Just In
- 2 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 4 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
- 21 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 23 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
Don't Miss
- News
ആനക്ക് ഓമനപ്പേരിട്ട് ആനന്ദിക്കുന്നു, അപ്പനാണോ പടയപ്പ, അളിയനാണോ അരിക്കൊമ്പന്; വനംവകുപ്പിനെതിരെ സിപിഎം
- Movies
വളരെ മോശമായിട്ടാണ് ആക്രമിക്കപ്പെട്ടത്; അതില്‍ സന്തോഷമേയുള്ളുവെന്ന് റിതു മന്ത്ര, സൈബര്‍ ആക്രമണത്തെ പറ്റി നടി
- Sports
IND vs NZ: ഇന്ത്യക്കു ഡു ഓര് ഡൈ, പൃഥ്വി കളിച്ചേക്കും- ടോസ് 6.30ന്
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അടുത്ത വര്‍ഷം എത്തും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
Jio 5G: വീണ്ടും വിളയാടാൻ ജിയോ; 1,000 നഗരങ്ങളിൽ 5ജി കവറേജ്
നിലവിൽ ഇന്ത്യൻ ടെലിക്കോം വിപണിയുടെ രാജാവെന്ന് വിളിക്കാവുന്ന സർവീസ് പ്രൊവൈഡറാണ് റിലയൻസ് ജിയോ. 5ജി റോൾഔട്ടിലും ജിയോയുടെ മേധാവിത്വം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കമ്പനിയുടെ മേൽക്കോയ്മയ്ക്ക് ഇടിവ് തട്ടാൻ ഉതകുന്ന അടിയൊഴുക്കുകൾ ഒന്നും തന്നെ ഇത് വരെ കണ്ടിട്ടുമില്ല. 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുന്ന ആദ്യത്തെ കമ്പനികളിൽ ഒന്ന് റിലയൻസ് ജിയോ ആയിരിക്കുമെന്ന കാര്യത്തിലും തർക്കമില്ല (Jio 5G).

5ജിയുമായി ബന്ധപ്പെട്ട് രാജ്യത്തേറ്റവും കൂടുതൽ തയ്യാറെടുപ്പ് നടത്തുന്നതും റിലയൻസ് ജിയോ തന്നെയാണ്. സ്പെക്ട്രത്തിലും അടിസ്ഥാന സൌകര്യങ്ങളിലും വലിയ നിക്ഷേപമാണ് റിലയൻസ് ജിയോ നടത്തിയത്. 5ജി ലേലത്തിൽ തൊട്ട് പിന്നിൽ നിൽക്കുന്ന കമ്പനിയെക്കാൾ ഇരട്ടി പണം ചിലവഴിച്ചാണ് റിലയൻസ് ജിയോ സ്പെക്ട്രം വാങ്ങിക്കൂട്ടിയത്.

കൈവശം ഉള്ള സ്പെക്ട്രം ഉപയോഗിച്ച് രാജ്യ വ്യാപകമായി 5ജി സേവനങ്ങൾ ഓഫർ ചെയ്യാൻ, അതും വളരെ വേഗത്തിൽ തന്നെ കിക്ക് സ്റ്റാർട്ട് ചെയ്യാൻ ജിയോയ്ക്ക് കഴിയും. പണ്ട് 4ജി ലോഞ്ചിൽ ജിയോയുടെ വിളയാട്ടത്തിൽ മറ്റ് കമ്പനികൾ പകച്ച് നിൽക്കുന്നത് നാമെല്ലാം കണ്ടതാണ്. 4ജി സേവനങ്ങളിലും വരുമാനം കണ്ടെത്തുന്നതിലും ഒക്കെ പെടാപ്പാട് പെട്ടാണ് മറ്റ് ടെലിക്കോം കമ്പനികൾ ജിയോയ്ക്ക് ഒപ്പം ഓടിയെത്തിയത്.

