Jio Plans: ആറാം വാർഷികത്തിൽ അടിപൊളി ഓഫറുമായി ജിയോ അറിയേണ്ടതെല്ലാം
രാജ്യത്തിന്റെ ടെലിക്കോം ചരിത്രം റിലയൻസ് ജിയോയ്ക്ക് മുമ്പും ശേഷവുമെന്ന രീതിയിൽ രണ്ടായി തിരിക്കേണ്ടതുണ്ട്. സൌജന്യ ഡാറ്റയും വില കുറഞ്ഞ പ്ലാനുകളുമായി വിപണി ഉടച്ച് വാർത്താണ് ആറ് വർഷം മുമ്പ് റിലയൻസ് ജിയോ പൊതുജനങ്ങളിലേക്കെത്തിയത്. ഇന്ന് ഇന്ത്യയിലെ ഒന്നാമത്തെയും ലോകത്തെ മൂന്നാമത്തെയും വലിയ ടെലിക്കോം കമ്പനിയായി റിലയൻസ് ജിയോ മാറിയിരിക്കുന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി 2,999 രൂപയുടെ പ്ലാനിനൊപ്പം അടിപൊളി ആനുകൂല്യങ്ങൾ നൽകുകയാണ് ജിയോ (Jio Plans).

2,999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ എതാനും മികച്ച ആനുകൂല്യങ്ങളുമായാണ് വരുന്നത്. ആറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 6 വലിയ സമ്മാനങ്ങൾ ഈ പ്ലാനിനൊപ്പം യൂസേഴ്സിന് നൽകുമെന്നാണ് ജിയോയുടെ പ്രഖ്യാപനം. റിലയൻസ് ജിയോയുടെ ആറാം വാർഷിക ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ജിയോ നൽകുന്ന ആറാം വാർഷിക ഓഫർ
2,999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ജിയോ നൽകുന്ന വാർഷിക ഓഫറുകളിൽ ഒന്നാണ്. ഈ പ്ലാൻ റീചാർജ് ചെയ്യുന്നവർക്കാണ് ആറ് അധിക ആനുകൂല്യങ്ങൾ കമ്പനി ഓഫർ ചെയ്യുന്നത്. സെപ്റ്റംബർ മൂന്നിനാണ് പുതിയ ആനുകൂല്യങ്ങൾ നിലവിൽ വന്നത്. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഈ ഓഫറിന് വാലിഡിറ്റി ഉണ്ടാകുക. ഇക്കാലയളവിൽ 2,999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് അധിക ആനൂകൂല്യങ്ങൾ ലഭിക്കും.

2,999 രൂപ വിലയുള്ള പ്രീപെയ്ഡ് പ്ലാൻ
365 ദിവസത്തെ ദീർഘകാല വാലിഡിറ്റിയാണ് 2,999 രൂപയുടെ പ്ലാൻ യൂസേഴ്സിന് ഓഫർ ചെയ്യുന്നത്. പ്രതിദിനം 2.5 ജിബി ഡാറ്റയും ഈ പ്ലാനിനൊപ്പം യൂസേഴ്സിന് ലഭിക്കുന്നു. വാലിഡിറ്റി കാലയളവിൽ ആകെ മൊത്തം 912.5 ജിബി ഡാറ്റയാണ് 2,999 രൂപ വിലയുള്ള വാർഷിക പ്ലാനിന് ഒപ്പം ലഭിക്കുന്നത്. മറ്റ് ജിയോ പ്ലാനുകളെപോലെ തന്നെ പ്രതിദിന ഡാറ്റ പരിധി കഴിഞ്ഞാൽ ഡാറ്റ സ്പീഡ് 64 കെബിപിഎസ് ആയി കുറയുമെന്ന് മാത്രം.

