ഈ ജാപ്പനീസ് ഉപകരണം പിതാക്കന്മാരെ തങ്ങളുടെ കുട്ടികളെ 'മുലയൂട്ടുന്നതിന്' അനുവദിക്കുന്നു

|

അനന്തമായ സ്നേഹവും സന്തോഷവും ഉണ്ടായിരുന്നിട്ടും മാതാപിതാക്കൾക്ക് തങ്ങളുടെ കുഞ്ഞിന് മേൽ ശ്രദ്ധ പുലർത്തുക എന്ന കാര്യം വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഒരു നവജാതശിശുവിന് മാതാപിതാക്കൾ എല്ലാ സമയവും ശ്രദ്ധയും പരിചരണവും നൽകണം. ഈ ജീവിത-വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ അവർ അവരുടെ തന്നെ സ്വയം പരിചരണം, ഉറക്കം, ഭക്ഷണം, സാമൂഹ്യ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങൾ എന്നിവ മറക്കുന്നു.

 
ഈ ജാപ്പനീസ് ഉപകരണം പിതാക്കന്മാരെ തങ്ങളുടെ കുട്ടികളെ 'മുലയൂട്ടുന്നതിന്'

ശിശുവിനെ മുലയൂട്ടുക

ശിശുവിനെ മുലയൂട്ടുക

ഇപ്പോൾ കൂടുതൽ പിതാക്കന്മാരാണ് ഈ ജോലി നിർവഹിച്ചുപോരുന്നത്. അല്ലെങ്കിൽ, മാതാപിതാക്കൾ തമ്മിൽ ജോലികൾ പങ്കുവെച്ച് മുന്നോട്ട് പോകുന്നു. എന്നാൽ, ചില കാര്യങ്ങളിൽ ഇതുപോലെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതെ വരും. മുലയൂട്ടുക, പ്രസവിക്കുക എന്നിവ സ്ത്രീകൾക്ക് മാത്രം ചെയ്യുവാൻ കഴിയുന്ന കാര്യങ്ങളാണ്.

 സാങ്കേതികത

സാങ്കേതികത

പ്രധാനമായും ശിശുവിനെ മുലയൂട്ടുക എന്ന കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമേ മുൻകൈ എടുക്കുവാൻ സാധിക്കുകയുള്ളു. എന്നാൽ, 2019 എന്ന വർഷം സാങ്കേതികത ഉപയോഗിച്ച് ചരിത്രം മാറ്റിയെഴുതുവാനായി പോവുകയാണ്.

ജാപ്പനീസ് ഉപകരണം
 

ജാപ്പനീസ് ഉപകരണം

ജപ്പാനീസ് കമ്പനിയായ ഡെൻറ്സു എല്ലാ ശിശു സംരക്ഷണ ചുമതലകളും പങ്കിടാനും ചെറുപ്പത്തിൽ തന്നെ കുട്ടിയുമായി ഒരു പ്രത്യേക ബന്ധം രൂപപ്പെടുത്താനും ആഗ്രഹിക്കുന്ന മാതാപിതാക്കന്മാർക്കുള്ള നഴ്സിങ് ഭാവി മാറ്റാൻ ഒരു ഉപാധി അവതരിപ്പിച്ചു. "ഫാദേർസ് നഴ്സിങ് അസിസ്റ്റന്റ്" തെക്ക് പടിഞ്ഞാറൻ ടെക്സസിലെ ഓസ്റ്റിനിൽ ഈ മാസം ആദ്യം ആരംഭിച്ചു.

 കൗതുകവുമുണർത്തുന്ന കാഴ്ച്ച

കൗതുകവുമുണർത്തുന്ന കാഴ്ച്ച

ഈ ഉപകരണം പിതാക്കന്മാരെ അവരുടെ കുട്ടികളെ മുലയൂട്ടാൻ അനുവദിക്കുന്നു എന്നുള്ളതാണ്. തികച്ചും അത്ഭുതവും കൗതുകവുമുണർത്തുന്ന ഒരു കാഴ്ച്ചയാണ് ഈ സ്ഥാപനത്തിൽ നിന്നും കാണുവാനും അറിയുവാനുമായി സാധിക്കുന്നത്.

