റിലയന്‍സ് ജിയോ 4ജി വോള്‍ട്ട് ഫോണ്‍ 1,740 രൂപ!

Written By:

റിലയന്‍സ് ജിയോ 4ജി പ്രവര്‍ത്തനക്ഷമമാക്കിയ ഫീച്ചര്‍ ഫോണുകള്‍ ഉടന്‍ പുറത്തിറക്കും. 91 മൊബൈല്‍സില്‍ നിന്നും വന്ന റിപ്പോര്‍ട്ടാണിത്. രണ്ട് പ്രോസസര്‍ വേരിയന്റിലാണ് ഈ ഫോണുകള്‍ എത്തുന്നത്. 4ജി ഫീച്ചര്‍ഫോണുകള്‍ ഇപ്പോള്‍ ഉല്‍പ്പാദനക്ഷമതയിലാണ്, അതിനാല്‍ ഈ ഫോണ്‍ ഉടന്‍ പുറത്തിറങ്ങും.

റിലയന്‍സ് ജിയോ 4ജി വോള്‍ട്ട് ഫോണ്‍ 1,740 രൂപ!

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫോണുകള്‍ ലഭ്യമാകുന്നത് ക്വാല്‍കോം, സ്‌പെക്ട്രം ചിപ്പ്‌സെറ്റ് എന്നിവയിലാണ്. ക്വല്‍കോം ചിപ്‌സെറ്റിന്റെ വില 1798 രൂപയും സ്‌പെക്ട്രം ചിപ്പ്‌സെറ്റിന്റെ വില 1740 രൂപയുമാണ്.

രണ്ട് ഫോണുകള്‍ക്കും ഒരേ ഹാര്‍ഡ്‌വയര്‍, 2.4 ഇഞ്ച് ഡിസ്‌പ്ലേ, 512എംബി റാം, 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 2എംബി റിയര്‍ ക്യാമറ, വിജിഎ ഫോണ്‍ ക്യാമറ, വൈഫൈ, എന്‍എഫ്‌സി, ജിപിഎസ് എന്നിവയും ഉണ്ട്.

റിലയന്‍സ് ജിയോ 4ജി വോള്‍ട്ട് ഫോണ്‍ 1,740 രൂപ!

റിലയന്‍സ് ജിയോയുടെ ഫീച്ചര്‍ ഫോണിന്റെ വില പറയുന്നത് 1500 രൂപയാണ്. നിലവില്‍ വിപണിയില്‍ ലഭിക്കുന്ന 4ജി ഫീച്ചര്‍ഫോണിന്റെ വില 3,333 രൂപയാണ്, അതായത് ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ലാവാ 4ജി ഫോണ്‍.

ഫീച്ചര്‍ ഫോണുകള്‍ ഇന്ത്യന്‍ മൊബൈല്‍ വിപണിയില്‍ ഇപ്പോഴും തുടരുകയാണ്. ഒരു സര്‍വ്വേ നടത്തിയതില്‍ മൊത്തത്തിവുളള മൊബൈലിന്റെ 59 ശതമാനവും ഫീച്ചര്‍ ഫോണുകളാണ്.

English summary
The feature phone by Reliance Jio is expected to come packed with Qualcomm or Spreadtrum chipsets inside.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot