ബഹിരാകാശത്തേക്കൊരു വിനോദയാത്ര; ആമസോണിന്റെ പറക്കലുകൾ വിജയകരം, ഈ വർഷം അവസാനം പോയിത്തുടങ്ങാം!

By GizBot Bureau
|

ആമസോൺ സിഇഒ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ പര്യവേക്ഷണ റോക്കറ്റ് കമ്പനിയായ ബ്ലൂ ഓറിജിൻ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ വിക്ഷേപണം കഴിഞ്ഞ ദിവസം നടത്തുകയുണ്ടായി. ഈ വാഹനം ഉപയോഗിച്ച് മനുഷ്യരെ ബഹിരാകാശത്തേക്ക് വിനോദസഞ്ചാരത്തിന് അയയ്ക്കാൻ ലക്ഷ്യമിട്ടുള്ള കമ്പനിയാണ് ബ്ലാക്ക് ഒറിജിൻ. ഏറെ വെല്ലുവിളി നേരിടുന്ന ഈ മേഖലയിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് കമ്പനി.

 

ബഹിരാകാശ വിനോദസഞ്ചാര യാത്ര

ബഹിരാകാശ വിനോദസഞ്ചാര യാത്ര

ഏകദേശം 20,000 പ്രേക്ഷകരെ ആകർഷിച്ച തൽസമയ യൂട്യൂബ് വീഡിയോ വഴി മുഴുവൻ ദൃശ്യങ്ങളും പൊതുജനത്തിന് കാണാൻ സൗകര്യമൊരുക്കിയിരുന്നു. ചുവടെയുള്ള വീഡിയോയിൽ റോക്കറ്റും കാപ്സലും നിലത്ത് നിന്ന് വിജയകരമായി പുറപ്പെടുന്നതും ഏകദേശം 35 മിനിട്ടിനകം തന്നെ തിരിച്ച് ഭൂമിയിൽ എത്തുന്നതും എല്ലാം കാണാം. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ സ്ഥിതിക്ക് ഈ വർഷം അവസാനത്തോടെ തന്നെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാര യാത്ര നടന്നേക്കും.

ബ്ലൂ ഒറീജിൻ പറന്നുയർന്നത്.

ബ്ലൂ ഒറീജിൻ പറന്നുയർന്നത്.

ഇത് ഒമ്പതാം തവണയാണ് ഷേപ്പാർഡ് റോക്കറ്റ് ബൂസ്റ്റർ പറന്നുയരുന്നത്. ഭൂമിയിലെ അന്തരീക്ഷത്തിന് പുറത്തുള്ള മൂന്നാമത്തെ യാത്രയുമാണ് ഇത്. കാപ്‌സൂളും റോക്കറ്റും വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഇതോടെ സ്പേസ് എക്സ് ഫാൽകോൺ 9 ട്രാക്ക്, ഡ്രാഗൺ ക്യാപ്സ്യൂൾ എന്നിവയ്ക്കെതിരെ ഈ മേഖലയിൽ മത്സരവും പ്രതീക്ഷിക്കാം. ഇതുവരെ റോക്കറ്റ് എത്തിയിട്ടുള ഏറ്റവും കൂടിയ ദൂരമാണിത്. 389,846 അടിയാണ് ഈ പരീക്ഷണപ്പറക്കലിൽ ബ്ലൂ ഒറീജിൻ പറന്നുയർന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ
 

പരീക്ഷണാടിസ്ഥാനത്തിൽ

നിലവിലെ പരീക്ഷണം നടത്തിയത് ബ്ലൂ ഓറിജിൻസിന്റെ ടെസ്റ്റ് ഡമ്മി ആയ Mannequin Skywalker എന്നയാളെ ഉൾപ്പെടുത്തിയാണ്. കസേരയിൽ കെട്ടിയിട്ട നിലയിലായിരുന്നു പറന്നത്. ഗ്രാവിറ്റി അടക്കം പലതും മമസ്സിലാക്കാനായിരുന്നു ഈയൊരു ശ്രമം. നാസയുടെ സമ്മതത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ മറ്റു ചിലതും വാഹനം വഹിച്ചിരുന്നു.

ബഹിരാകാശത്തേക്കും യാത്ര പോകാം.

ബഹിരാകാശത്തേക്കും യാത്ര പോകാം.

മുഴുവൻ ദൗത്യവും ഏകദേശം 11 മിനുട്ടെടുത്ത് നടന്നപ്പോൾ, വാഹനം മണിക്കൂറിൽ 3600 കിലോമീറ്റർ വേഗതായിലായിരുന്നു പറന്നുയർന്നത്. ക്യാപ്സ്യൂളിനും റോക്കറ്റിനും എന്തു സംഭവിക്കുമെന്നത് നിർണ്ണായകമായിരുന്നു എന്നതിനാൽ കാര്യങ്ങൾ ശ്രദ്ധയോടെയായിരുന്നു കമ്പനി നടത്തിപ്പോന്നത്. മനുഷ്യർ ഈ പരീക്ഷണത്തിന്റെ ഭാഗമായതും എത്രത്തോളം പരീക്ഷണ പറക്കലുകൾ ഇനിയും നടത്തും എന്നതിനെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ കമ്പനി തയ്യാറായില്ലെങ്കിലും 2019 ൽ മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ ബ്ലൂ ഓറിജിന് സാധിക്കുമെന്ന് കരുതാം. അങ്ങനെ കയ്യിൽ കുറച്ചു പണമുള്ളവർക്ക് ഇനി ബഹിരാകാശത്തേക്കും യാത്ര പോകാം.

എങ്ങനെ PUBGയിൽ ഗ്രാഫിക്സ് സെറ്റിംഗ്സ് സ്വയം നിയന്ത്രിക്കാം?എങ്ങനെ PUBGയിൽ ഗ്രാഫിക്സ് സെറ്റിംഗ്സ് സ്വയം നിയന്ത്രിക്കാം?

Best Mobiles in India

Read more about:
English summary
Jeff Bezos’ Blue Origin is One Step Closer to Flying Humans to Space

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X