കിടിലൻ വേഗതയിൽ ഇൻർനെറ്റും ടിവി ചാനലും ഒടിടിയും ഒന്നിച്ച്! ജിയോ എയർഫൈബർ പ്ലാനുകൾ ഇതാ
കഴിഞ്ഞ വർഷം മുതൽ, അതായത് 2024 മുതൽ ജിയോ എയർഫൈബർ സേവനങ്ങൾ കേരളത്തിൽ ഉൾപ്പെടെ ലഭ്യമായിത്തുടങ്ങിയിരുന്നു. ഫൈബർ ബ്രോഡ്ബാൻഡ് സേവനം ഉണ്ടെങ്കിലും ഭാവിയുടെ ഇന്റർനെറ്റ് കണക്ഷനായി ജിയോ കാണുന്നത് എയർഫൈബർ കണക്ഷനെയാണ്. ജിയോയുടെ 5G FWA (ഫിക്സഡ്-വയർലെസ് ആക്സസ്) സേവനമാണ് ജിയോ എയർഫൈബർ (Jio AirFiber) കണക്ഷൻ. ഫൈബർ കണക്ഷനുകൾ എത്താത്ത ഇടങ്ങളിലും കടന്നുചെല്ലാൻ കഴിയും എന്നത് എയർഫൈബർകണക്ഷനുകളുടെ പ്രധാന സവിശേഷതയാണ്. ഹൈസ്പീഡ് ഡാറ്റയ്ക്ക് പുറമേ 800+ ഡിജിറ്റൽ ചാനലുകളും ഒടിടി സബ്സ്ക്രിപ്ഷനും വൈഫൈ സൗകര്യവും ജിയോ എയർഫൈബർ കണക്ഷൻ വാഗ്ദാനം ചെയ്യുന്നു.
30 Mbps മുതൽ 1Gbps വരെയുള്ള വേഗതയിൽ ജിയോ എയർഫൈബർ പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനുകളെ രണ്ടായി തരംതിരിച്ചിരിക്കുന്നു. അതായത്, 30Mbps മുതൽ 100 Mbps വരെയുള്ള പ്ലാനുകൾ എയർഫൈബർ പ്ലാനെന്നും 300 Mbps മുതൽ 1 Gbps വരെ വേഗതയുള്ള പ്രീമിയം പ്ലാനുകൾ എയർഫൈബർ മാക്സ് പ്ലാനുകൾ എന്നും അറിയപ്പെടുന്നു.

വീടുകളിലെ സാധാരണ ഇന്റർനെറ്റ് ആവശ്യങ്ങൾക്ക് ജിയോയുടെ എയർഫൈബർ പ്ലാനുകൾ ധാരാളമാണ്. കുറഞ്ഞ നിരക്കിന്റെ പ്ലാൻ മതി എന്നുള്ളവർക്ക് 30 Mbps പ്ലാനും മികച്ച വേഗതയോടെ അത്യാവശ്യം മാന്യമായ നിരക്കിൽ ഇന്റർനെറ്റും മറ്റ് ആനുകൂല്യങ്ങളും വേണ്ടവർക്ക് 100 Mbps പ്ലാനുകളും തെരഞ്ഞെടുക്കാം. അതിന് ലഭ്യമായിട്ടുള്ള പ്ലാനുകൾ ഏതൊക്കെയെന്ന് ഇതാ അറിയൂ.
ജിയോ എയർഫൈബർ 30 എംബിപിഎസ് പ്ലാനുകൾ: 30 Mbps വേഗതയുള്ള രണ്ട് എയർഫൈബർ പ്ലാനുകൾ ജിയോയ്ക്ക് ഉണ്ട്. അവ 599 രൂപ, 888 രൂപ നിരക്കുകളിൽ എത്തുന്നു. ഈ രണ്ട് പ്ലാനുകൾക്കും ജിഎസ്ടി ചാർജ് കൂടി ചേരുമ്പോൾ അൽപ്പം വില വ്യത്യാസം ഉണ്ടാകും എന്നകാര്യം ശ്രദ്ധിക്കുക.

599 രൂപയുടെ ജിയോ എയർഫൈബർ പ്ലാൻ: 30 Mbps വേഗതയിൽ 1000GB ഡാറ്റയും സൗജന്യ കോളിങ്ങും 800-ലധികം ഓൺ-ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസും 12 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഇതിൽ ലഭ്യമാകും. ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, എഎൽടിബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഇടിവി വിൻ (JioTV+ വഴി) എന്നിവയാണിതിലെ ഒടിടി സബ്സ്ക്രിഷപ്ഷനുകൾ.
888 രൂപയുടെ ജിയോ എയർഫൈബർ പ്ലാൻ: 30 Mbps വേഗതയും 1TB ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നെറ്റ്ഫ്ലിക്സ് (ബേസിക്), ആമസോൺ പ്രൈം ലൈറ്റ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, ZEE5, ജിയോസിനിമ പ്രീമിയം, സൺഎൻഎക്‌സ്‌ടി, ഹോയ്‌ചോയ്, ഡിസ്‌കവറി+, ALTBalaji, ഇറോസ്നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഇടിവി വിൻ (JioTV+ വഴി) എന്നീ ഒടിടി സബ്സ്ക്രിപ്ഷനുകളുമുണ്ട്. നെറ്റ്ഫ്ലിക്സ് ബേസിക്, ആമസോൺ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷനുകൾ രണ്ട് വർഷത്തേക്ക് വാലിഡിറ്റിയുള്ളതാണ്.
ജിയോ എയർഫൈബർ 100 Mbps പ്ലാനുകൾ: 100 Mbps വേഗതയിൽ രണ്ട് ജിയോ എയർഫൈബർ പ്ലാനുകൾ ലഭ്യമാണ്.
899 രൂപ ജിയോ എയർഫൈബർ പ്ലാൻ: ഇത് എൻട്രി ലെവൽ 100 Mbps പ്ലാനാണ്. 100 എംബിപിഎസ് വരെ വേഗതയിൽ 1,000 ജിബി ഡാറ്റ, സൗജന്യ വോയ്‌സ് സേവനം, 800-ലധികം ഓൺ-ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഒടിടി സബ്സ്ക്രിപ്ഷനുകൾ 599 രൂപയുടെ എയർഫൈബർ പ്ലാനിന് സമാനമാണ്.

1199 രൂപയുടെ ജിയോ എയർഫൈബർ പ്ലാൻ: 100 Mbps വേഗതയുള്ള രണ്ടാമത്തെ എയർഫൈബർ പ്ലാൻ ഇതാണ്. 100 എംബിപിഎസ് വരെ വേഗതയിൽ 1,000 ജിബി ഡാറ്റ, സൗജന്യ വോയ്‌സ് സേവനം, 800-ലധികം ഓൺ-ഡിമാൻഡ് ടിവി ചാനലുകളിലേക്കുള്ള ആക്‌സസ്, 14 ഒടിടി സബ്സ്ക്രിപ്ഷനുകൾ തുടങ്ങിയ സ്റ്റാൻഡേർഡ് ആനുകൂല്യങ്ങൾ ലഭിക്കും. ഈ പ്ലാനിലെ നെറ്റ്ഫ്ലിക്സ് ബേസിക്, ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷനുകളും രണ്ട് വർഷത്തേക്ക് വാലിഡിറ്റിയുള്ളതാണ്. ഫാൻകോഡ് സബ്‌സ്‌ക്രിപ്‌ഷനും ഇതിലുണ്ട്.


Click it and Unblock the Notifications








