തെക്കിനീലോ വടക്കിനീലോ എങ്ങോട്ടാന്ന് വെച്ചാ പോ; ജിയോ എയർഫൈബർ കണക്ഷൻ ഉണ്ടായാൽ മതി
റിലയൻസ് ജിയോയുടെ എയർഫൈബർ സേവനം ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ ലഭ്യമാണ്. എയർഫൈബർ എന്ന് വെച്ചാൽ അടിസ്ഥാനപരമായി ഫിക്സഡ് വയർലെസ് ആക്സസ് എന്നാണ് ഉദ്ദേശിക്കുന്നത്. വയർലെസ് ആയി അതിവേഗ ഫൈബർ സ്പീഡ് നൽകുന്നതിന് സാങ്കേതികവിദ്യ ഉപയോഗിച്ച് ജിയോ സൃഷ്ടിച്ച 5G നെറ്റ്‌വർക്ക് സ്ലൈസ് ആണ് ഇതിന്റെ പ്രത്യേകത.
ഇത് ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് സ്പീഡ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ഇത് ഒരു പുതിയ സേവനമായതിനാൽ എന്താണ് മറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങളിൽ നിന്നും കൂടുതലായി ലഭിക്കുകയെന്ന് പലർക്കും മനസ്സിലാകുന്നില്ല. ജിയോ എയർഫൈബറിനെ കുറിച്ചും അതിൻ്റെ പ്ലാനുകളെ കുറിച്ചും നിങ്ങൾ ഒരെണ്ണം വാങ്ങിയാൽ അതിലൂടെ നിങ്ങൾക്ക് എന്ത് ലഭിക്കും എന്നതിനെ കുറിച്ചും എല്ലാമാണ് ഈ ലേഖനത്തിൽ പറയുന്നത്.

ജിയോ എയർഫൈബർ പ്ലാനുകളെ കുറിച്ച് ആദ്യം അറിയാം. ജിയോ എയർഫൈബറിൻ്റെ പ്ലാനുകൾ ജിയോ ഫൈബറിൽ നിന്ന് വ്യത്യസ്തമാണെന്ന കാര്യം ശ്രദ്ധിക്കുക. പ്ലാനുകളിൽ രണ്ട് ടൈപ്പ് ഉണ്ട്. ആദ്യത്തേത് ജിയോ എയർഫൈബർ മാക്സും രണ്ടാമത്തേത് വാനില ജിയോ എയർ ഫൈബറുമാണ്. മൂന്ന് ജിയോ എയർഫൈബർ മാക്സ് പ്ലാനുകൾ ഉണ്ട്. ഈ പ്ലാനുകൾക്ക് 1499 രൂപ, 2499 രൂപ, 3999 രൂപ എന്നീ നിരക്കിൽ ലഭ്യമാണ്.
1499 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 300 എംബിപിഎസ് വേഗതയും 2499 രൂപ പ്ലാനിൽ 500 എംബിപിഎസ് വേഗതയും ലഭിക്കും. 3999 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 1000 Mbps വേഗത ലഭിക്കും. കൂടാതെ, മൂന്ന് പ്ലാനുകളിലും ഉപയോക്താക്കൾക്ക് 550+ ഡിജിറ്റൽ ചാനലുകളിലേക്കും 14 OTT ആപ്പുകളിലേക്കും + നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോ സിനിമ പ്രീമിയം എന്നിവയിൽ ആക്‌സസ് ലഭിക്കും.
തുടക്കത്തിൽ ഇന്ത്യയിലെ എട്ട് നഗരങ്ങളിൽ മാത്രമാണ് ജിയോ എയർ ഫൈബർ ലഭ്യമാക്കിയുരുന്നത്. അഹമ്മദാബാദ്, ചെന്നൈ, ബെംഗളൂരു, ഡൽഹി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, പൂനെ എന്നിവയാണ് എയർ ഫൈബർ ലഭ്യമായിരുന്ന നഗരങ്ങൾ. എന്നാൽ ഇപ്പോൾ അത് ആയിരകണക്കിന് നഗരങ്ങളിൽ ലഭ്യമായി തുടങ്ങി. ഫൈബർ ഇടുന്നതിനുള്ള വെല്ലുവിളികൾ കാരണം ലാസ്റ്റ്-മൈൽ കണക്റ്റിവിറ്റിക്ക് എത്തിച്ചേരാനാകാത്ത ഇടങ്ങളിലെല്ലാം ജിയോ എയർഫൈബറിന് സഹായിക്കാനാകും.
ജിയോ എയർഫൈബർ കണക്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് നാല് ഗുണങ്ങൾ ഉണ്ടാകും. ഒന്നാമതായി, നിങ്ങൾ ഏതെങ്കിലും വാർഷിക പ്ലാൻ വാങ്ങുകയാണെങ്കിൽ, സൗജന്യ ഇൻസ്റ്റാളേഷൻ ഉണ്ട്. എന്നിരുന്നാലും, നിങ്ങൾ ചെറിയ കാലയാളവിലേക്കുള്ള പ്ലാനുകൾ വാങ്ങുകയാണെങ്കിൽ, 1000 രൂപ ഇൻസ്റ്റലേഷൻ ഫീസ് ബാധകമാണ് എന്നത് ഓർക്കുക.
ഇതിൽ ചുവരിൽ ഒരു നിശ്ചിത സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു ഔട്ട്ഡോർ യൂണിറ്റ് ഉണ്ട്. ഇത് 5G നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ച് വൈഫൈ റൂട്ടറിലേക്ക് ഡാറ്റ വിതരണം ചെയ്യും. അത് നിങ്ങളുടെ വീടിനുള്ളിൽ ഒരു നിശ്ചിത സ്ഥലത്ത് സ്ഥാപിക്കും. കൂടാതെ സൗജന്യ 4G ടിവി സെറ്റ്-ടോപ്പ് ബോക്സ് (എസ്ടിബി) ഉണ്ടാകും.
മറക്കാതിരിക്കേണ്ട കാര്യം ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ലീനിയർ ടിവി ചാനലുകൾ കാണാൻ കഴിയില്ല എന്നതാണ്. എന്നാൽ ജിയോ ടിവി + ആപ്പ് വഴിയും നിങ്ങളുടെ പ്രിയപ്പെട്ട കണ്ടന്റ് സ്ട്രീം ചെയ്യാൻ കഴിയുന്ന ഒടിടി (ഓവർ-ദി-ടോപ്പ്) ആപ്പുകൾ വഴിയും ഐപിടിവി സേവനങ്ങൾ എപ്പോഴും ലഭിക്കും. ഇത് ജിയോ ഫൈബർ കണക്ഷൻ പോലെ തന്നെ ആയാണ്. ഇതിൽ അധികമായി ഉള്ളത് ഒരു ഔട്ട്ഡോർ യൂണിറ്റാണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








