3,636 നഗരങ്ങളിൽ ചിറക് വിരിച്ച് ജിയോ 5ജി; മത്സരം കടുപ്പിച്ച് എയർടെലും | Jio 5G VS Airtel 5G
രാജ്യത്ത് 5ജി വ്യാപനം അതിവേഗം മുന്നോട്ട് പോകുകയാണ്. 5ജി എസ്എ നെറ്റ്വർക്ക് നൽകുന്ന ഏക സ്ഥാപനമായ റിലയൻസിന്റെ ജിയോ 5ജി സേവനങ്ങൾ ഇപ്പോൾ രാജ്യത്തെ 3,636 നഗരങ്ങളിലും പട്ടണങ്ങളിലും ലഭ്യമാണ്. കമ്പനി വെബ്‌സൈറ്റ് പ്രകാരം രാജ്യത്തെ 36, സംസ്ഥാനങ്ങളിലും-കേന്ദ്ര ഭരണ പ്രദേശങ്ങളിലും ജിയോ 5ജി സർവീസ് എത്തിയിട്ടുണ്ട്.
Jio 5G നഗരങ്ങൾ : ഏപ്രിൽ അവസാനം പുറത്ത് വിട്ട കണക്കുകൾ പ്രകാരം 3,089 നഗരങ്ങളിലാണ് ജിയോ 5ജി സേവനങ്ങൾ ലഭ്യമായിരുന്നത്. ദിവസങ്ങൾക്കിപ്പുറം 547 പുതിയ നഗരങ്ങളിൽ കൂടി 5ജി സർവീസ് എത്തിക്കാൻ റിലയൻസ് ജിയോയ്ക്ക് സാധിച്ചുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. 5ജ സർവീസിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ ജിയോയ്ക്ക് കടുത്ത മത്സരമാണ് നൽകുന്നത്.

Airtel 5G നഗരങ്ങൾ : എയർടെലിന്റെ 5ജി സേവനങ്ങൾ രാജ്യത്തെ 3,000 നഗരങ്ങൾ / പട്ടണങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോൾ ലഭ്യമാണ്. ജമ്മുവിലെ കത്ര പട്ടണം മുതൽ കേരളത്തിലെ കണ്ണൂർ വരെയും ബിഹാറിലെ പാറ്റ്ന സിറ്റി മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെയും അരുണാചലിലെ ഇറ്റാനഗർ മുതൽ യുടി ആയ ദാമൻ ആൻഡ് ദിയു വരെയും സുശക്തമായ 5ജി നെറ്റ്വർക്ക് ഉണ്ടെന്നാണ് എയർടെൽ അവകാശപ്പെടുന്നത്.
ജിയോ 5ജി പ്രഖ്യാപനങ്ങൾ : 2023 ഡിസംബറിനുള്ളിൽ തങ്ങളുടെ ട്രൂ 5ജി നെറ്റ്‌വർക്ക് രാജ്യത്തെ എല്ലാ നഗരങ്ങളിലും എത്തുമെന്നാണ് ജിയോ അവകാശപ്പെടുന്നത്. ഇവിടെ ശ്രദ്ധേയമായ കാര്യം നിലവിലുള്ള 4ജി നെറ്റ്വർക്കിനെ ആശ്രയിക്കാതെ 5ജിയ്ക്കായി മാത്രം സ്റ്റാൻഡ്എലോൺ നെറ്റ്വർക്കാണ് ജിയോ ഓഫർ ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ടെലിക്കോം കമ്പനി എന്ന നിലയിൽ ജിയോയുടെ 5ജി നെറ്റ്വർക്കിൽ വലിയ പ്രതീക്ഷകളുമുണ്ട്.
എയർടെൽ 5ജി പ്രഖ്യാപനങ്ങൾ : 2023 ഡിസംബറോടെ രാജ്യത്തെ എല്ലാ നഗരങ്ങളിലും പ്രധാനപ്പെട്ട ഗ്രാമീണ മേഖലകളിലും 5ജി എത്തിക്കുമെന്നാണ് എയർടെലും അവകാശപ്പെടുന്നത്. ദിവസം തോറും 30 മുതൽ 40 വരെ നഗരങ്ങൾ / പട്ടണങ്ങൾ തങ്ങളുടെ 5ജി നെറ്റ്വർക്കിന്റെ ഭാഗമാകുന്നുണ്ടെന്നും ഇത് തടസങ്ങളില്ലാതെ മുന്നോട്ട് പോകുമെന്നും എയർടെൽ പറയുന്നുണ്ട്. നിലവിലുള്ള 4ജി നെറ്റ്വർക്കിൽ അധിഷ്ടിതമായ 5ജി നോൺസ്റ്റാൻഡ്എലോൺ നെറ്റ്വർക്കാണ് എയർടെൽ അവതരിപ്പിക്കുന്നതെന്നും എല്ലാവരും അറിഞ്ഞിരിക്കണം.
ജിയോ വെൽക്കം ഓഫർ : അദ്യം വളരെ കുറച്ച് പേർക്ക് മാത്രം ലഭിച്ചിരുന്ന ജിയോ വെൽക്കം ഓഫർ ഇപ്പോൾ മിക്കവാറും യൂസേഴ്സിനും കിട്ടുന്നുണ്ട്. ജിയോ 5ജി നെറ്റ്വർക്ക് ലഭ്യമാകുന്ന മേഖലകളിൽ ഉള്ള യൂസേഴ്സിനാണ് കമ്പനിയുടെ വെൽക്കം ഓഫർ ലഭിക്കുക. 5ജി സപ്പോർട്ടുള്ള ഡിവൈസുകൾ ഉപയോഗിക്കുന്ന, 239 രൂപയും അതിൽ കൂടുതലും വില വരുന്ന പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നവരുമായ യൂസേഴ്സിനാണ് 5ജി സേവനങ്ങളിലേക്ക് കമ്പനി ആക്സസ് നൽകുന്നത്.
എയർടെൽ അൺലിമിറ്റഡ് 5ജി ഡാറ്റ : 239 രൂപയും അതിന് മുകളിലും വില വരുന്ന ഡാറ്റ പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് യൂസേഴ്സിന് മാത്രമാണ് എയർടെലിന്റെ അൺലിമിറ്റഡ് 5ജി ആക്സസ് ലഭിക്കുക. ഈ യൂസേഴ്സിന്റെ ഡിവൈസുകൾ 5ജി സപ്പോർട്ട് നൽകുന്നവയും ആയിരിക്കണം. നിലവിൽ രണ്ട് സ്ഥാപനങ്ങളുടെയും 5ജി സർവീസ് പലവിധ പ്രശ്നങ്ങളും നേരിടുന്നുണ്ട്. നെറ്റ്വവർക്ക് വിന്യാസം പൂർണമാകാത്തതാണ് ഈ തടസങ്ങൾക്ക് കാരണം. ഈ വർഷാവസാനത്തോടെ ഇതൊക്കെ പരിഹരിക്കപ്പെടുമെന്നും പ്രതീക്ഷിക്കാം.


Click it and Unblock the Notifications