ഗൃഹോപകരണങ്ങൾ വാങ്ങുന്നവരുടെ അറിവിലേക്കായി: ഈ വാർത്ത ശ്രദ്ധിക്കുക!

|

ഗൃഹോപകരണങ്ങൾ വാങ്ങുക എന്നത് ഇന്നത്തെ കാലത്ത് അല്പം ഭാരിച്ച പണിയാണ്. പ്രത്യേകിച്ചും ഒട്ടനവധി കമ്പനികളും അവയുടെ എണ്ണമറ്റ ഉൽപ്പന്നങ്ങളും ഓഫറുകളും സവിശേഷതകളും എല്ലാം കൂടെയാകുമ്പോൾ നമ്മൾ ആശയക്കുഴപ്പത്തിലാകും. ഒരു ടിവി തന്നെ വാങ്ങുന്ന കാര്യം എടുത്തുനോക്കൂ.. ഓൺലൈൻ ആവട്ടെ നേരിട്ട് ഷോപ്പിലൂടെ വാങ്ങുന്നത് ആവട്ടെ, അല്പം ഭാരിച്ച പണി തന്നെയാണ് അത്.

 

ഈയൊരു പ്രശ്നത്തിന് ഒരു പരിഹാരവമായിട്ട് ഫ്ലിപ്കാർട്ട് എത്തുകയാണ്. കമ്പനിയുടെ MarQ by Flipkart എന്ന പുതിയ സംരംഭമാണ് ഇത്തരത്തിൽ നമ്മുടെ ആശയക്കുഴപ്പങ്ങൾ അകറ്റാൻ എത്തുന്നത്. ഏറ്റവും മികച്ച വിലയിൽ ഏറ്റവും നല്ല ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഫ്ലിപ്കാർട്ടിന്റെ തന്നെ സംരംഭം ആണിത്. നിങ്ങൾ ഒരു ഗൃഹോപകരണം, അത് എന്ത് തന്നെയാണെങ്കിലും നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുകയാണെങ്കിൽ ഫ്ലിപ്കാർട്ടിന്റെ ഈ പുതിയ സംരംഭം നിങ്ങളെ സഹായിക്കും. ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ കയ്യിലൊതുങ്ങുന്ന വിലയിൽ എന്നാൽ ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കും.

MarQ by Flipkart

MarQ by Flipkart

അതോടൊപ്പം തന്നെ ഫ്ലിപ്കാർട്ടിന്റെ ആഘോഷ ഓഫറുകൾ എല്ലാം തന്നെ അടുത്തെത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ ഈ സേവനം ഉപയോഗപ്പെടുത്തി നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന ഗൃഹോപകരണങ്ങളിൽ മികച്ച ഓഫറുകളും കിഴിവുകളും നേടാൻ സാധിക്കും. അതിനാൽ തന്നെ നിങ്ങൾ ഒരു ഉത്പന്നം വാങ്ങാൻ ഉദ്ദേശിക്കുന്നതിന് മുമ്പ് MarQ by Flipkart ഓഫറുകൾ അറിഞ്ഞിരിക്കുന്നത് നന്നാകും.

കൂടുതൽ ലാഭകരമായ ഇൻവെർട്ടർ AC

കൂടുതൽ ലാഭകരമായ ഇൻവെർട്ടർ AC

MarQ by Flipkartന്റെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങളിൽ ഒന്നാകും ഈ ഇൻവെർട്ടർ AC. ഊർജ്ജസംരക്ഷണശേഷി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്യുവൽ ഇൻവെന്റർ കംപ്രസ്സർ വഴി കൃത്യതയാർന്ന കൃത്യമായ ഊർജ്ജം മാത്രമാണ് ഈ AC എടുക്കുക. ഇത് മികച്ചൊരു സൗകര്യം ആണെന്ന് മാത്രമല്ല കാര്യമായ ഊർജ്ജ സമ്പാദ്യവും നൽകുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ എസി മുഴുവൻ വിലയും നിങ്ങൾക്ക് വീണ്ടെടുക്കാൻ അനുവദിക്കുന്ന തരത്തിൽ നിങ്ങളുടെ വൈദ്യുതി ബില്ലിൽ മാറ്റങ്ങൾ കാണാൻ കഴിയും. 1.5 ടൺ ഇൻവെർട്ടർ എസിസ് 25,999 രൂപവിലയാണ് വരുന്നത്. മറ്റ് കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ 25 ശതമാനം വിലക്കുറവിൽ ആണ് ഫ്ലിപ്കാർട്ട് ഇത് വിൽക്കുന്നത്.

എല്ലാ സൗകര്യങ്ങളോടും കൂടിയ റഫ്രിജറേറ്റർ; അതും 39,999 രൂപക്ക്!
 

