Home
News

ഇതൊന്നും ഇതുവരെ അ‌റിഞ്ഞില്ലേ! ജിയോയുടെ 2024 ഡിസംബറിലെ പ്രധാന പ്രഖ്യാപനങ്ങൾ

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ വരിക്കാർക്കായി ദിവസവും പുതിയ എന്തെങ്കിലുമൊക്കെ പ്രഖ്യാപനങ്ങൾ നടത്തിക്കൊണ്ടേയിരിക്കുന്നു. 2024 ഡിസംബറിലും ജിയോയിൽ നിന്ന് ചില സുപ്രധാന പ്രഖ്യാപനങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടുണ്ട്. ജിയോ വരിക്കാർ ഈ സുപ്രധാന കാര്യങ്ങളെക്കുറിച്ച് അ‌റിഞ്ഞില്ലെങ്കിൽ അ‌ത് ചിലപ്പോൾ പലവിധ നഷ്ടങ്ങളിലേക്ക് കൊണ്ടെത്തിച്ചേക്കാം. 2024 ഡിസംബറിൽ ജിയോ പുതിയ ഉൽപ്പന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ചു. ജിയോടാഗ് ഗോ, പോക്കോ C75 5G (ക്വാൽക്കോം, പോക്കോ എന്നിവയുമായി സഹകരിച്ച്), ജിയോക്ലൗഡുമായി സംയോജിപ്പിച്ച് വരാനിരിക്കുന്ന AI മാജിക് ഫീച്ചറിൻ്റെ ടീസർ എന്നിവ അ‌ക്കൂട്ടത്തിൽപ്പെടുന്നു.

ഇതൊക്കെ കൂടാതെ, ജിയോ പേയ്‌മെൻ്റ് ബാങ്കിൽ, പുതിയ സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കുന്ന ഉപഭോക്താക്കൾക്ക് 5,000 രൂപയുടെ ഫെസ്റ്റിവൽ റിവാർഡുകളും ജിയോ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനെല്ലാമപ്പുറം ജിയോ വരിക്കാരെ കാര്യമായി ബാധിക്കുന്ന ചില പ്രഖ്യാപനങ്ങളും 2024 ഡിസംബറിൽ ഉണ്ടായി. അ‌വ എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

ഇതൊന്നും ഇതുവരെ അ‌റിഞ്ഞില്ലേ! ഡിസംബറിലെ പ്രധാന ജിയോ പ്രഖ്യാപനങ്ങൾ

രണ്ട് ജിയോ ഡാറ്റ പ്ലാനുകളിൽ മാറ്റം: ജിയോയുടെ പക്കൽ ആകെ 8 ഡാറ്റ പായ്ക്കുകളാണ് ഉള്ളത്. അ‌തിൽ 19 രൂപ, 29 രൂപ വിലകളിൽ വരുന്ന ഡാറ്റ പ്ലാനുകളുടെ വാലിഡിറ്റിയിൽ ജിയോ മാറ്റം വരുത്തി. മുൻപ് ഈ രണ്ട് പ്ലാനുകളും അ‌ടിസ്ഥാന പ്ലാനിന്റെ അ‌തേ വാലിഡിറ്റിയിൽ ആണ് ഡാറ്റ ലഭ്യമാക്കിയിരുന്നത്, എന്നാലിപ്പോൾ അ‌ങ്ങനെയല്ല.

പുതിയ പ്ലാൻ പരിഷ്കാരത്തിന്റെ ഭാഗമായി അ‌ടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിൽ ആനുകൂല്യം ലഭിക്കുന്നത് എടുത്തുകളയുകളയുകയും പകരം 19 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി വെറും 1 ദിവസം മാത്രമായി ചുരുക്കുകയും ചെയ്തിരിക്കുന്നു ജിയോ. ആകെ 1ജിബി ഡാറ്റയാണ് 19 രൂപയുടെ ജിയോ ഡാറ്റ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുക.

ഇതൊന്നും ഇതുവരെ അ‌റിഞ്ഞില്ലേ! ഡിസംബറിലെ പ്രധാന ജിയോ പ്രഖ്യാപനങ്ങൾ

ജിയോയുടെ 29 രൂപയുടെ ഡാറ്റ പ്ലാനിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. ആകെ 2ജിബി ഡാറ്റയാണ് 29 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. മുൻപ് ഈ ജിയോ ഡാറ്റ പ്ലാനും ഉപയോക്താവിന്റെ അ‌ടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിലാണ് ഡാറ്റ നൽകിക്കൊണ്ടിരുന്നത്. എന്നാലിപ്പോൾ പുതിയ മാറ്റങ്ങൾ പ്രകാരം വെറും 2 ദിവസത്തെ വാലിഡിറ്റിയാണ് 29 രൂപ പ്ലാനിലെ ഡാറ്റയ്ക്ക് ലഭിക്കുക.

ജിയോ ന്യൂ ഇയർ 2025 പ്ലാൻ: ജിയോയുടെ ഡിസംബറിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഇത്. പുതുവർഷത്തെ വരവേൽക്കാൻ പതിവ് പോലെ വരാൻ പോകുന്ന വർഷത്തെ സൂചിപ്പിക്കുന്ന വിലയിൽ ജിയോ 2025 രൂപയുടെ ന്യൂ ഇയർ പ്ലാൻ പ്രഖ്യാപിച്ചു. 200 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തിയിരിക്കുന്നത്.

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ തുടങ്ങിയവയാണ് 2025 രൂപയുടെ ജിയോ ന്യൂ ഇയർ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇത് കൂടാതെ, അജിയോ 500 രൂപ ഡിസ്കൗണ്ട് കൂപ്പൺ, ഫ്ലൈറ്റ് ബുക്കിങ്ങിന് 1500 രൂപ ഡിസ്കൗണ്ട്, 150 രൂപ സ്വിഗ്ഗി ഡിസ്കൗണ്ട് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്.

ഇതൊന്നും ഇതുവരെ അ‌റിഞ്ഞില്ലേ! ഡിസംബറിലെ പ്രധാന ജിയോ പ്രഖ്യാപനങ്ങൾ

ജിയോ എയർ​ഫൈബർ: 2222 രൂപയുടെ മൂന്ന് മാസ പ്ലാനിന് എക്സ്ക്ലൂസീവായി പ്രഖ്യാപിച്ച ഫ്രീ എയർഫൈബർ ഇൻസ്റ്റാളേഷൻ ഓഫർ 2024 ഡിസംബർ 31-ന് അവസാനിക്കും. പക്ഷേ ഈ ഓഫർ പ്രയോജനപ്പെടുത്താൻ കഴിയുഞ്ഞില്ലെങ്കിലും ഉപയോക്താക്കൾ വിഷമിക്കേണ്ട കാര്യമില്ല, കാരണം മറ്റൊരു ബ്രാൻഡിംഗിലോ ഫോർമാറ്റിലോ ജിയോ ഈ ഓഫർ വീണ്ടും കൊണ്ടുവരാൻ സാധ്യതയുണ്ട്.

More from GizBot

Best Mobiles in India

English summary
Jio made some major announcements in December 2024. These included the revision of Rs 19 and Rs 29 data plans, and the New Year plan. Jio had also unveiled announcements and features like GeoTag Go, Poco C75 5G (in collaboration with Qualcomm and Poco), and a teaser of the upcoming AI Magic feature integrated with JioCloud in December.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X