ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ജൂണില്‍: ഓണ്‍ലൈന്‍ വഴി എങ്ങനെ വാങ്ങാം?

Written By:

കഴിഞ്ഞ ആറു മാസം മുതല്‍ റിലയന്‍സ് ജിയോ വിപണിയില്‍ പുതിയ പുതിയ വാര്‍ത്തകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് മറ്റു ടെലികോം മേഖലയെ വന്‍ നഷ്ടത്തിലാക്കുകയും ചെയ്യുന്നു.

ജിയോയുടെ ഏറ്റവും പുതിയ ഓഫറാണ് ധന്‍ ധനാ ധന്‍. ഇതും ഏറ്റവും മികച്ചൊരു അണ്‍ലിമിറ്റഡ് ഓഫര്‍ തന്നെയാണ്. വേറെ ഒരു സന്തോഷ വാര്‍ത്ത നിങ്ങള്‍ അറിയേണ്ടത് ജിയോ 4ജി ഫോണും ലാപ്‌ടോപ്പു ഇറങ്ങുന്നു എന്നതാണ്.

ജിയോ 810 ജിബി ഡാറ്റ 420 ദിവസം വാലിഡിറ്റി,ബിഎസ്എന്‍എല്‍ 99 രൂപ 250ജിബി ഡാറ്റ!

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ജൂണില്‍: ഓണ്‍ലൈന്‍ വഴി എങ്ങനെ വാങ്ങാം?

ജിയോ ഇറക്കാന്‍ പോകുന്ന 4ജി ഫീച്ചര്‍ ഫോണാണ്, കാരണം ജിയോ, 4ജി ഫോണില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുളളൂ. സാധാരണപ്പെട്ട ഉപഭോക്താക്കള്‍ക്കും ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ആസ്വദിക്കാന്‍ വേണ്ടിയാണ് അംബാനി 4ജി ഫീച്ചര്‍ ഫോണുകള്‍ ഇറക്കുന്നത്.

വരാനിരിക്കുന്ന 4ജി ഫീച്ചര്‍ ഫോണുകളെ കുറിച്ച് അറിയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസൈന്‍

ഇറങ്ങാന്‍ പോകുന്ന ജിയോ 4ജി ഫീച്ചര്‍ ഫോണിന്റെ രൂപ കല്പനയെ കുറിച്ച് പറയുകയാണെങ്കില്‍ ഇതൊരു ഫ്‌ളിപ് ഫോണ്‍ ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്. കൂടാതെ ഇപ്പോഴത്തെ ഫീച്ചര്‍ ഫോണില്‍ ഉളളതു പോലെ കാന്‍ഡി ബാര്‍ ഡിസൈനും നിലനിര്‍ത്തുന്നുണ്ട്. അതിനാല്‍ ഓണ്‍ലൈനില്‍ നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്ന 4ജി ഫീച്ചര്‍ ഫോണിന്റെ മിക്കവാറും ഇമേജുകള്‍ വ്യാജമായിരിക്കാം.

99 രൂപയ്ക്ക് 250ജിബി ഡാറ്റയുമായി ബിഎസ്എന്‍എല്‍!

4ജി പിന്തുണയ്ക്കുന്നു

ഈ ഫീച്ചര്‍ ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് ഇത് 4ജി പിന്തുണയ്ക്കുന്നു എന്നുളളത്. സാധാരണപ്പെട്ട ഉപഭോക്താക്കളും തങ്ങളുടെ സേവനം ഉപയോഗിക്കണമെങ്കില്‍ 4ജി പിന്തുണയ്ക്കുന്ന ഫീച്ചര്‍ ഫോണ്‍ തന്നെ വേണം.

