1000 എംബിപിഎസ് സ്പീഡിൽ ഇന്റർനെറ്റ്; രാജ്യത്ത് പുതിയ വിപ്ലവം കുറിയ്ക്കാൻ എയർഫൈബർ അവതരിപ്പിച്ച് ജിയോ
രാജ്യത്ത് എയർഫൈബർ സേവനം ആരംഭിച്ച് റിലയൻസ് ജിയോ. വിനായക ചതുർത്ഥി ദിവസം എയർഫൈബർ സേവനം അവതരിപ്പിക്കുമെന്ന് നേരത്തെ മുകേഷ് അംബാനി പറഞ്ഞിരുന്നു. നിലവിൽ എട്ട് നഗരങ്ങളിലാണ് എയർഫൈബർ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഉടൻ തന്നെ ഇതിന്റെ സേവനം രാജ്യത്തുടനീളം എത്തിക്കുമെന്നാണ് പ്രതീക്ഷ. 599 രൂപ മുതലാണ് ജിയോ എയർഫൈബറിന്റെ സേവനം ആരംഭിക്കുന്നത്.
ഒരു വൈഫൈ ഹോട്ട്‌സ്‌പോട്ട് അല്ലെങ്കിൽ റൂട്ടർ പോലെയാണ് ജിയോ എയർഫൈബർ പ്രവർത്തിക്കുന്നത്. ഫൈബർ ഒപ്‌റ്റിക്‌സിന് പകരം അത് അതിവേഗ 5G സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നതാണ് ഇതിലുള്ള വ്യത്യാസം. ഫിക്സഡ് വയർലെസ് ആക്സസ് എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്. ലളിതമായ പ്ലഗ് ആൻഡ് പ്ലേ ഉപകരണം ഉപയോഗിച്ച് വീട്ടിൽ 5G ഇന്റർനെറ്റ് സേവനങ്ങൾ ഇവ വാഗ്ദാനം ചെയ്യുന്നു. പോർട്ടബിലിറ്റിയിലും ഉപയോഗത്തിലുള്ള എളുപ്പരീതിയും ആണ് എയർഫൈബർ സേവനത്തിന്റെ എടുത്തുപറയേണ്ട മേന്മ.

ഉപകരണം വാങ്ങി പ്ലഗ് ഇൻ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ ഇതിന്റെ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. നിലവിൽ എയർടെൽ മാത്രമാണ് രാജ്യത്ത് എയർഫൈബർ സേവനങ്ങൾ നൽകുന്നത്. അതും രണ്ട് നഗരങ്ങളിൽ മാത്രം. എന്നാൽ ജിയോ രംഗത്ത് എത്തിയതോടെ എയർടെൽ ജിയോ യുദ്ധം കൂടുതൽ ശക്തമാകുന്നതിനുള്ള സാഹചര്യം തെളിഞ്ഞിരിക്കുകയാണ്. അധികം വൈകാതെ തന്നെ രാജ്യത്തെ ബാക്കി ടെലികോം കമ്പനികളും ഇവരുടെ പാത പിന്തുടർന്നേക്കാം.
നിലവിൽ അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ജിയോ എയർഫൈബർ സേവനം ആരംഭിച്ചിരിക്കുന്നത്. ജിയോയുടെ എയർഫൈബർ സേവനത്തിന് കീഴിൽ ലഭിക്കുന്ന സൗകര്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 550ൽ പരം മുൻനിര ചാനലുകളുടെ സേനവം ഇതിലൂടെ ലഭിക്കും എന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതും മികച്ച ക്ലാരിറ്റിയിൽ ഇതിന് പുറമെ 16ൽ അധികം ഒടിടി ആപ്പുകളും ഉപഭോക്താക്കൾക്ക് ആസ്വദിക്കാവുന്നതാണ്.

മികച്ച ഇന്റർനെറ്റ് സ്പീഡും ഇവർ വാഗ്ദാനം ചെയ്യുന്നു. എയർഫൈബർ, എയർഫൈബർ മാക്സ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള സേവനങ്ങളാണ് ജിയോ എയർഫൈബർ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ഏറ്റവും ചെറിയ പ്ലാൻ 599 രൂപയുടേത് ആണ്. 30 എംബിപിഎസ് സ്പീഡ് ആണ് ഈ പ്ലാനിന് കീഴിൽ ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതേ വിഭാഗത്തിൽ തന്നെ ഏറ്റവും ഉയർന്ന പ്ലാൻ എന്നത് 1,199 രൂപയുടേത് ആണ്. 100 എംബിപിഎസ് സ്പീഡ് ആയിരിക്കും ഇതിൽ ലഭിക്കുക.
ഇതിന് പുറമെ 899 രൂപയുടെ പ്ലാനും ഈ വിഭാഗത്തിൽ പെടുന്നുണ്ട് ഇതിനും 100 എംബിപിഎസ് സ്പീഡ് ആണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇനി എയർഫൈബർ മാക്സിന്റെ സേവനങ്ങൾ പരിശോധിച്ചാൽ ഇതിന്റെ പ്ലാനുകൾ ആരംഭിക്കുന്നത് 1,499 രൂപ മുതലാണ്. 300 എംബിപിഎസ് സ്പീഡ് ആണ് ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കുക. 2,499 രൂപയുടെ പ്ലാനിൽ ആകട്ടെ 500 എംബിപിഎസ് സ്പീഡ് ലഭ്യമാകുമെന്ന് ജിയോ അവകാശപ്പെടുന്നു.
ജിയോ അവതരിപ്പിച്ച പുതിയ സേവനത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്ലാൻ ആണ് 3,999 രൂപയുടേത്. 1000 എംബിപിഎസ് സ്പീഡ് ആയിരിക്കും ഈ പ്ലാൻ വഴി ഉപഭോക്താക്കൾക്ക് ലഭിക്കുക. എല്ലാ പ്ലാനുകളും 6 മാസത്തേക്കും ഒരു വർഷത്തേക്കുമായും ലഭിക്കുന്നതാണ്. നിങ്ങൾക്ക് ജിയോയുടെ എയർഫൈബർ സേവനം ലഭിക്കണം എന്നുണ്ടെങ്കിൽ 60008-60008 എന്ന നമ്പറിൽ മിസ് കോളോ അല്ലെങ്കിൽ ഇതേ നമ്പറിലുള്ള വാട്സ്ആപ്പ് നമ്പറിൽ മെസേജ് അയക്കുകയോ വേണം.
www.jio.com എന്ന സൈറ്റ് സന്ദർശിച്ചും സേനവം ആവിശ്യപ്പെടാം. നിങ്ങളുടെ അടുത്തുള്ള ജിയോ സ്റ്റോറിൽ ചെന്നാൽ നേരിട്ടും ഈ സേവനം ആവിശ്യപ്പെടാവുന്നതാണ്. നിങ്ങളുടെ ലൊക്കേഷനിൽ ഈ സേവനം ലഭിക്കുന്ന വഴിയ്ക്ക് ഇവർ നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും. നിലവിൽ മേൽപ്പറഞ്ഞ എട്ട് നഗരങ്ങളിൽ മാത്രമാണ് ഈ സേവനം ലഭ്യമായിരിക്കുന്നത്. അധികം വൈകാതെ തന്നെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുന്നതായിരിക്കും.


Click it and Unblock the Notifications