സ്തനങ്ങളുടെ രൂപത്തിൽ വികസിപ്പിച്ചെടുത്തത്

സ്തനങ്ങളുടെ രൂപത്തിൽ വികസിപ്പിച്ചെടുത്തത്

ഒരു ഉപകരണം സ്ത്രീയുടെ സ്തനങ്ങളുടെ രൂപത്തിൽ വികസിപ്പിച്ചെടുത്ത ധരിച്ചുകൊണ്ട് നടക്കാവുന്ന ഒന്നാണ്. ഒരു ഭാഗത്ത് പാലും മറ്റൊന്നിൽ സിലിക്കൺ മുലക്കണ്ണോടു കൂടിയ ഒരു സംവിധാനം, ഇവ അമ്മ കുഞ്ഞിനൊപ്പം ഉണ്ടായിരിക്കുന്നത് പോലെ ഒരു പിതാവിന് ശിശുവുമായി അതെ ബന്ധം പുലർത്താനുള്ള സാഹചര്യം ഉണ്ടാക്കുന്നു.

ഫാദേഴ്സ് നഴ്സിങ് അസിസ്റ്റന്റ്

ഫാദേഴ്സ് നഴ്സിങ് അസിസ്റ്റന്റ്

ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന ആളുകളുടെ വികാരങ്ങളും പെരുമാറ്റങ്ങളും മാറ്റാൻ വൈവിധ്യമാർന്ന രീതികൾ, സാങ്കേതികവിദ്യകൾ, അനുഭവങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നതിന് ദൗത്യമാണ് ഡെൻറ്സു. ശിശുരോഗവിദഗ്ധരുടെയും കുട്ടികളുടെയും സഹായത്തോടെ വികസിപ്പിച്ചെടുത്തതാണ് ഫാദേഴ്സ് നഴ്സിങ് അസിസ്റ്റന്റ്.

ഡെൻറ്സു

ഡെൻറ്സു

"ജപ്പാനിലെ കുട്ടികൾ ഉറങ്ങാൻ ചെലവഴിക്കുന്ന സമയം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള കുട്ടികൾ ചിലവഴിക്കുന്നതിനേക്കാൾ കുറവാണ്. മാതാപിതാക്കളുടെ സമ്മർദ്ദവും ശിശുക്കളെ പരിചരിക്കുന്നതിൽ നേരിടുന്ന ബുദ്ധിമുട്ടുകളും, ഭക്ഷണം കഴിപ്പിക്കുന്നതിലും, കുട്ടികളുടെ ഉറക്കം തുടങ്ങിയവയുമായി ബന്ധപ്പെട്ടതുമാണ്. സാധാരണയായി, പിതാക്കൻമാരുടെ പങ്കാളിത്തം നിരക്ക് ഇതിൽ കുറവാണ്. മാതാവിന്റെ ഉറക്കാമെന്നത് മുലയൂട്ടലിനെ ഫലപ്രദമായി സഹായിക്കുന്ന ഒരു ഘടകമാണ്. നിലവിൽ മാതാക്കൾക്ക് നേരെ വക്രീകരിക്കപ്പെടുന്ന പ്രയാസങ്ങൾക്ക് മേൽ ഒരു ആനുകൂല്യം. ലഭിക്കും,"- ഡെൻറ്സു ഒരു പത്രക്കുറിപ്പിൽ പറയുന്നു.

Best Mobiles in India

Read more about:
English summary
Dentsu is a cross-functional organization whose mission is to utilize a variety of methods, technologies and experiences to change the feelings and behaviors of people living in the digital age. With Father’s Nursing Assistant, which was developed with the help of pediatricians and babysitters, the company wants to encourage fathers to take an active part in stressful childrearing usually reserved for mothers and increase the amount of sleep infants get.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X