വോള്‍ട്ട് വീഡിയോ കോളിങ്ങ്

എച്ച്ഡി വോയിസ് / വീഡിയോ എന്നിവ അവതരിപ്പിക്കുന്ന ഏക ഓപ്പറേറ്ററാണ് ജിയോ. ഇനി വരാനിരിക്കുന്ന ജിയോ 4ജി ഫീച്ചര്‍ ഫോണുകളിലും വോള്‍ട്ട് സവിശേഷത പിന്തുന്തുണയ്ക്കുന്നു. പക്ഷേ വോള്‍ട്ട് സവിശേഷത ഉണ്ടന്നു കരുതി ധാരാളം ആപ്ലിക്കേഷനുകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കരുത്. എന്നാല്‍ ജിയോ വോയിസ് ആപ്പ് ഉപയോഗിക്കാം, പക്ഷേ ഇതു ഫോണില്‍ ശരിയായ രീതിയില്‍ ചിലപ്പോള്‍ പ്രവര്‍ത്തിക്കാം ചിലപ്പോള്‍ പ്രവര്‍ത്തിക്കാതിരിക്കാം.

ഇന്റര്‍നെറ്റ് ഷെയറിങ്ങിന് ഹോട്ട്‌സ്‌പോട്ട് പിന്തുണയ്ക്കുന്നു.

മിക്ക ജിയോ ഉപഭോക്താക്കളും ലാപ്‌ടോപ്പുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഇല്ലെങ്കില്‍ ദ്വിതീയ ഫോണുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമാണ് ജിയോ കണക്ഷന്‍ എടുക്കുന്നത്. അതിനാല്‍ ഹോട്ട്‌സ്‌പോട്ട് സവിശേഷത വളരെ അത്യാവശ്യമാണ് ഈ കാലഘട്ടങ്ങളില്‍. ഞങ്ങളുടെ റിപ്പോര്‍ട്ടു പ്രകാരം ജിയോ ഫീച്ചര്‍ ഫോണിലെ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഹോട്ട്‌സ്‌പോട്ട് പിന്തുണയ്ക്കാന്‍ കഴിയും.

സോഫ്റ്റ്‌വയര്‍

ഈ ഫീച്ചര്‍ ഫോണുകളെ കുറിച്ചു പറയുകയാണെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് ഇതിലെ സോഫ്റ്റ്‌വയര്‍. ജിയോ ഫീച്ചര്‍ ഫോണിന്റെ സോഫ്റ്റ്‌വയര്‍ ജാവ ഓഎസ് ആണ്. ഈ ജാവ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ എച്ച്ടിഎംഎല്‍ (HTML) പിന്തുണയ്ക്കുന്നതിനാല്‍ അടിസ്ഥാന ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു.

ആപ്ലിക്കേഷനുകള്‍

2017ല്‍ ഭൂരിഭാഗം ഉപഭോക്താക്കളും അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ പല ആപ്ലിക്കേഷനുകളും ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ജിയോ 4ജി ഫീച്ചര്‍ ഫോണില്‍ അങ്ങനെ അനേകം ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. എന്നാല്‍ സോഷ്യല്‍ മീഡിയേ ആപ്ലിക്കേഷനുകളും മറ്റു ദൈനം ദിനമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂബര്‍ മുതലായവ ഉപയോഗിക്കാം.

ഹാര്‍ഡ്‌വയര്‍ സ്‌പെക്‌സ്

ജിയോയുടെ പുതിയ ഫീച്ചര്‍ ഫോണില്‍ TFT മള്‍ട്ടി-കളര്‍ ഡിസ്‌പ്ലേയാണ് മുന്നില്‍ നല്‍കിയിരിക്കുന്നത്. നോക്കിയയുടെ പുതിയ 3310 ഫോണിലും ഇതു പോലെയാണ്. വിപണിയിലെ മറ്റു ഫീച്ചര്‍ ഫോണുകളേക്കാള്‍ ജിയോ 4ജി ഫോണ്‍ കുറച്ചു കൂടി ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ഈ ഫോണിന്റെ ഹാര്‍ഡ്‌വയറിനെ കുറിച്ച് ചില കൂടുതല്‍ വിവരങ്ങള്‍ ഞങ്ങള്‍ക്കുണ്ടെങ്കിലും അതിനെ കുറിച്ച് കുറച്ചു കൂടി വ്യക്ത ലഭിച്ചതിനു ശേഷം ഞങ്ങള്‍ പങ്കിടുന്നതാണ്.