എല്ലാ സൗകര്യങ്ങളോടും കൂടിയ റഫ്രിജറേറ്റർ; അതും 39,999 രൂപക്ക്!

ഫ്ലിപ്കാർട്ടിന്റെ ഈ സംരംഭത്തിൽ ശ്രദ്ധേയമായ മറ്റൊരു ഉൽപന്നം ഫ്ലീപ്കാർട്ട് 565 എൽ സൈഡ് ബൈ സൈഡ് റഫ്രിജറേറ്റർ ആണ്. എക്സ്പ്രസ് കൂളിംഗ്, ഫ്രീസ്സിങ് എന്നിവയ്ക്ക് ആവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നതാണ് ഈ റഫ്രിജറേറ്റർ. മൾട്ടി-ഫ്ളൈ ഫ്ലോ സാങ്കേതികവിദ്യ ഈർപ്പം നിലനിർത്തൽ ഉപയോഗിക്കുന്നത് കൊണ്ട് പച്ചക്കറികൾ അടക്കം പലതും പുതുമ നിലനിർത്തികൊണ്ട് ദിവസങ്ങളോളം കേടുപാടുകൾ വരാതെ നിലനിൽക്കും.

ഈ റഫ്രിജറേറ്ററിലെ ഒരു പ്രധാന ആകർഷണം കൃത്രിമ ഇന്റലിജന്റോടുള്ള സ്മാർട്ട് ഡിജിറ്റൽ സെൻസറാണ്. ഫ്രിഡ്ജുകൾ നിരന്തരം തുറക്കുകയും അടക്കുകയും ചെയ്യുകയാണെങ്കിൽ പോലും എല്ലാ താപനിലയും അതേപോലെ നിലനിർത്താൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. ഫ്രോസ്റ്റ് ഫ്രീ ടെക്നോളജി, സർജ് പ്രൊട്ടക്ഷൻ, LED ടച്ച് കണ്ട്രോൾ എന്നിവയുൾപ്പെടെ മറ്റു നിരവധി സവിശേഷതകളും ഇതിനുണ്ട്. മറ്റു കമ്പനികളുടെ ഈ നിരയിൽ പെട്ട മോഡലുകൾക്ക് 70000 രൂപക്ക് മേൽ വില വരുമ്പോൾ MarQ by Flipkartൽ 39999 രൂപക്കാണ് നിങ്ങൾക്കിത് സ്വന്തമാക്കാൻ സാധിക്കുന്നത്.

 

വാഷിങ് മെഷീൻ വെറും 16,999 രൂപക്ക്!

വാഷിങ് മെഷീൻ വെറും 16,999 രൂപക്ക്!

ഇവിടെ ഗൃഹോപകരണങ്ങളുടെ കൂട്ടത്തിൽ വാഷിംഗ് മെഷീനുകളുടെ വലിയ ശേഖരവും MarQ by Flipkart ഒരുക്കുന്നുണ്ട്. സെമി ഓട്ടോമാറ്റിക്, മുഴുവന് ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ്, ടോപ്പ് ലോഡ് തുടങ്ങി പല മോഡലുകളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഇതിന്റെ പൂർണ്ണമായി ഓട്ടോമാറ്റിക് ഫ്രണ്ട് ലോഡ് ഉള്ള മോഡൽ 15 പ്രോഗ്രാമുകളുമായാണ് എത്തുന്നത്.

ഈ വാഷിംഗ് മെഷീന് ഇതുകൂടാതെ ഒരു എക്സ്പ്രസ് വാഷ് സവിശേഷത കൂടിയുണ്ട്. ഏകദേശം 18 മിനിറ്റിനുള്ളിൽ വസ്ത്രം കഴുകാൻ നിങ്ങളെ അനുവദിക്കുന്നതാണ് ഈ സൗകര്യം. ഊർജ്ജവും വെള്ളവും വലിയ അളവിൽ തന്നെ സംരക്ഷിക്കാൻ ഈ സവിശേഷത വഴി സാധിക്കും. ഫ്ലിപ്കാർട്ടിന്റെ ഈ 7.5 KG FAFL വാഷിംഗ് മെഷീനിൽ വിപണിയിലെ മറ്റ് ബ്രാൻഡുകളുടെ സവിശേഷതകളെക്കാളും വളരെ കൂടുതലാണ് എങ്കിലും വിലയുടെ കാര്യത്തിൽ നിങ്ങൾക്ക് ഏറെ ലാഭകരവുമാകും. ചുരുങ്ങിയത് ഇത്തരം മോഡലുകൾക്ക് 30,000 രൂപക്ക് മേൽ നിങ്ങൾ ചിലവിടുമ്പോൾ ഫ്ലിപ്കാർട് നൽകുന്നത് വെറും 16,999 രൂപയ്ക്കാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

 

Best Mobiles in India

English summary
Issued In The Public Interest Of Home Appliance Buyers - A Must Read!.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X