മിനുട്ടില്‍ 6,300 ആളുകള്‍ ഈ ഹാഷ് ടാഗ് ഉപയോഗിക്കുന്നു...!

By Sutheesh
|

പാരീസില്‍ ചാര്‍ളി ഹെബ്‌ഡോയുടെ ഓഫീസില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ലോകമെങ്ങും പ്രതിഷേധത്തിന്റെ അലകള്‍. ഇത് ഏറ്റവും കൂടുതല്‍ കാണുന്നത് സോഷ്യല്‍ മീഡിയയിലാണ്.

#JeSuisCharlie എന്ന ഹാഷ് ടാഗിലാണ് ഈ പ്രതിഷേധങ്ങള്‍ അണപൊട്ടി ഒഴുകുന്നത്. ഏതാണ്ട് 50 ലക്ഷത്തില്‍ ഏറെയാണ് ഈ ഹാഷ് ടാഗ് ട്വിറ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. ട്വിറ്ററില്‍ ഇങ്ങനെയാണെങ്കില്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമുകള്‍ കൂടി കണക്കിലെടുത്താല്‍ ഈ കണക്ക് ഇരട്ടിയിലധികമാകും.

മിനുട്ടില്‍ 6,300 ആളുകള്‍ ഈ ഹാഷ് ടാഗ് ഉപയോഗിക്കുന്നു...!

ഒരു മിനുട്ടില്‍ 6,300 ആളുകളാണ് നിലവില്‍ ഈ ഹാഷ് ടാഗ് ഉപയോഗിക്കുന്നത്. ഇതിന് മുന്‍പ് 18 ലക്ഷത്തോളം ഉപയോഗിക്കപ്പെട്ട #Ferguson ആണ് #JeSuisCharlie-ന് പിന്നില്‍ അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട ഹാഷ് ടാഗ്. അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനായ യുവാവ് പോലീസിന്റെ വെടികൊണ്ട് മരിച്ചതുമായി ബന്ധപ്പെട്ട് രൂപം കൊണ്ട ഹാഷ് ടാഗാണ് #Ferguson.

Best Mobiles in India

English summary
#JeSuisCharlie tweeted more than five million times.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X