iVVO സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ ബീറ്റ്‌സ് IV1805 വിപണയില്‍; വില 600 രൂപ മാത്രം

|

ഇന്ത്യന്‍ മൊബൈല്‍ വിപണിയിലെ ഏറ്റവും പുതിയ കമ്പനിയായ iVVO സ്മാര്‍ട്ട് ഫീച്ചറോട് കൂടിയ ഇരട്ട സിം മൊബൈല്‍ ഫോണ്‍ ബീറ്റ്‌സ് IV1805 പുറത്തിറക്കി. 600 രൂപയാണ് വില. ഫോണിലെ iVVO സ്മാര്‍ട്ട് സ്‌റ്റോറില്‍ നിന്ന് ആപ്പുകള്‍, ഗെയിമുകള്‍, വീഡിയോ, മ്യൂസിക എന്നിവ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

iVVO സ്മാര്‍ട്ട് ഫീച്ചര്‍ ഫോണ്‍ ബീറ്റ്‌സ് IV1805 വിപണയില്‍

ബീറ്റ്‌സ് IV1805 പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബ്രിറ്റ്‌സോ സിഇഒയും സഹസ്ഥാപകനുമായ പ്രദിപ്‌തോ ഗാംഗുലി പറഞ്ഞു. ഇതിലൂടെ ഇന്ത്യയിലെ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ സേവനം ലഭ്യമാക്കാനും ആകര്‍ഷകമായ വിലയിലൂടെയും ഫീച്ചറുകളിലൂടെയും ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നത്തിലേക്കുള്ള ദൂരം കുറയ്ക്കാന്‍ കഴിയും. മികച്ച വില്‍പ്പനാനന്തര സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

1.8 ഇഞ്ച് ഡിസ്‌പ്ലേ, 1000 mAh ബാറ്ററി, MP3, MP4 പ്ലേയറുകള്‍, വയര്‍ലെസ്സ് എഫ്എം, പിന്‍ഭാഗത്ത് ക്യാമറ, ജിപിആര്‍എസ്, ബ്ലൂടൂത്ത്, വണ്‍ടച്ച് മ്യൂസിക് ആക്‌സസ്, 32 GB വരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഫോണിന്റെ മറ്റ് പ്രധാന സവിശേഷതകള്‍. ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ ഫോണില്‍ ലഭ്യമാക്കിയിട്ടുണ്ട്. വാറന്റി കാലാവധി 455 ദിവസമായി ദീര്‍ഘിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

iVVO സ്മാര്‍ട്ട് പരിവാര്‍ പോലുള്ള പുതിയ പദ്ധതികളും കമ്പനി അവതിരിപ്പിച്ചു. ക്രെഡിറ്റ് ഇന്‍ഷ്വറന്‍സിനും സെറ്റില്‍മെന്റ് ക്ലെയിമുകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള പദ്ധതിയാണിത്.

നിങ്ങളുടെ കമ്പ്യൂട്ടറിലെ മൈക്രോഫോണ്‍ കേടായോ? പകരം ആന്‍ഡ്രോയിഡ് ഉപകരണം ഉപയോഗിക്കാം..!നിങ്ങളുടെ കമ്പ്യൂട്ടറിലെ മൈക്രോഫോണ്‍ കേടായോ? പകരം ആന്‍ഡ്രോയിഡ് ഉപകരണം ഉപയോഗിക്കാം..!

ഗ്രേറ്റര്‍ നോയിഡയില്‍ അസംബ്ലിംഗ് യൂണിറ്റ് തുടങ്ങാനും 100 കോടി രൂപ സമാഹരിക്കാനും കമ്പനി ആലോചിക്കുന്നതായും വിവരമുണ്ട്. കമ്പനിയുടെ എട്ട് സ്മാര്‍ട്ട് 2G ഫീച്ചര്‍ ഫോണുകളാണ് വിപണിയിലുള്ളത്. ബീറ്റ്‌സ്, പ്രൈമോ, സെല്‍ഫി, ടഫ്, വോള്‍ട്ട് എന്നീ വിഭാഗങ്ങളിലുള്ള ഫോണുകള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങി.

Best Mobiles in India

Read more about:
English summary
iVVO is a subsidiary of BRITZO has launched under the product category ‘Beatz’.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X