'കുഴപ്പം നിങ്ങളുടേതാണ്' യൂ ട്യൂബില്‍ സൂപ്പര്‍ ഹിറ്റ്

Posted By:

യൂ ട്യൂബില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത് ഒരു ആല്‍ബമാണ്. സ്ത്രീ പീഡനങ്ങള്‍ നടക്കുമ്പോള്‍ അത് സ്ത്രീകളുടെ കുറ്റമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ എ.ഐ.ബി എന്ന കോമഡി ഗ്രൂപ് പുറത്തിറക്കിയ കുഴപ്പം നിങ്ങളുടേതാണ് (It is Your Fault) എന്ന ആല്‍ബമാണ് സൂപ്പര്‍ ഹിറ്റായിരിക്കുന്നത്.

 'കുഴപ്പം നിങ്ങളുടേതാണ്' യൂ ട്യൂബില്‍ സൂപ്പര്‍ ഹിറ്റ്

ഇറങ്ങിയ ആദ്യ ദിവസം തന്നെ ഒന്നരലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്. സമീപകാലത്ത് ഡല്‍ഹിയിലും മുംബൈയിലും നടന്ന പീഡനങ്ങളില്‍ അക്രമികളെ ന്യായീകരിച്ചുകൊണ്ടും ഇരകളെ കുറ്റപ്പെടുത്തിക്കൊണ്ടുമുള്ള അഭിപ്രായങ്ങള്‍ സമൂഹത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സ്ത്രീകളുടെ വസ്ത്രധാരണവും അസമയത്ത് യാത്രചെയ്യുന്നതും ഒക്കെയാണ് ഇത്തരം പീഡനങ്ങള്‍ക്കു കാരണമെന്നാണ് ചിലര്‍ പറഞ്ഞിരുന്നത്. ഇത്തരം ആരോപണങ്ങളെ കണക്കറ്റു പരിഹസിക്കുന്നതാണ് ഈ വീഡിയോ.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ബോളിവുഡ് താരം കല്‍കി കോച്ച്‌ലിന്‍, വി.ജെ. ജൂഹി പാണ്ഡെ എന്നിവര്‍ അഭിനയിച്ചിരിക്കുന്ന ആല്‍ബത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അശ്വിന്‍ ഷെട്ടിയാണ്. തന്‍മയ് ഭട്ട്, ഗൗരിമാന്‍ ഖാംബ, രോഹന്‍ ജോഷി, ആഷിഷ് സാക്യ എന്നിവരടങ്ങിയതാണ് ആല്‍ബത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എ.ഐ.ബി. ഗ്രൂപ്പ്.

ആല്‍ബത്തിന്റെ വീഡിയോ ചുവടെ.

<center><center><iframe width="100%" height="360" src="http://www.youtube.com/embed/8hC0Ng_ajpY?feature=player_embedded" frameborder="0" allowfullscreen></iframe></center></center>

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot