Just In
- 40 min ago ആധാർ അപ്ഡേഷൻ: സർക്കാർ സമയം നീട്ടിനൽകി; സൗജന്യമായി എന്തൊക്കെ അപ്ഡേറ്റ് ചെയ്യാമെന്ന് ഇതാ
- 1 hr ago ചൈനയ്ക്ക് കിടിലം പണി കൊടുത്ത് ഇന്ത്യ; ബഡ്ജറ്റ് ഫ്രണ്ട്ലി സെഗ്മെന്റിൽ ലാവ 02ന്റെ വിൽപന ആരംഭിച്ചു
- 3 hrs ago ഈ വിലയിൽ 5ജി, 45W ഫാസ്റ്റ് ചാർജിങ് ഫീച്ചറുകൾ ലഭിക്കുന്നത് ആദ്യമായി; റിയൽമി 12x 5ജിയുടെ വില പുറത്ത് വിട്ടു
- 3 hrs ago പണ്ടേ ശക്തൻ, പോരാത്തതിന് ഡിസ്കൗണ്ടും! മോട്ടറോള ജി54 5ജി ഒരു കലക്ക് കലക്കും
Don't Miss
- Movies ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
- Sports IPL 2024: അക്കൗണ്ട് തുറക്കാന്‍ മുംബൈയും എസ്ആര്‍എച്ചും, ടോസ് ഏഴു മണിക്ക്
- News യുഎഇ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കി; പണം കിട്ടാതെ റഷ്യന്‍ എണ്ണ കമ്പനികള്‍, ഇത് ഉഗ്രന്‍ പൂട്ട്
- Automobiles ടാറ്റയെ ഫീൽഡ് ഔട്ടാക്കാൻ സിട്രൺ; ഉറൂസിന്റെ സ്റ്റൈലും മാരുതിയുടെ വിലയുമായി ബസാൾട്ട് കൂപ്പെ എസ്യുവി
- Lifestyle Numerology Horoscope: ഭാഗ്യം, പണം, വിജയം: ഭാഗ്യഫലങ്ങള്‍ ഏപ്രില്‍ കാത്തിരിക്കുന്നവര്‍
- Travel ബാംഗ്ലൂരുകാരെ.. ഈസ്റ്റർ വാരാന്ത്യം ആഘോഷിക്കാം; വെള്ളവും തണുപ്പുമുള്ള ഇടങ്ങൾ തേടി യാത്ര പോകാം
- Finance 3,000 രൂപയിൽ തുടങ്ങാം, 4.5 കോടി സമ്പാദിക്കാൻ വഴിയുണ്ട്, ഇതാണ് എസ്ഐപിയുടെ സൂപ്പർ ഹിറ്റ് പ്ലാൻ
ഗൂഗിള്‍ ഗ്ലാസിനു പിന്നാലെ വരുന്നു, ചെവിയിലണിയാവുന്ന കമ്പ്യൂട്ടറും!!!
ഭാവിയുടെ സാമങ്കതികത എന്നു പറയുന്നത് ശരീരത്തില്‍ ധരിക്കാവുന്ന ഉപകരണങ്ങളാണെന്ന് പൊതുവെ പറയുന്നുണ്ട്. കണ്ണടപോലെ ധരിക്കാവുന്ന കമ്പ്യൂട്ടറായ ഗൂഗിള്‍ ഗ്ലാസ് ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടു പോവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനെ മറികടന്നുകൊണ്ട് ചെവിയില്‍ കമ്മലുപോലെ ധരിക്കാവുന്ന കമ്പ്യൂട്ടര്‍ വരുന്നു.
ജപ്പാനിലെ ഏതാനും ശാസ്ത്രജ്ഞരാണ് പുതിയ കമ്പ്യൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്. കണ്ണിളക്കിയോ, വായ തുറന്നോ സംസാരം കൊണ്ടോ, ശ്വാസോഛ്വാസം കൊണ്ടോ ഒക്കെ നിയന്ത്രിക്കാം എന്നതാണ് കമ്പ്യൂട്ടറിന്റെ പ്രത്യേകത. ബ്ലുടൂത്ത് സംവിധാനമുള്ള ഈ കമ്പ്യൂട്ടറിന് 17 ഗ്രാം മാത്രമാണ് ഭാരം.
ബ്ലുടൂത്ത്, ജി.പി.എസ്, കോംപസ്, ജൈറോ സെന്‍സര്‍, ബാറ്ററി, സ്പീക്കര്‍ മൈക്രോഫോണ്‍, സെന്‍സറുകള്‍ തുടങ്ങിയവയൊക്കെയാണ് കമ്പ്യൂട്ടറിന്റെ ഭാഗങ്ങള്‍. ഐപോഡ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുമായി ബന്ധിപ്പിച്ച് ഇവ പ്രവര്‍ത്തിപ്പിക്കാം. 'ഇയര്ക്ലിപ് -ടൈപ് വെയറബിള്‍ പി.സി. എന്നാണ് ഇപ്പോള്‍ കമ്പ്യൂട്ടറിന് പേരിട്ടിരിക്കുന്നത്.
2015 ഡിസംബറില്‍ ഇത് പുറത്തിറക്കാനാവുമെന്നാണ് കരുതെന്നതെന്ന് പദ്ധതി നടപ്പിലാക്കുന്ന ഗവേഷകര്‍ പറഞ്ഞു. കമ്മല്‍ പോലെ ധരിക്കുന്ന ഉപകരണത്തിനകത്തെ ഇന്‍ഫ്രറെഡ് സെന്‍സറുകള്‍ ചെവിയിലെ സൂക്ഷ്മ ചലനങ്ങള്‍ ഒപ്പിയെടുത്ത് കമ്പ്യൂട്ടറിന് നിര്‍ദേശങ്ങള്‍ നല്‍കുകയാണ് ചെയ്യുക. മുഖത്തെ ഓരോ ചലനങ്ങളും ചെവിയില്‍ ചലനങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ കണ്ണ്, മൂക്ക്, വായ തുടങ്ങിയവയുടെ സഹായത്തോടെ ഇത് ഉപയോഗിക്കാം.
മൈക്രോചിപും ഡാറ്റാസ്റ്റോറേജുമുള്ള കമ്പ്യൂട്ടറില്‍ വിവിധ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാനും സാധിക്കും. കൈകൊണ്ട് തൊമടണ്ട ആവശ്യം ഇല്ല എന്നതിനാല്‍ പര്‍വതാരോഹകര്‍, അംഗവൈകല്യമുള്ളവര്‍, ബൈക് റൈഡേഴ്സ് എന്നിവര്‍ക്കെല്ലാം ഇത് ഉപകരിക്കും. പര്‍വതാരോഹണം നടത്തുമ്പോള്‍ ഏതു ദിശയിലാണ് പോകുന്നത്, എത്ര ദൂരം സഞ്ചരിച്ചു എന്നൊക്കെ കമ്പ്യൂട്ടറിനോടു ചോദിച്ചാല്‍ മതി. 2016-ല്‍ കമ്മല്‍ കമ്പ്യൂട്ടര്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470