5ജി കിട്ടിയാൽ എല്ലാം ഫ്രീ..; മറ്റുള്ളവർക്ക് ആകെ 10 ജിബി ഡാറ്റയും ലഭിക്കുന്ന കിടിലൻ പ്ലാനുമായി ജിയോ | Jio 5G
തങ്ങളുടെ എല്ലാ യൂസേഴ്സിനും അൺലിമിറ്റഡ് 5ജി (Unlimited 5G) സേവനങ്ങളിലേക്ക് ആക്സസ് നൽകാൻ വേണ്ടി റിലയൻസ് ജിയോ (Reliance Jio) അവതരിപ്പിച്ച ഓഫറാണ് 5ജി അപ്ഗ്രേഡ് പ്ലാൻ (5G Upgrade Plan). 61 രൂപ നിരക്കിലുണ്ടായിരുന്ന ഡാറ്റ വൌച്ചറാണ് 5ജി അപ്ഗ്രേഡ് പ്ലാൻ എന്ന നിലയിലേക്ക് പരിഷ്കരിച്ചത്.
കുറച്ച് കാലമായി കമ്പനി തങ്ങളുടെ യൂസേഴ്സിന് 61 രൂപയുടെ 5ജി അപ്ഗ്രേഡ് പ്ലാൻ ഓഫർ ചെയ്ത് വരുന്നുണ്ട്. സാധാരണ ഗതിയിൽ ജിയോ 5ജി ( Jio 5G) സേവനങ്ങളിലേക്ക് ആക്സസ് ലഭിക്കണമെങ്കിൽ എറ്റവും കുറഞ്ഞത് 239 രൂപയ്ക്കും അതിന് മുകളിലുമുള്ള പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യണം. ജിയോ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് യൂസേഴ്സിനെല്ലാം ഈ നിബന്ധന ബാധകവുമാണ്. എന്നാൽ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ റീചാർജ് ചെയ്ത് വരുന്നവർക്ക് 5ജിയിലേക്ക് ആക്സസ് ലഭിക്കില്ലെന്നൊരു പോരായ്മയും ഈ നിബന്ധന സൃഷ്ടിച്ചിരുന്നു.

ഇവിടെയാണ് 61 രൂപയുടെ 5ജി അപ്ഗ്രേഡ് പ്ലാൻ ഉപയോഗപ്രദമാകുന്നത്. ഉയർന്ന റീചാർജ് പ്ലാനുകൾ (Jio Recharge Plans) സബ്സ്ക്രൈബ് ചെയ്യാൻ താത്പര്യമില്ലാത്ത ജിയോ യൂസേഴ്സിന് 5ജിആക്സസ് നൽകുമെന്നതാണ് ഈ ഓഫറിന്റെ സവിശേഷത. ഇപ്പോഴിതാ 61 രൂപയുടെ പ്ലാനിന് ഒപ്പം ലഭിക്കുന്ന ഡാറ്റയുടെ അളവ് കൂട്ടിയിരിക്കുകയാണ് കമ്പനി. ഈ ലേഖനം എഴുതുന്ന സമയത്ത് 61 രൂപയുടെ പ്ലാൻ കവി ഉപയോഗപ്പെടുത്തുന്നുമുണ്ട്. റീചാർജ് ചെയ്യാൻ പോയപ്പോഴാണ് ഇത്തരത്തിൽ അധിക ഡാറ്റ ലഭിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതും.
61 രൂപയുടെ പ്ലാനിൽ നേരത്തെ ആറ് ജിബി ഹൈ സ്പീഡ് ഡാറ്റയാണ് യൂസേഴ്സിന് ലഭിച്ച് കൊണ്ടിരുന്നത്. ഇപ്പോൾ നാല് ജിബി കൂടി ലാനിന് ഒപ്പം ജിയോ ആഡ് ചെയ്തിട്ടുണ്ട്. അങ്ങനെ ആകെ മൊത്തം 10 ജിബി ഡാറ്റയാണ് 61 രൂപയുടെ പ്ലാൻ ലഭ്യമാക്കുന്നത്. ജിയോ യൂസർ സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന പ്രൈമറി പ്ലാനിന്റെ അതേ വാലിഡിറ്റി ഈ ഡാറ്റ ബൂസ്റ്റർ പ്ലാനിനും ലഭിക്കും.
119 രൂപ, 149 രൂപ, 179 രൂപ, 199 രൂപ, 209 രൂപ എന്നിങ്ങനെയുള്ള ബേസിക് പ്ലാനുകൾ ഉപയോഗിച്ച് ഫോൺ റീചാർജ് ചെയ്യുന്ന ജിയോ യൂസേഴ്സിന് 61 രൂപയുടെ ഡാറ്റ ബൂസ്റ്റർ ഓഫർ ഉപയോഗപ്പെടുത്തി അൺലിമിറ്റഡ് 5ജി ആക്സസ് നൽകുന്ന ഓഫർ ലഭ്യമാക്കാൻ സാധിക്കും. ഇത് ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
ജിയോ മറ്റ് നിരവധി ഡാറ്റ ബൂസ്റ്ററുകളും ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ ഈ ബൂസ്റ്റർ പായ്ക്കുകൾ ഒന്നും കമ്പനിയുടെ അൺലിമിറ്റഡ് 5ജി വെൽക്കം ഓഫർ നൽകുന്നില്ല. ആകെ ഒരൊറ്റ 5ജി അപ്ഗ്രേഡ് പ്ലാൻ മാത്രമാണ് റിലയൻസ് ജിയോ ഓഫർ ചെയ്യുന്നതെന്ന് സാരം. 61 രൂപ വില വരുന്ന ജിയോ 5ജി അപ്ഗ്രേഡ് പ്ലാൻ സബ്സ്ക്രൈബ് ചെയ്തു എന്ന് കരുതി 5ജി ആക്സസ് ലഭ്യമാകണം എന്നില്ല.
ജിയോ 5ജി നെറ്റ്വർക്ക് ലഭ്യമാകുന്ന സ്ഥലത്താണോ നിങ്ങൾ താമസിക്കുന്നത്, നിങ്ങളുടെ 5ജി സ്മാർട്ട്ഫോൺ എസ്എ നെറ്റ്വർക്കുകൾക്ക് സപ്പോർട്ട് നൽകുമോ എന്നത് അടക്കം പരിഗണന നൽകേണ്ട ഒരുപാട് ഘടകങ്ങൾ ഉണ്ട്. നിലവിൽ രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായുള്ള 4,333 സ്ഥലങ്ങളിൽ ജിയോ ട്രൂ 5ജി സർവീസ് ലഭ്യമാകുന്നുണ്ട്. ഈ വർഷം അവസാനത്തോടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും ജിയോ 5ജി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








