11 രൂപയ്ക്ക് 10GB ഡാറ്റ മുതൽ 49 രൂപയ്ക്ക് 25GB ഡാറ്റ വരെ...! ജിയോ സിം ഉള്ളവർക്ക് 2025ൽ കുശാൽ
നമ്മുടെ ജീവിതം 2025-മായി ചേർന്ന് യാത്രയാരംഭിച്ചു കഴിഞ്ഞു. മുന്നോട്ടുള്ള ഓരോ ദിവസവും ടെക്നോളജിയും ഇന്റർനെറ്റുമൊക്കെ കൂടുതൽ കൂടുതൽ പ്രാധാന്യം കൈവരിക്കുകയും നമ്മുടെ ജീവിതവുമായി അടുത്തുനിൽക്കുകയും ചെയ്യും. പുതിയ ഡിജിറ്റൽ ലോകത്തിനൊപ്പം യാത്രചെയ്യണമെങ്കിൽ നമ്മുടെ പക്കൽ ആവശ്യത്തിന് ഡാറ്റയും ഡാറ്റ പിന്തുണയും ഉണ്ടായിരിക്കേണ്ടതുണ്ട്. ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം നിരവധി പ്ലാനുകൾ ഇഷ്ടംപോലെ പ്രതിദിന ഡാറ്റയുമായി എത്തുന്നുണ്ട്. 5ജി ഫോണുള്ളവർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കുന്നതിനാൽ ഡാറ്റയെപ്പറ്റി ആശങ്കപ്പെടേണ്ടി വരുന്നില്ല. പക്ഷേ 4ജി ഫോൺ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്ന് ഡാറ്റ വേണമെങ്കിൽ ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടതുണ്ട്.
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ജിയോയുടെ പക്കൽ ഏതാണ്ട് 8 ഡാറ്റ പ്ലാനുകളാണ് ആകെയുള്ളത്. ഈ പ്ലാനുകളുടെ പട്ടിക ആരംഭിക്കുന്നത് 11 രൂപയുടെ പ്ലാനിലും അവസാനിക്കുന്നത് 359 രൂപയുടെ പ്ലാനിലുമാണ്. ഈ 8 ജിയോ ഡാറ്റ പ്ലാനുകളിൽ 50 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന 4 ഡാറ്റ പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

11 രൂപ, 19 രൂപ, 29 രൂപ, 49 രൂപ എന്നിവയാണ് ജിയോയുടെ ഡാറ്റ പ്ലാനുകളിൽ 50 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന പ്ലാനുകൾ. ഇന്ത്യയിലുടനീളമുള്ള ജിയോ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകൾ ലഭ്യമാണ്. 2025-ൽ, അടിയന്തരമായി ഡാറ്റ വേണ്ടിവരുന്ന ജിയോ ഉപയോക്താക്കൾക്ക് ഈ പ്ലാനുകൾ ഒരു ആശ്രയമായിരിക്കും.
11 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ: ജിയോയുടെ ഡാറ്റ പ്ലാനുകളുടെ പട്ടികയിലെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാനാണിത്. ഒരു മണിക്കൂർ വാലിഡിറ്റിയോടെ വരുന്ന ഈ പ്ലാൻ ഉപഭോക്താക്കൾക്ക് 10 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഈ ഡാറ്റ വൗച്ചർ പ്രവർത്തിക്കുന്നതിന് ഉപയോക്താവിന് ആക്ടീവ് വാലിഡിറ്റിയുള്ള അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരിക്കണം.

19 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ: യഥാർഥത്തിൽ ഈ പ്ലാൻ അടുത്തകാലം വരെ അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിലാണ് ഡാറ്റ ലഭ്യമാക്കിയിരുന്നത്. എന്നാൽ ജിയോ നടത്തിയ പ്ലാൻ പരിഷ്കരണത്തിന് ശേഷം 1 ദിവസ വാലിഡിറ്റിയിൽ ആകെ 1ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.
29 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ: 19 രൂപ പ്ലാനിനൊപ്പം ഈ 29 രൂപയുടെ പ്ലാനിലും ജിയോ പരിഷ്കരണം നടത്തി. അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിൽ ഡാറ്റ ലഭ്യമാക്കിയിരുന്ന ഈ പ്ലാൻ ഇപ്പോൾ 2 ദിവസ വാലിഡിറ്റി മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. 2ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.
49 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ: വലിയ അളവിൽ ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന ഡാറ്റ പ്ലാൻ ആണ് ഇത്. ആകെ 25ജിബി ഹൈസ്പീഡ് ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഒരു ദിവസം മാത്രമാണ് ഈ ഡാറ്റയുടെ വാലിഡിറ്റി. ക്രിക്കറ്റ് ഓഫർ എന്നാണ് ജിയോ ഈ പ്ലാനിനെ വിശേഷിപ്പിക്കുന്നത്.

49 രൂപയുടെ പ്ലാനിന് മുകളിലേക്ക് 4 ഡാറ്റ പ്ലാനുകൾ കൂടി ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിലൊന്ന് 175 രൂപയുടെ പ്ലാനാണ്. അത് ആകെ 10ജിബി ഡാറ്റയും 11 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.


Click it and Unblock the Notifications