തിരുവല്ലയും തലശേരിയും തളിപ്പറമ്പും ഉൾപ്പെടെ കേരളത്തിലെ 5 നഗരങ്ങളിൽക്കൂടി 5ജി ആരംഭിച്ച് ജിയോ!
അതിവേഗം 5ജി വ്യാപനവുമായി മുന്നേറുന്ന റിലയൻസ് ജിയോ കേരളത്തിലെ അഞ്ച് നഗരങ്ങൾ ഉൾപ്പെടെ 41 നഗരങ്ങളിൽക്കൂടി മാർച്ച് 21 ന് 5ജി സേവനങ്ങൾ ആരംഭിച്ചു. ഇതോടെ ജിയോ 5ജി ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 406 ആയി. എയർടെൽ 5ജി 300 ൽ താഴെ നഗരങ്ങളിലാണ് ലഭ്യമാകുക.
നാനൂറിലേറെ നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കുന്ന ആദ്യ ടെലിക്കോം കമ്പനി എന്ന നാഴികക്കല്ലും പിന്നിട്ടാണ് ജിയോ 5ജി ജൈത്രയാത്ര തുടരുന്നത്. ഇപ്പോൾ 5ജി ആരംഭിച്ചിരിക്കുന്ന 41 നഗരങ്ങളിൽ അഞ്ചെണ്ണമാണ് കേരളത്തിൽനിന്നുള്ളവ. കാഞ്ഞങ്ങാട്, നെടുമങ്ങാട്, തളിപ്പറമ്പ്, തലശ്ശേരി, തിരുവല്ല എന്നിവയാണ് ആ നഗരങ്ങൾ.

ഇപ്പോൾ ജിയോ 5ജി ലഭ്യമായിരിക്കുന്ന 41 നഗരങ്ങളിൽ മറ്റ് നഗരങ്ങൾ ഇവയാണ്: അഡോണി, ബദ്‌വേൽ, ചിലകലൂരിപേട്ട്, ഗുഡിവാഡ, കാദിരി, നർസാപൂർ, രായച്ചോട്ടി, ശ്രീകാളഹസ്തി, തഡെപള്ളിഗുഡെം (ആന്ധ്രപ്രദേശ്), മർഗോ (ഗോവ), ഫത്തേഹാബാദ്, ഗോഹാന, ഹൻസി, നർനൗൾ, പൽവാൽ (ഹരിയാന) , പോണ്ട സാഹിബ് (ഹിമാചൽ പ്രദേശ്), രജൗരി (ജമ്മു & കാശ്മീർ).
ദുംക (ജാർഖണ്ഡ്), റോബർട്ട്‌സൺപേട്ട് (കർണാടക), ബേതുൽ, ദേവാസ്, വിദിഷ (മധ്യപ്രദേശ്) ഭണ്ഡാര, വാർധ (മഹാരാഷ്ട്ര), ലുങ്‌ലെയ് (മിസോറം), ബയാസനഗർ, രായഗഡ (ഒഡീഷ), ഹോഷിയാർപൂർ (പഞ്ചാബ്), ടോങ്ക് (രാജസ്ഥാൻ), കാരക്കുടി, കൃഷ്ണഗിരി, റാണിപേട്ട്, തേനി അല്ലിനഗരം, ഉദഗമണ്ഡലം, വാണിയമ്പാടി (തമിഴ്‌നാട്), കുമാർഘട്ട് (ത്രിപുര).
ചെറു നഗരങ്ങളിലും ജിയോ തങ്ങളുടെ ട്രൂ 5ജി സേവനം അതിവേഗം എത്തിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ഈ 5ജി നഗരങ്ങളുടെ പട്ടിക കണ്ടാൽ മനസിലാകും. ഇപ്പോൾ 5 നഗരങ്ങൾ കൂടി എത്തിയതോടെ കേരളത്തിൽ ജിയോ 5ജി ലഭ്യമാകുന്ന നഗരങ്ങളുടെ ആകെ എണ്ണം 21 ആയി.

നേരത്തെ കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ ക്ഷേത്ര പരിസരം, കണ്ണൂർ, കൊല്ലം, കോട്ടയം, മലപ്പുറം, പാലക്കാട്, ആലപ്പുഴ, ചങ്ങനാശേരി, മൂവാറ്റുപുഴ, കൊടുങ്ങല്ലൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലാണ് ജിയോ 5ജി എത്തിയത്. ഈ പട്ടികയിലേക്കാണ് കാഞ്ഞങ്ങാട്, നെടുമങ്ങാട്, തളിപ്പറമ്പ്, തലശ്ശേരി, തിരുവല്ല എന്നീ നഗരങ്ങൾ കൂടി എത്തിയിരിക്കുന്നത്.
റിലയൻസ് ജിയോയുടെ 5ജി എല്ലാ 5ജി സ്മാർട്ട്ഫോണുകളും പിന്തുണയ്ക്കുന്നില്ല. അതിനാൽ, ഒരു പുതിയ 5ജി ഫോൺ വാങ്ങുമ്പോൾ, നിങ്ങൾ ഒരു ജിയോ ഉപഭോക്താവാണെങ്കിൽ, ഉപകരണം ജിയോയുടെ 5ജിയെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച് ഉറപ്പിക്കുന്നത് നല്ലതാണ്. വെൽക്കം ഓഫറിലൂടെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5ജി ആസ്വദിക്കാനുള്ള യോഗ്യത നേടാം.
239 രൂപയോ അതിൽ കൂടുതലോ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്കാണ് വെൽക്കം ഓഫറിന് അർഹതയുള്ളത്. അതല്ലെങ്കിൽ, 61 രൂപയുടെ 5ജി ഡാറ്റ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടിവരും. 5ജി സേവനങ്ങൾ ആസ്വദിക്കാനുള്ള താൽപര്യം ഉപയോക്താക്കൾക്ക് മൈജിയോ ആപ്പ് വഴി അറിയിക്കാം.

മൈ ജിയോ ആപ്പ് ഇൻസ്റ്റോൾ ചെയ്ത് ജിയോ നമ്പർ ചേർക്കുക. ലഭിക്കുന്ന ഒടിപി നമ്പർ നൽകുക. തുടർന്ന് ഹോം പേജിൽ 'ജിയോ 5ജി വെൽക്കം ഓഫർ'എന്ന് എഴുതിയിട്ടുണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കിൽ അതിൽ ടച്ച് ചെയ്യുക. തുടർന്ന് 'ഐ ആം ഇന്ററസ്റ്റഡ്' എന്നതിൽ ക്ലിക്ക് ചെയ്യുക. ഇതോടെ വെൽക്കം ഓഫർ രജിസ്ട്രേഷൻ പൂർത്തിയായി.
നിങ്ങളുടെ ഫോൺ 5ജി പിന്തുണയുള്ളതാണോ എന്ന് അറിയാനുള്ള വഴി: മൊബൈൽ നെറ്റ് വർക്ക്‌സ് ഓപ്പൺ ചെയ്യുക. ജിയോ സിം തിരഞ്ഞെടുത്ത് പ്രിഫേർഡ് നെറ്റ് വർക്ക് ടൈപ്പ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം 5ജി ഓപ്ഷൻ ഉണ്ടെങ്കിൽ തിരഞ്ഞെടുക്കുക. അപ്പോൾ നെറ്റ് വർക്ക് സ്റ്റാറ്റസ് ബാറിൽ 4ജി എൽടിഇയുടെ സ്ഥാനത്ത് 5ജി ചിഹ്നം ദൃശ്യമാകും.


Click it and Unblock the Notifications








