Home
News

ബിഎസ്എൻഎൽ കഴിഞ്ഞാൽ പിന്നെയാര്, സംശയം വേണ്ട ജിയോ തന്നെ! ​കൈയിൽ കാശ് കുറവുള്ളപ്പോൾ ചെയ്യാവുന്ന 7 പ്ലാനുകൾ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ് എന്നത് പലർക്കും ഇപ്പോൾ അ‌റിയാവുന്ന കാര്യമാണ്. എന്നാൽ ബിഎസ്എൻഎൽ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം മറ്റ് കമ്പനികളെ അ‌പേക്ഷിച്ച് വളരെ കുറവാണ്. നിലവിൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്നത് ജിയോ സിം ആണ്. ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് 5ജി അ‌ടക്കമുള്ള സേവനങ്ങളുമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജിയോയോട് താൽപര്യം തോന്നിയില്ലെങ്കിലേ അ‌ദ്ഭുതമുള്ളൂ. മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ ലാഭകരമാണ് തങ്ങളുടെ റീച്ചാർജ് പ്ലാനുകൾ എന്നാണ് ജിയോ അ‌വകാശപ്പെടാറുള്ളത്.

ബിഎസ്എൻഎല്ലിനെ മാറ്റി നിർത്തി സ്വകാര്യ ടെലിക്കോം കമ്പനികളുടെ മാത്രം കാര്യമെടുത്താൽ ഏറ്റവും ലാഭകരമായ റീച്ചാർജ് പ്ലാനുകൾ ഉള്ളത് ജിയോയിലാണ് എന്ന് തോന്നും. എല്ലാ ടെലിക്കോം കമ്പനികളുടെയും കാര്യമെടുത്താൽ ബിഎസ്എൻഎൽ കഴിഞ്ഞാൽ, ലാഭകരമായ മികച്ച പ്ലാനുകൾ നൽകുന്നത് റിലയൻസ് ജിയോ (Reliance Jio) ആണെന്നും പറയാം.

ബിഎസ്എൻഎൽ കഴിഞ്ഞാൽ പിന്നെയാര്, സംശയം വേണ്ട ജിയോ തന്നെ!

തങ്ങളുടെ വരിക്കാർക്കായി ജിയോ വ്യത്യസ്തങ്ങളായ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. അ‌തിൽ 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന നിരവധി പ്ലാനുകളും ഉണ്ട്. റീച്ചാർജ് ചെയ്യുമ്പോൾ കൂടുതൽ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. എന്നാൽ അ‌തിന് ഉയർന്ന തുക വേണ്ടിവരും. ​കൈയിലുള്ള ചെറിയ തുകയ്ക്ക് റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 28 ദിവസ പ്ലാനുകളാണ് പ്രധാന ആശ്രയം.

ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ പട്ടികയിൽ 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന മികച്ച 7 പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.
249 രൂപ, 299 രൂപ, 329 രൂപ, 349 രൂപ, 399 രൂപ, 448 രൂപ, 449 രൂപ എന്നീ നിരക്കുകളിലാണ് ഈ 7 പ്ലാനുകൾ എത്തുന്നത്. ഈ പ്ലാനുകളിലെല്ലാം ജിയോടിവി, ജിയോക്ലൗഡ്, ജിയോസിനിമ സബ്സ്ക്രിപ്ഷനുകൾ പൊതുവായി ലഭ്യമാക്കിയിട്ടുണ്ട്.

249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 1ജിബി ഡാറ്റ (ആകെ 28 ജിബി), ദിവസം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക. ഹൈ-സ്പീഡ് ഡാറ്റ പരിധി എത്തിയ ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും.

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 1.5ജിബി ഡാറ്റ ലഭിക്കും എന്നതാണ് ഈ ജിയോ 28 ദിവസ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. ജിയോയുടെ ജനപ്രിയ പ്ലാനുകളിലൊന്നാണിത്.

329 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: എക്സ്ട്രാ ആനുകൂല്യമായി ജിയോ സാവൻ പ്രോ സബ്സ്ക്രിപ്ഷൻ ലഭിക്കും എന്നതാണ് ഈ 28 ദിവസ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ.

ബിഎസ്എൻഎൽ കഴിഞ്ഞാൽ പിന്നെയാര്, സംശയം വേണ്ട ജിയോ തന്നെ!

349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഇത് ജിയോയുടെ ഹീറോ 5ജി പ്ലാനുകളിലൊന്നാണ്. 2ജിബിയോ അ‌തിന് മുകളിയോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ ജിയോ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ചെയ്യുന്നു. ഈ ഓഫർ ലഭ്യമാകുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ പ്ലാനാണിത്. അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയാണിതിലെ പ്രധാന ആനുകൂല്യങ്ങൾ.

399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2.5ജിബി ഡാറ്റ ലഭിക്കുന്ന 28 ദിവസ വാലിഡിറ്റി പ്ലാനാണിത്. അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്. പ്രതിദിനം 2.5ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനായതിനാൽ 5ജി ഫോണുള്ളവർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ലഭ്യമാകും.

448 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 12 ഒടിടി ആപ്പുകളുടെ സബ്സ്ക്രിപ്ഷനുമായി എത്തുന്നു എന്നതാണ് ഈ ജിയോ പ്ലാനിന്റെ പ്രത്യേകത. അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയൊക്കെയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

ബിഎസ്എൻഎൽ കഴിഞ്ഞാൽ പിന്നെയാര്, സംശയം വേണ്ട ജിയോ തന്നെ!

448 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ സോണിലിവ്, സീ5, ലയൺസ്ഗേറ്റ്, ഡിസ്കവറി+, സൺ​ നെക്സ്റ്റ്, കാഞ്ചാ ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്ചോയ് തുടങ്ങിയ 12 ​ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും അ‌ധിക ആനുകൂല്യമായി ലഭ്യമാക്കിയിരിക്കുന്നു. ജിയോടിവി ആപ്പ് വഴി ഇവ ലഭ്യമാകും.

449 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ 28 ദിവസ വാലിഡിറ്റി പ്ലാനുകളിൽ ഏറ്റവും ഉയർന്ന തുകയുടെ പ്ലാനാണിത്. 3ജിബി പ്രതിദിന ഡാറ്റ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനിൽ ലഭ്യമാകും.

Best Mobiles in India

English summary
Jio's 28-day validity prepaid plans are available at Rs 249, Rs 299, Rs 329, Rs 349, Rs 399, Rs 448 and Rs 449. Among Jio's 28-day validity plans, the highest amount plan costs Rs 449. The special feature of the Rs 449 plan is that you get 3GB daily data along with unlimited calling and SMS.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X