വർഷങ്ങളായി ഇന്ത്യൻ ടെലിക്കോം വിപണിയുടെ തലപ്പത്താണ് റിലയൻസ് ജിയോ. 2021 - 22 സാമ്പത്തിക വർഷത്തിലും സമാനമായ സാഹചര്യമാണ് നില നിന്നത്. 2021 അവസാനം എല്ലാ പ്ലാനുകളുടെയും നിരക്കുകളും കമ്പനി വർധിപ്പിച്ചിരുന്നു. ഇത്തരത്തിൽ എആർപിയു ( ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം ) വർധിപ്പിക്കാൻ കഴിഞ്ഞതും ജിയോയ്ക്ക് നേട്ടമായിരുന്നു.

5ജിയിലും 4ജിയിലെ പോലൊരു മാർക്കറ്റ് സ്വീപ്പിന് തന്നെ ജിയോ തയ്യാറെടുക്കുന്നതായാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. നേരത്തെ പറഞ്ഞത് പോലെ 5ജി യൂസർ ബേസിലും വിപണി വിഹിതത്തിലും ജിയോയ്ക്ക് അടുത്തെങ്കിലും എത്താൻ മറ്റ് കമ്പനികൾ വിയർക്കുന്ന കാഴ്ച നാം കാണേണ്ടി വന്നേക്കാം.

Jio 5G: 5ജി കവറേജ് 1,000 നഗരങ്ങളിൽ
ഇപ്പോഴിതാ 1,000 നഗരങ്ങളിൽ 5ജി കവറേജ് പ്ലാനിങ് പൂർത്തിയാക്കിയതായി അറിയിച്ചിരിക്കുകയാണ് ജിയോ. റിലയൻസ് ഇൻഡസ്ട്രീസിന്റേതായി പുറത്ത് വന്ന ഏറ്റവും പുതിയ വാർഷിക സാമ്പത്തിക റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മറ്റ് ടെലിക്കോം കമ്പനികളെ അൽപ്പം പരിഭ്രാന്തരാക്കുന്ന കാര്യമാണിത്. കവറേജ് പ്ലാനിങ് പൂർത്തിയാക്കിയെന്നാൽ 5ജി ലോഞ്ചിന് പൂർണ സജ്ജമാണെന്നല്ല അർഥം.

അതേ സമയം കമ്പനി ജിയോ ആയതിനാൽ അങ്ങനെ കരുതിയാലും തെറ്റ് പറയാനാകില്ല. ഹീറ്റ് മാപ്പുകൾ, 3 ഡി മാപ്പുകൾ, റേ ട്രെയ്‌സിങ് ടെക്നോളജി എന്നിവ ഉപയോഗിച്ച് ടാർഗെറ്റഡ് യൂസർ കൺസംപ്ഷൻ, വരുമാന സാധ്യത എന്നി അടിസ്ഥാനപ്പെടുത്തിയാണ് കവറേജ് പ്ലാനിങ് എന്നും കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.

മുംബൈ, നവി മുംബൈ, ജാംനഗർ, ഹൈദരാബാദ്, ലഖ്‌നൗ എന്നിവയടക്കം ഒമ്പത് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ജിയോ 5ജി സേവനങ്ങൾ ലോഞ്ച് ചെയ്യുക. ഈ നഗരങ്ങളിലാണ് ജിയോ ഏറ്റവും അധികം 5ജി ട്രയലുകൾ നടത്തിയതും. 5ജി സ്റ്റാക്കിന്റെ ഫീൽഡ് ട്രയലുകൾ പൂർത്തിയാക്കിയ കമ്പനി മറ്റ് പല 5ജി യൂസ് കേസുകളിലും പരീക്ഷണങ്ങൾ നടത്തിയിരുന്നു.

എആർ / വിആർ, ലോ ലേറ്റൻസി ക്ലൗഡ് ഗെയിമിങ്, നെറ്റ്‌വർക്ക് സ്ലൈസിങ് ആൻഡ് മൾട്ടി ടെനൻസി വീഡിയോ ഡെലിവറി, ടിവി സ്ട്രീമിങ്, കണക്റ്റഡ് ഹോസ്പിറ്റലുകൾ, മറ്റ് വ്യാവസായിക ഉപയോഗങ്ങൾ എന്നിങ്ങനെയുള്ള വിവിധ 5ജി യൂസ് കേസുകളുടെ സജീവ പരീക്ഷണങ്ങൾ ജിയോ ഇപ്പോൾ തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.