ജിയോയുടെ ഈ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ഓഫർ ചെയ്യുന്നുണ്ട്. ഒരു വർഷത്തേക്കുള്ള സൌജന്യ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും 2,999 രൂപയുടെ പ്ലാനിന്റെ സവിശേഷതയാണ്. 499 രൂപ വിലയുള്ള സബ്സ്ക്രിപ്ഷൻ പായ്ക്ക് ആണ് സൌജന്യമായി ലഭിക്കുന്നത്. ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൌഡ്, ജിയോ സെക്യൂരിറ്റി എന്നിങ്ങനെയുള്ള ജിയോ സ്യൂട്ട് ആപ്പുകളിലേക്കും ഈ ആന്വൽ പ്ലാൻ ആക്സസ് നൽകുന്നു.

ജിയോ വാർഷികത്തിന്റെ ഭാഗമായി പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്ന വരിക്കാർക്ക് അധിക ആനുകൂല്യങ്ങളും ലഭിക്കുന്നു. അജിയോയിൽ 750 രൂപയുടെ ഡിസ്കൌണ്ട് ആണ് ഇതിലൊന്ന്. നെറ്റ്മെഡ്സ് വെബ്സൈറ്റിൽ 750 രൂപയുടെ ഡിസ്കൌണ്ട്, ഇക്സിഗോയിൽ 750 രൂപയുടെ ഡിസ്കൌണ്ട് എന്നിവയും ഈ പ്ലാനിനൊപ്പം ലഭിക്കുന്ന അധിക ആനുകൂല്യങ്ങളാണ്. 750 രൂപ വില വരുന്ന 75 ജിബി അധിക ഡാറ്റയും ജിയോ വാർഷികാനുകൂല്യമായി ഓഫർ ചെയ്യപ്പെടുന്നു.

കൂടാതെ ജിയോ സാവൻ പ്രോ സബ്സ്ക്രിപ്ഷനും ഓഫറുണ്ട്. ആറ് മാസത്തേക്കുള്ള പ്രോ പായ്ക്കാണ് 50 ശതമാനം ഡിസ്കൌണ്ടോടെ ലഭ്യമാകുക. റിലയൻസ് ഡിജിറ്റലിൽ നിന്നും 50000 രൂപ മൂല്യമുള്ള പർച്ചേസ് നടത്തുമ്പോൾ 500 രൂപ ഡിസ്കൌണ്ടും ലഭിക്കുന്നു. താത്പര്യം തോന്നുന്ന യൂസേഴ്സിന് 2,999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാം. ജിയോ വെബ്സൈറ്റ്, മൈജിയോ ആപ്ലിക്കേഷൻ എന്നിവ വഴിയെല്ലാം പ്ലാൻ റീചാർജ് ചെയ്യാവുന്നതാണ്. ഡാറ്റ വൌച്ചറുകളും കൂപ്പണുകളും ഓഫറിനൊപ്പം ലഭിക്കും.

ജിയോ കൂപ്പണുകൾ റിഡീം ചെയ്യാൻ
ജിയോയുടെ 2,999 രൂപ വിലയുള്ള പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന വരിക്കാർക്ക് വൌച്ചറുകളും കൂപ്പണുകളും ലഭിക്കും. ഇത് ജിയോ നമ്പറുമായി ബന്ധപ്പെട്ടുള്ള പേഴ്സണൽ അക്കൌണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. മൈ ജിയോ ആപ്പിലെ മൈ കൂപ്പൺസ് സെക്ഷനിൽ ഇവ കാണാൻ കഴിയും. ഈ കൂപ്പണുകൾ റിഡീം ചെയ്യുന്നതിനുള്ള സ്റ്റെപ്പുകൾ നോക്കാം.

സ്റ്റെപ്പ് 1 : ഇതിനായി ആദ്യം മൈജിയോ ആപ്പിൽ ലോഗിൻ ചെയ്യുക
സ്റ്റെപ്പ് 2 : തുടർന്ന് വൗച്ചർ ആൻഡ് കൂപ്പൺ സെക്ഷനിലേക്ക് പോകുക
സ്റ്റെപ്പ് 3 : ശേഷം ഇഷ്ടപ്പെട്ട വൗച്ചർ / കൂപ്പൺ സെലക്റ്റ് ചെയ്യുക
സ്റ്റെപ്പ് 4 : റീഡിം ചെയ്യുക


Click it and Unblock the Notifications