാസമാണ് ഇസ്രോയ്ക്ക് നൽകുന്നത്. ഇതിന് പിന്നാലെ ഇസ്രോയുടെ ആദ്യ സൂര്യ ദൗത്യവും വിജയകരമായി വിക്ഷേപിച്ചു. നിലവിൽ ചന്ദ്രയാൻ 3ന്റെ ഭാഗമായ റോവറും ലാന്ററും പ്രവർത്തിക്കുന്നില്ലെങ്കിലും ഇവയുടെ പ്രധാന ലക്ഷ്യങ്ങളെല്ലാം ഇവ പൂർത്തിയാക്കി കഴിഞ്ഞു. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഈ ദൗത്യത്തിലൂടെ ഇന്ത്യയ്ക്ക് സ്വന്തമായി.
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമത്തെ രാജ്യവും ഇന്ത്യയായി മാറി. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇന്ത്യക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. അതേ സമയം ആദിത്യ എൽ 1ന്റെ പ്രവർത്തനം നിരീക്ഷിച്ചാൽ ഭൂമിയുടെ ഭ്രമണപഥം വിട്ട് ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിച്ചുകൊണ്ട് ഇരിക്കുകയാണ് ഇപ്പോൾ ഈ പേടകം. സെപ്റ്റംബർ 19ന് ആയിരുന്നു പേടകം ഭൂമിയുടെ ഭ്രമണപഥത്തിനോട് വിട പറഞ്ഞത്. ജനുവരി ആദ്യവാരത്തോടെ പേടകം അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








