Home
News

ഫീച്ചർ ഫോൺ വിലയെ തോൽപ്പിക്കും! 5999 വിലയിൽ സ്മാർട്ട്ഫോണുമായി ഐടെൽ, കൂടെ ഡിസ്കൗണ്ടും

ഇന്ത്യയിൽ സ്മാർട്ട്ഫോണുകളുടെ വില കുറഞ്ഞു കുറഞ്ഞ് ഇത് എങ്ങോട്ടാണ് ഈ പോകുന്നത് എന്ന് അ‌തിശയിപ്പിക്കും വിധത്തിൽ ഞെട്ടിക്കും വിലയിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കി ഐടെൽ. ബജറ്റ് വിലയിൽ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കുന്നതിൽ സ്പെഷലിസ്റ്റാണ് ഐടെൽ എന്ന സ്മാർട്ട്ഫോൺ ബ്രാൻഡ്. 10000 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ആദ്യം 5ജി ഫോൺ അ‌വതരിപ്പിച്ച ചരിത്രവും ഐടെലിനുണ്ട്. അ‌ങ്ങനെയുള്ള ഐടെൽ ഇപ്പോൾ ഫീച്ചർ ഫോണുകളുടെ വിലയെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു, ഐടെൽ സെനോ 10 (itel Zeno 10) എന്നാണ് ഇതിന്റെ പേര്. ഇത് ഒരു 4ജി സ്മാർട്ട്ഫോൺ ആണ്.

ഇക്കാലത്ത് ആളുകൾ 5ജി ഫോണിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. എങ്കിലും ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കണം, ഉപയോഗിക്കണം എന്നൊക്കെ മോഹം ഉള്ള സാധാരണക്കാരായ ആളുകൾ ധാരാളം പേരുണ്ട്. 5ജി എന്ന പരിഗണന ഇല്ലാതെ, ഏറ്റവും കുറഞ്ഞ വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ കിട്ടിയാൽ മതി എന്ന് ആഗ്രഹിക്കുന്ന ബജറ്റ് ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഐടെൽ സെനോ 10 എത്തിയിരിക്കുന്നത്.

5999 വിലയിൽ സ്മാർട്ട്ഫോണുമായി ഐടെൽ, കൂടെ ഡിസ്കൗണ്ടും

ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും നൽകാവുന്ന മികച്ച ഫീച്ചറുകൾ വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് ഐടെൽ സെനോ 10 വാഗ്ദാനം ചെയ്യുന്നുണ്ട്. 6.6 ഇഞ്ച് HD+ സ്‌ക്രീനുള്ള ഈ ഫോണിൽ വേഗത്തിലുള്ള ബാറ്ററി, കോൾ, അൺലോക്കിംഗ് സ്റ്റാറ്റസ് പരിശോധനകൾക്കായി ഒരു ഡൈനാമിക് ബാർ ഉൾപ്പെടുന്നു.

ഒക്ടാ-കോർ പ്രോസസർ ആണ് ഈ 4ജി ഫോണിലുള്ളത്. 4GB വരെ റാമും മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് 8GB വരെ വെർച്വൽ റാമും ഐടെൽ സെനോ 10 വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 14 Go എഡിഷനിൽ ആണ് പ്രവർത്തനം. ഇതിന്റെ കൂടുതൽ ഫീച്ചറുകൾ പരിചയപ്പെടാം.

5999 വിലയിൽ സ്മാർട്ട്ഫോണുമായി ഐടെൽ, കൂടെ ഡിസ്കൗണ്ടും

ഐടെൽ സെനോ 10 4ജിയുടെ പ്രധാന ഫീച്ചറുകൾ: 60Hz റിഫ്രഷ് റേറ്റ് ഉള്ള 6.56 ഇഞ്ച് (1612 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഒക്ടാ-കോർ പ്രോസസർ ആണ് പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. ഇതിന് പിന്തുണയുമായി
3GB / 4GB LPDDR4X റാം ഓപ്ഷനുകളും 64GB eMMC 5.1 സ്റ്റോറേജും ഉണ്ട്.

മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യം ഐടെൽ സെനോ 10-ൽ ഉണ്ട്. ആൻഡ്രോയിഡ് 14 ഗോ എഡിഷൻ അ‌ടിസ്ഥാനമാക്കിയുള്ള HiOS 14ൽ ആണ് പ്രവർത്തനം. റിയർ പാനലിലെ പ്രധാന ക്യാമറ 8MP ആണ്. സെൽഫി, വീഡിയോകോൾ തുടങ്ങിയവയ്ക്കായി 5MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, GPS, USB ടൈപ്പ്-സി തുടങ്ങിയ ഫീച്ചറുകളും ഐടെൽ സെനോ 10 വാഗ്ദാനം ചെയ്യുന്നു.

5999 വിലയിൽ സ്മാർട്ട്ഫോണുമായി ഐടെൽ, കൂടെ ഡിസ്കൗണ്ടും

10W ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. 164 x 76 x 9mm വലിപ്പവും 186 ഗ്രാം ഭാരവും ഇതിനുണ്ട്. ഓപൽ പർപ്പിൾ, ഫാന്റം ക്രിസ്റ്റൽ നിറങ്ങളിൽ ആണ് ഈ ഫോൺ വിപണിയിൽ എത്തിയിരിക്കുന്നത്. രണ്ട് റാം വേരിയന്റുകളിൽ ഐടെൽ സെനോ 10 വാങ്ങാനാകും.

വിലയും ലഭ്യതയും: ഐടെൽ സെനോ 10-ന്റെ 3GB + 64GB അ‌ടിസ്ഥാന വേരിയന്റിന് 5,999 രൂപയും 4GB + 64GB വേരിയന്റിന് 6,499 രൂപയുമാണ് വില. ഫോണിനൊപ്പം സൗജന്യ ബാക്ക് കവറും കമ്പനി വാഗ്ദാനം ചെയ്യുന്നു. ലോഞ്ച് ഓഫറിന്റെ ഭാഗമായി എല്ലാ ബാങ്ക് കാർഡുകൾക്കും 500 രൂപ വരെ ഡിസ്കൗണ്ടും ലഭ്യമാണ്. ആമസോൺ വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Itel Zeno 10 with 5000mAh battery launched in India at a cheap rate. It is available for purchase on Amazon. Itel Zeno 10 is priced at Rs 5,999 for the 3GB + 64GB base variant and Rs 6,499 for the 4GB + 64GB variant. The company is also offering a free back cover with the phone. As part of the launch offer, a discount of up to Rs 500 is available on all bank cards.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X