ഒരുപാടൊന്നുമില്ലെങ്കിലും എല്ലാം ആവശ്യത്തിനുണ്ട്; റിലയൻസ് ജിയോ നൽകുന്ന 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകൾ | Jio
അധികം ഡാറ്റ ആവശ്യങ്ങൾ ഇല്ലാത്തവർക്കും വീട്ടിലും ഓഫീസിലുമൊക്കെ മതിയായ വൈഫൈ ആക്സസ് ഉള്ളവർക്കും ഹെവി മൊബൈൽ ഡാറ്റ പായ്ക്കുകൾ റീചാർജ് ചെയ്യേണ്ട ആവശ്യം വരുന്നില്ല. മൊബൈൽ ഡാറ്റയുടെ അടിയന്തര ആവശ്യം വല്ലതും വരികയാണെങ്കിൽ തന്നെ ഉപയോഗപ്പെടുത്താൻ കഴിയുന്ന നിരവധി മിനിമം ഡാറ്റ പായ്ക്കുകൾ ലഭ്യവുമാണ്.
അക്കൂട്ടത്തിൽ യൂസേഴ്സിന് സെലക്റ്റ് ചെയ്യാവുന്ന ഏതാനും ജിയോ പ്ലാനുകൾ (Jio Plans) പരിചയപ്പെടാം. ജിയോ വാഗ്ദാനം ചെയ്യുന്ന 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകളാണ് ഇവയെല്ലാം. ആകെ മൂന്ന് 1 ജിബി ഡാറ്റ പ്ലാനുകളാണ് കമ്പനി ഓഫർ ചെയ്യുന്നത്. 209 രൂപ, 179 രൂപ, 149 രൂപ എന്നീ നിരക്കുകളിലാണ് ഈ മൂന്ന് പ്രീപെയ്ഡ് റീചാർജ് പ്ലാനുകളും വരുന്നത്. ഓഫറുകളെക്കുറിച്ചറിയാൻ തുടർന്ന് വായിക്കുക.

209 രൂപയുടെ റിലയൻസ് ജിയോ പ്ലാൻ : കമ്പനി ഓഫർ ചെയ്യുന്ന 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകളിൽ ഏറ്റവും വില കൂടിയ ഓഫറാണ് 209 രൂപയുടെ ഓപ്ഷൻ. ഏറ്റവും നിരക്ക് കൂടിയ പ്ലാനാണെങ്കിലും 28 ദിവസം മാത്രമാണ് ആകെയുള്ള വാലിഡിറ്റി എന്നത് ഒരു പോരായ്മയാണ്. ഡെയിലി 1 ജിബി ഹൈ സ്പീഡ് ഡാറ്റ വീതം ആകെ 28 ജിബി ഡാറ്റയും 209 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നുണ്ട്.
പ്രതിദിന ഹൈ സ്പീഡ് ഡാറ്റ പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ് ആയി കുറയും എന്ന കാര്യവും ഓർത്തിരിക്കുക. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 209 രൂപയുടെ ഓഫർ പായ്ക്ക് ചെയ്യുന്നുണ്ട്. മറ്റെല്ലാ ജിയോ പ്ലാനുകളെയും പോലെ തന്നെ ജിയോ ആപ്പുകളിലേക്കും 209 രൂപയുടെ ഓഫർ ആക്സസ് നൽകുന്നുണ്ട്. ജിയോടിവി, ജിയോസിനിമ, ജിയോസെക്യൂരിറ്റി, ജിയോക്ലൌഡ് എന്നിവയാണ് സൌജന്യ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ജിയോ പ്ലാറ്റ്ഫോമുകൾ.
179 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാൻ : റിലയൻസ് ജിയോ ഓഫർ ചെയ്യുന്ന 1 ജിബി ഡെയിലി ഡാറ്റ പ്ലാനുകളിൽ ഏറ്റവും വില കൂടിയ രണ്ടാമത്തെ ഓപ്ഷനാണ് 179 രൂപ നിരക്ക് വരുന്ന ഓഫർ. നിരക്ക് കുറയുന്നതിന് അനുസരിച്ച് വാലിഡിറ്റിയിലും കമ്പനി കുറവ് വരുത്തുന്നുണ്ട്. 24 ദിവസം മാത്രമാണ് 179 രൂപ പ്ലാനിന്റെ വാലിഡിറ്റി. ആകെ 24 ജിബി ഡാറ്റയും ഈ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു.
പ്രതിദിന ഹൈ സ്പീഡ് ഡാറ്റ പരിധി കഴിഞ്ഞാൽ സ്പീഡ് 64 കെബിപിഎസ് ആയി കുറയും എന്ന നയം 179 രൂപയുടെ പ്ലാനിനും ബാധകമാണ്. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 179 രൂപയുടെ പ്ലാനിലും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. നാല് ജിയോ ആപ്പുകളിലേക്കും 179 രൂപയുടെ ഓഫർ ആക്സസ് നൽകുന്നു. ജിയോടിവി, ജിയോസിനിമ, ജിയോസെക്യൂരിറ്റി, ജിയോക്ലൌഡ് എന്നിവയാണ് സൗജന്യ ആക്സസ് ലഭിക്കുന്ന ജിയോ പ്ലാറ്റ്ഫോമുകൾ.
149 രൂപ വില വരുന്ന റിലയൻസ് ജിയോ പ്ലാൻ : കമ്പനി ലഭ്യമാക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ 1 ജിബി ഡെയിലി ഡാറ്റ പ്ലാനാണ് 149 രൂപ നിരക്ക് വരുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാൻ. നിരക്ക് കുറയുന്നതിന് അനുസരിച്ച് വാലിഡിറ്റി വെട്ടിക്കുറയ്ക്കുന്ന സമീപനം 149 രൂപയുടെ പ്ലാനിലും ആവർത്തിച്ചിട്ടുണ്ട്. 20 ദിവസം മാത്രമാണ് 149 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി. ആകെ 24 ജിബി ഡാറ്റയും പ്ലാനിന് ഒപ്പം യൂസേഴ്സിന് ലഭിക്കും.
ഹൈ സ്പീഡ് ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയും. ജിയോടിവി, ജിയോസിനിമ, ജിയോസെക്യൂരിറ്റി, ജിയോക്ലൌഡ് എന്നി നാല് ജിയോ ആപ്പുകളിലേക്ക് സൗജന്യ ആക്സസും യൂസേഴ്സിന് കമ്പനി ഓഫർ ചെയ്യുന്നുണ്ട്. അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും 149 രൂപയുടെ പ്ലാനിലും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