Jio 5G: തദ്ദേശീയമായി വികസിപ്പിച്ച 5ജി നെറ്റ്വർക്ക്
തദ്ദേശീയമായി തയ്യാറാക്കിയ 5ജി സ്റ്റാക്ക് ഉപയോഗിച്ചാണ് റിലയൻസ് ജിയോ 5ജി റോൾഔട്ട് നടത്തുക. കൂടുതൽ മികച്ച 5ജി എക്സ്പീരിയൻസിനും ക്ലൌഡ് സൊല്യൂഷൻസിനും ജിയോ ഗൂഗിളുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. 6ജി സാങ്കേതികവിദ്യ വികസനത്തിനായി ഫിൻലന്റിലെ ഔലു സർവകലാശാലയുമായും റിലയൻസ് ജിയോ സഹകരിക്കുന്നുണ്ട്.

Jio 5G: സ്വപ്ന സമാനമായ 5ജി റോൾഔട്ട്?
4ജി റോൾഔട്ടിൽ വളരെ അഗ്രസീവായിട്ടാണ് ജിയോ പ്രവർത്തിച്ചത്. സൌജന്യമായി ഡാറ്റയും കോളിങും എസ്എംഎസുമെല്ലാം വാരിക്കോരി നൽകിയാണ് ജിയോ വിപണിയിലേക്ക് പ്രവേശിച്ചത്. തുടർന്ന് നിരക്കുകൾ കുറയ്ക്കാൻ മറ്റ് കമ്പനികളും നിർബന്ധിതരായിരുന്നു. ഇന്ത്യയിലെ ഒടിടി സേവനങ്ങൾ തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെയെല്ലാം വളർച്ചയ്ക്ക് വഴി വച്ചതും ജിയോയുടെ കടന്ന് വരവാണെന്ന് സംശയിക്കാതെ പറയാം.

അതേ രീതിയിൽ സ്വപ്ന സമാനമായ ഒരു 5ജി റോൾ ഔട്ട് ജിയോയിൽ നിന്ന് പ്രതീക്ഷിക്കുന്നവരാണ് മിക്കവാറും യൂസേഴ്സും. അങ്ങനെയൊരു സാഹസത്തിന് ഇന്ത്യയിൽ ഏറ്റവും അധികം യൂസേഴ്സ് (410.2 ദശലക്ഷം) ഉള്ള ടെലിക്കോം കമ്പനി തയ്യാറാകുമോയെന്നത് കാത്തിരുന്ന് തന്നെ കാണണം. തിരഞ്ഞെടുത്ത നഗരങ്ങളിൽ നിന്നായിരിക്കും ജിയോയുടെ 5ജി റോൾഔട്ട് ആരംഭിക്കുക. അതിവേഗം തന്നെ മറ്റ് സർക്കിളുകളിലേക്കും കമ്പനി 5ജി സേവനങ്ങൾ വ്യാപിപ്പിക്കും.

5ജി ലേലത്തിൽ 88,078 കോടി മുടക്കി 24.740 മെഗാഹെർട്സ് സ്പെക്ട്രമാണ് ജിയോ സ്വന്തമാക്കിയത്. വിലയേറിയ 700 മെഗാഹെർട്സ് ബാൻഡിൽ നിന്നും 10 മെഗാഹെർട്സും ജിയോ വാങ്ങിച്ചിട്ടുണ്ട്. ആഗോള വിപണികളിൽ കാല് കുത്താൻ ഉള്ള ശ്രമവും റിലയൻസ് ജിയോ നടത്തുന്നുണ്ട്. 5ജി പ്രോഡക്ടിൽ ആകർഷകമായ ഓഫറുകളുമായിട്ടാണ് മറ്റ് രാജ്യങ്ങളിലും സേവനം ആരംഭിക്കാനുള്ള ശ്രമങ്ങൾ റിലയൻസ് ജിയോ നടത്തുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470