20,010 രൂപ ഡിസ്‌ക്കൗണ്ടുമായി ഐഫോണ്‍ 7 എത്തുന്നു!
ഈ വമ്പന്‍ ഓഫര്‍ ആസ്വദിക്കൂ.
നിങ്ങള്‍ എപ്പോഴെങ്കിലും ഒരു പുതിയ ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിച്ചിട്ടുണ്ടോ? എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുണ്ട്. അതായത് 20,010 രൂപ ഡിസ്‌ക്കൗണ്ടില്‍ ആപ്പിള്‍ ഐഫോണ്‍ 7 വാങ്ങാം.
ഡല്‍ഹിയിലുളള ഐവേള്‍ഡ് (iWorld) സ്‌റ്റോറിലാണ് ഈ വമ്പിച്ച ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്. ഈ ഫോണിന്റെ യഥാര്‍ത്ഥ വില 50,000 രൂപയാണ്. ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് ഈ ഫോണ്‍ നിങ്ങള്‍ക്ക് 39,990 രൂപയ്ക്കു ലഭിക്കുന്നു.

നിങ്ങള്‍ ഈ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഖാന്‍ മാര്‍ക്കറ്റ് (ന്യൂ ഡെല്‍ഹി), എയ്‌റോസിറ്റി (ഗുരുഗ്രാം), ലോജിക്‌സ് സിറ്റി സെന്റര്‍ (നോഡിയ) എന്നീ സ്ഥലങ്ങളില്‍ ലഭിക്കുന്നതാണ്.
നിങ്ങള്‍ക്ക് ഐഫോണ്‍ 7 മാത്രമല്ല ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്നത്. ഇതേ ഡിസ്‌ക്കൗണ്ടില്‍ മാക്ബുക്ക് എയറും (MacBook Air) ലഭിക്കുന്നു. മാക്ബുക്കിന്റെ യഥാര്‍ത്ഥ വില 80,900 രൂപയാണ്. 30,910 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 49,990 രൂപയ്ക്കു ലഭിക്കുന്നു.

ഒരു പ്രത്യേക കാര്യം കൂടി നിങ്ങള്‍ അറിയുക, ആപ്പിള്‍ ഐഫോണ്‍ 7 (128ജിബി), 7 പ്ലസ് (256ജിബി) എന്നിവ ചുവന്ന വേരിയന്റിലും ഇറങ്ങിയിട്ടുണ്ട്. എയ്ഡ്‌സ് ഫ്രീ ജനറേഷന്റെ ഭാഗമായാണ് ഇത് ഇറക്കിയിരിക്കുന്നത്. ഈ മേല്‍ പറഞ്ഞ കടകളില്‍ ആപ്പിളിന്റെ ചുവന്ന വേരിയന്റു ഫോണും ലഭിക്കുന്നതാണ്.


Click it and Unblock the Notifications