ഫേസ്ബുക്ക് 5 കോടി ഇന്ത്യക്കാരുടെ ഡാറ്റ ചോർത്തി?? അതും തിരഞ്ഞെടുപ്പിനായി!

By Shafik
|

ഫേസ്ബുക്കിന് ഈയടുത്ത കാലത്തായി അല്പം കണ്ടകശനിയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ഫേസ്ബുക് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി എന്ന ആരോപണം വന്നതിനെ തുടർന്ന് കോടതിയും കേസുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കെയാണ് ഇപ്പോൾ നമ്മുടെ രാജ്യത്തു നിന്നും ഫേസ്ബുക്കിനെതിരെ ഒരു കേസ് വന്നിരിക്കുന്നത്. കേസ് ഉന്നയിച്ചത് മറ്റാരുമല്ല, നമ്മുടെ ഐടി മന്ത്രി തന്നെയാണ്.

 
ഫേസ്ബുക്ക് 5 കോടി ഇന്ത്യക്കാരുടെ ഡാറ്റ ചോർത്തി?? അതും

വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇന്ത്യക്കാരുടെ രഹസ്യവിവരങ്ങളും ഡാറ്റയും ചോർത്തി എന്നാണ് റിപ്പോർട്ട്. ബ്രിട്ടൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡേറ്റാ അനലിറ്റിക്കൽ കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യക്കാരായ അഞ്ചു കോടി ആളുകളുടെ വിവരങ്ങൾ ചോർത്തി എന്നാണ് പരാതി. ഇത് തെളിഞ്ഞാൽ ശക്തമായ നടപടികൾ ഫേസ്ബുക് നേരിടേണ്ടി വരും.

 

ഫേസ്ബുക്കിലൂടെ ഇങ്ങനെയൊരു കാര്യം നടന്നു എന്നത് തെളിഞ്ഞാൽ ശക്തമായ നിയമനടപടി കമ്പനി നേരിടേണ്ടി വരുമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഇന്ത്യക്കാരുടെ സ്വകാര്യ ഡേറ്റ ചോർത്തി എങ്കില്‍ അത് വലിയ തെറ്റ് തന്നെയാണെന്നും ഇക്കാര്യം അന്വേഷിച്ചിട്ട് സംഭവം ശരിയാണെന്ന് തെളിഞ്ഞാൽ ഫെയ്സ്ബുക്കിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സക്കർബര്‍ഗിന് മുന്നറിയിപ്പായി കേന്ദ്രമന്ത്രി നൽകുന്നു.

2019ൽ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് ലേഖ്യമിട്ടാണ് ഇത്തരം ഒരു നീക്കം നടന്നിരിക്കുന്നത് എന്നതാണ് ആരോപണം. ഇത് പ്രകാരം സോഷ്യൽ മീഡിയ ക്യാമ്പയിന്റെ ഭാഗമായി വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ചു എന്നും കോൺഗ്രസ് ആണ് ഈ നീക്കത്തിന് പിന്നിൽ എന്നും മന്ത്രി പറയുന്നു.

ഗെയിമുകൾ ഇനി കളിച്ചു നോക്കി ഇഷ്ടപ്പെട്ടാൽ മാത്രം ഡൌൺലോഡ് ചെയ്യാംഗെയിമുകൾ ഇനി കളിച്ചു നോക്കി ഇഷ്ടപ്പെട്ടാൽ മാത്രം ഡൌൺലോഡ് ചെയ്യാം

Best Mobiles in India

Read more about:
English summary
IT Minister questions facebook CEO over collecting data of 5 crore Indian people. It is reported that facebook collected these data for a well known Indian political party.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X