ജിയോ 5ജി പ്രഖ്യാപിച്ചു; ലോകത്തിലെ ഏറ്റവും വലിയ 5ജി നെറ്റ്വർക്കെന്ന് അംബാനി

|

ഏറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ജിയോ 5ജിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി. ജിയോ സ്റ്റാൻഡ് എലോൺ ( 5ജി എസ്എ ) നെറ്റ്വർക്ക് എന്ന പേരിലാണ് ജിയോ 5ജി നെറ്റ്വർക്ക് എത്തുന്നത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ നാൽപ്പത്തിയഞ്ചാം വാർഷിക പൊതുയോഗത്തിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. രണ്ട് ലക്ഷം കോടി ചിലവഴിച്ചാണ് ജിയോ 5ജി നെറ്റ്വർക്ക് സ്ഥാപിക്കുന്നത്. ഈ ദീപാവലിയോടെ ജിയോ 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യും.

 

5ജി

ആദ്യം പ്രധാന നഗരങ്ങളിലായിരിക്കും ജിയോ 5ജി എത്തുക. കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നീ നഗരങ്ങളിലാണ് 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുന്നത്. തുടർന്ന് 2023 ഡിസംബർ മാസത്തോടെ രാജ്യവ്യാപകമായി 5ജി സേവനങ്ങൾ ലഭ്യമാക്കാനും ജിയോ പദ്ധതിയിടുന്നുണ്ട്. ഏറ്റവും നവീനമായ 5ജി നെറ്റ്വർക്കായിരിക്കും ജിയോയുടേതെന്നും 5ജി പ്രഖ്യാപന വേളയിൽ മുകേഷ് അംബാനി പറഞ്ഞു.

മിക്കവാറും 5ജി ഫോണുകളിലും Jio 5G ലഭിക്കും, Airtel നെ തള്ളി കമ്പനികൾമിക്കവാറും 5ജി ഫോണുകളിലും Jio 5G ലഭിക്കും, Airtel നെ തള്ളി കമ്പനികൾ

ജിയോ

ലോകത്തെ ഏറ്റവും വലിയ 5ജി നെറ്റ്വർക്കെന്ന നേട്ടം സ്വന്തമാക്കുകയാണ് ജിയോ 5ജിയിലൂടെ റിലയൻസ് ലക്ഷ്യമിടുന്നത്. കുറഞ്ഞ ലേറ്റൻസി, വേഗതയേറിയ ക്ലൌഡ് ഗെയിമിങ്, സമാനതകൾ ഇല്ലാത്ത സ്മാർട്ട് ഹോം എക്സ്പീരിയൻസ്, മെച്ചപ്പെട്ട വീഡിയോ കോളിങ് എക്സ്പീരിയൻസ് എന്നിവയെല്ലാം കമ്പനി ഓഫർ ചെയ്യുന്നു. ഇന്ത്യൻ സംരംഭങ്ങൾക്കായി ഒരു പ്രൈവറ്റ് 5ജി സൊല്യൂഷൻസും ജിയോ ഓഫർ ചെയ്യും.

സ്റ്റാൻഡ് എലോൺ 5ജി
 

സ്റ്റാൻഡ് എലോൺ 5ജി ( എസ്എ 5ജി ) സേവനങ്ങളാണ് ജിയോ അവതരിപ്പിക്കുന്നത്. ജിയോയുടെ 4ജി നെററ്വർക്കുമായി യാതൊരു തരത്തിലും കണക്റ്റ് ചെയ്ത് അല്ല ജിയോ 5ജി പ്രവർത്തിക്കുന്നത്. 100 മില്യൺ വീടുകളിലേക്ക് 5ജി സേവനങ്ങൾ എത്തിക്കുകയാണ് ജിയോയുടെ ലക്ഷ്യം. സ്പെക്ട്രം ഏറ്റവും നന്നായി ഉപയോഗപ്പെടുത്തിയാണ് സ്റ്റാൻഡ് എലോൺ 5ജി ഇൻഫ്രാസ്ട്രക്ചർ പ്രവർത്തിക്കുന്നത്.

5G In India: എയർടെലും ജിയോയും ഇല്ലാതെ നമ്മുക്കെന്ത് 5ജി?5G In India: എയർടെലും ജിയോയും ഇല്ലാതെ നമ്മുക്കെന്ത് 5ജി?

കവറേജ്

കവറേജ്, കപ്പാസിറ്റി, ക്വാളിറ്റി എന്നിവയ്ക്കൊപ്പം അഫോർഡബിൾ ആണെന്നതും സ്റ്റാൻഡ് എലോൺ നെറ്റ്വർക്കിന്റെ പ്രത്യേകതയാണ്. ഇന്ത്യയിലെ റോൾഔട്ടിന് ശേഷം ആഗോള വിപണികളിലേക്ക് സേവനം വ്യാപിപ്പിക്കാനും ജിയോ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തുടനീളം 3.3 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ജിയോ ഫൈബർ നെറ്റ്‌വർക്കും ജിയോ ഓഫർ ചെയ്യുന്നുണ്ട്. ട്രൂ 5ജി ഫൈബർ സേവനങ്ങൾ 1 ജിബിപിഎസ് ഡൌൺലോഡ് സ്പീഡ് ഓഫർ ചെയ്യുമെന്നാണ് ജിയോ അവകാശപ്പെടുന്നത്.