448ജിബി ജിയോ ഡബിള്‍ ഡാറ്റ ഓഫര്‍ സൗജന്യം!

വില

വരാന്‍ പോകുന്ന ജിയോ ഫോണിന് 1,499 രൂപയാണ് വില. വിപണിയിലെ മറ്റു ഫീച്ചര്‍ ഫോണുകളെ താരതമ്യം ചെയ്യുമ്പോള്‍ വില നിര്‍ണ്ണയം വളരെ മത്സരാധിഷ്ഠിതമാണ്. എത്രയേറെ സവിശേഷതയുളള ജിയോ 4ജി ഫോണ്‍ വിപണിയില്‍ എത്തുമ്പോള്‍ ഉപഭോക്താക്കള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്നുളളതിന് യാതൊരു സംശയവും വേണ്ട.

വിപണിയില്‍ എത്തുന്നത്

ഈ ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ എത്തുന്നതിനെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ വന്നിട്ടില്ല. ജൂണ്‍ മധ്യത്തോടെ ഈ ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജിയോ ഇക്കോസിസ്റ്റം

ജിയോക്ക് ഇപ്പോള്‍ തന്നെ 100 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉണ്ട്. ഇത് ഈ സേവനത്തിന്റെ ജനപ്രീതി കാണിക്കുന്നു. നിങ്ങള്‍ ജിയോ ഫീച്ചര്‍ ഫോണ്‍ വാങ്ങുമ്പോള്‍ ജിയോയുടെ ഏറ്റവും മികച്ച എല്ലാ ഓഫറുകളും ലഭിക്കുമെന്ന് ഉറപ്പാണ്. ഇതു കൂടാതെ ജിയോ ആപ്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ബണ്ടിലും നല്‍കുന്നു.

3ജി ഉപഭോക്താക്കള്‍ക്കും 270ജിബി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു!

ജിയോ 4ജി ഫോണ്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം.

ജിയോയുടെ ഔദ്യാഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ജിയോയുടെ 1000 രൂപയുടെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ വിപണിയില്‍ വളരെ തിരക്കായിരിക്കും. അതിനാല്‍ ഈ ഫോണ്‍ ബുക്ക് ചെയ്യാനായി ജിയോയുടെ ഔദ്യാഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ച് ഫോണ്‍ ഓര്‍ഡര്‍ ചെയ്യാം.

 

സ്‌റ്റെപ്പ് 2

ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ചതിനു ശേഷം ലൈഫ് ഫോണ്‍ ബുക്കിങ്ങ് പേജില്‍ പോയി 'Buy' എന്ന ഓപ്ഷനില്‍ പോയാല്‍ നിങ്ങള്‍ക്ക് ആവശ്യമുളള എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്. പേയ്‌മെന്റ് ചെയ്യുന്നതിനു മുന്‍പ് ഒന്നു കൂടി പരിശോധിക്കുക.

സ്‌റ്റെപ്പ് 3

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും നല്‍കിയതിനു ശേഷം പേയ്‌മെന്റ് ഓപ്ഷനില്‍ പോകുക. അവിടെ നിങ്ങള്‍ക്ക് കാര്‍ഡ് പേയ്‌മെന്റ് അല്ലെങ്കില്‍ ക്യാഷ് ഓണ്‍ ഡെലിവറി എന്നത് തിരഞ്ഞെടുക്കാം. എല്ലാം കഴിഞ്ഞതിനു ശേഷം ജിയോ കസ്റ്റമര്‍ കെയറില്‍ നിന്നും സ്ഥിരീകരണ മെസേജ് ലഭിക്കുന്നതാണ്.

പുതിയ ഐഫോണുകള്‍ 10,000 രൂപ മുതല്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio has been all over the news lately for the past couple of days for its new Jio Dhan Dhana Dhan offer which the company just announced recently.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot