കൊക്കിലൊതുങ്ങുന്നത് കൊത്താം! 200 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന മികച്ച ജിയോ റീച്ചാർജ് പ്ലാൻ ഇതാണ്
റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിരിക്കുന്ന റീച്ചാർജ് പ്ലാനുകളിൽ വളരെ താങ്ങാനാകുന്ന വിലയിൽ, അതായത് 200 രൂപയിലും താഴെ വിലയിൽ ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ ഏത് എന്ന് ചോദിച്ചാൽ 1.5ജിബി പ്രതിദിന ഡാറ്റയുമായി എത്തുന്ന 199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എന്നാണ് അതിന്റെ ഉത്തരം. ജിയോ 198 രൂപ വിലയിലും ഒരു റീച്ചാർജ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അതിനെക്കാൾ ഒരു രൂപ കൂടുതൽ ആണെങ്കിലും 4ജി ഉപയോക്താക്കൾക്കും ഡാറ്റ അധികം ഉപയോഗിക്കാത്തവർക്കും ലാഭം 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്.
ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന 1.5ജിബി പ്രതിദിന ഡാറ്റയുള്ള ജിയോ പ്ലാൻ എന്ന് 199 രൂപയുടെ പ്ലാനിനെ വിശേഷിപ്പിക്കാം. ഇതിന്റെ വില 200 രൂപയിൽ താഴെയാണ് എന്നതിനാൽ തന്നെ സ്വാഭാവികമായും അതിനനുസരിച്ച് വാലിഡിറ്റിയും കുറവായിരിക്കും. എങ്കിലും കുറഞ്ഞ ഡാറ്റ ഉപയോഗമുള്ളവർക്ക് ഈ പ്ലാൻ ഏറെ അമൂല്യമാണ്.

ഇന്ത്യയിൽ ടെലിക്കോം ഉപയോക്താക്കൾ ഏറെ തെരഞ്ഞെടുക്കുന്ന ഒരു ഡാറ്റ അളവാണ് 1.5ജിബി ഡാറ്റ എന്നത്. പലരുടെയും പ്രതിദിന ഡാറ്റ ആവശ്യങ്ങൾക്ക് 1.5ജിബി മതിയാകും. മാത്രമല്ല, 2ജിബി ഡാറ്റ പ്ലാനുകൾക്ക് ചെലവ് വളരെ കൂടുതൽ ആണ്. അതിനാൽ റീച്ചാർജ് തുകയെപ്പറ്റി ആശങ്കയുള്ളവരും 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുന്നു.
കുറഞ്ഞ ചെലവിൽ സിം വാലിഡിറ്റി നിലനിർത്താനും ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാനും ആഗ്രഹിക്കുന്ന ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം 199 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ മികച്ച ഒരു ഓപ്ഷനാണ്. എന്നാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഈ പ്ലാനിൽ ലഭ്യമാകില്ല എന്നകാര്യം ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.

199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഈ പ്ലാൻ അൺലിമിറ്റഡ് 5G ഡാറ്റ ബണ്ടിൽ ചെയ്യുന്നില്ല, കാരണം 2GB പ്രതിദിന ഡാറ്റ പ്ലാനുകളിൽ മാത്രമാണ് ഈ ഓഫർ ലഭിക്കുക.
18 ദിവസത്തെ വാലിഡിറ്റിയിലാണ് 199 രൂപയുടെ ജിയോ റീച്ചാർജ് പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. ജിയോടിവി, ജിയോസിനിമ, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും 199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 11 രൂപ 05 പൈസയാണ്.
200 രൂപയിൽ താഴെ വിലയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ അടക്കം ലഭിക്കുന്ന പ്ലാൻ വേണം എന്നുള്ള ജിയോ ഉപയോക്താക്കൾക്ക് 198 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവ 198 രൂപ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്നാൽ 198 രൂപയുടെ ജിയോ പ്ലാൻ 14 ദിവസ വാലിഡിറ്റി മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം 199 രൂപ പ്ലാനിൽ 18 ദിവസ വാലിഡിറ്റി ലഭിക്കും. കൂടുതൽ വാലിഡിറ്റി കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അതിനാൽത്തന്നെ 199 രൂപയുടെ പ്ലാനാണ് ലാഭകരം. 198 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് 14.14 രൂപയാണ്.


Click it and Unblock the Notifications