ജിയോ എയർഫൈബർ

ജിയോ എയർഫൈബർ

5ജി നെറ്റ്വർക്കിനൊപ്പം ജിയോ എയർഫൈബറും കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചു. ജിയോ ട്രൂ 5ജി ടെക്നോളജി അടിസ്ഥാനമാക്കിയാണ് ജിയോ എയർഫൈബർ പ്രവർത്തിക്കുന്നത്. അൾട്രാ ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്ഷൻ ഓഫർ ചെയ്യുന്ന വയർലെസ് സിംഗിൾ ഡിവൈസ് സൊല്യൂഷനാണ് ജിയോ എയർഫൈബർ. ക്ലൌഡ് ഗെയിമിങ്, ഷോപ്പിങ്, ലൈവ് സ്പോർട്സ് സ്ട്രീമിങ് എന്നിവയ്ക്കെല്ലാം ജിയോ എയർഫൈബർ ഉപയോഗിക്കാൻ കഴിയും.

ഈ ജിയോ പ്ലാനുകൾ റീചാർജ് ചെയ്തവർക്ക് ഏഷ്യാ കപ്പ് ക്രിക്കറ്റ് മാച്ചുകൾ ലൈവായി കാണാംഈ ജിയോ പ്ലാനുകൾ റീചാർജ് ചെയ്തവർക്ക് ഏഷ്യാ കപ്പ് ക്രിക്കറ്റ് മാച്ചുകൾ ലൈവായി കാണാം

ലൈവ് സ്പോർട്സ്

ഒരു ലൈവ് സ്പോർട്സ് സ്ട്രീമിങിനിടെ ഒരേ സമയം ഹൈ ഡെഫനിഷനിൽ ഒന്നിൽ കൂടുതൽ ക്യാമറ അംഗിളുകൾ സ്ട്രീം ചെയ്യാൻ ജിയോ എയർഫൈബർ സഹായിക്കും. ജിയോ ക്ലൌഡ് പിസിയും കമ്പനി പ്രഖ്യപിച്ചിട്ടുണ്ട്. അഫോർഡബിൾ ആയിട്ടുള്ള ക്ലൌഡ് കണക്റ്റഡ് പിസിയാണിത്. വിദ്യാർഥികൾക്കും ചെറുകിട ബിസിനസുകൾക്കും ഉപയോഗപ്പെടുത്താൻ കഴിയും. നിലവിൽ രാജ്യത്ത് 800 ദശലക്ഷം കണക്റ്റഡ് ഡിവൈസുകൾ ഉണ്ട്. 5ജി നെറ്റ്വർക്ക് റോൾഔട്ടിന് ശേഷം ഇത് ഏകദേശം ഇരട്ടിയായി വർധിക്കുമെന്നാണ് കരുതുന്നത്.

മെറ്റ, ഗൂഗിൾ, മൈക്രസോഫ്റ്റ്

മെറ്റ, ഗൂഗിൾ, മൈക്രസോഫ്റ്റ്, ഇന്റൽ തുടങ്ങിയ കമ്പനികളുമായി ജിയോ സഹകരിക്കുന്നുണ്ട്. അഫോർഡബിൾ ആയിട്ടുള്ള 5ജി സ്മാർട്ട്ഫോൺ ഡെവലപ്പ് ചെയ്യുന്നതിന് ഗൂഗിളുമായും ജിയോയ്ക്കും പങ്കാളിത്തമുണ്ട്. ചിപ്പ് നിർമാതാക്കളായ ക്വാൽകോമുമായും റിലയൻസ് ജിയോ സഹകരിച്ച് പ്രവർത്തിക്കുന്നു. വരാനിരിക്കുന്ന ജിയോഫോൺ നെക്സ്റ്റ് 5ജി സ്മാർട്ട്ഫോണിൽ ക്വാൽകോം പ്രോസസറും പ്രതീക്ഷിക്കാം.

കാശ് വീശാൻ കുഴപ്പമില്ലെങ്കിൽ തിരഞ്ഞെടുക്കാവുന്ന ജിയോഫൈബർ പ്ലാനുകൾകാശ് വീശാൻ കുഴപ്പമില്ലെങ്കിൽ തിരഞ്ഞെടുക്കാവുന്ന ജിയോഫൈബർ പ്ലാനുകൾ

Best Mobiles in India

English summary
After a long wait, the company has made the official announcement of Jio 5G. The Jio 5G network is coming under the name of Jio Stand Alone (5G SA) network. Mukesh Ambani made the announcement at the 45th Annual General Meeting of Reliance Industries. The Jio 5G network will be established by spending two lakh crores.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X