Home
News

കാശ് കുറവാണെങ്കിലും വേഗത ഒട്ടും കുറയ്ക്കേണ്ട! 100Mbps വരെ സ്പീഡിൽ 3 മാസ പ്ലാനുകളുമായി ജിയോ എയർ​ഫൈബർ

റിലയൻസ് ജിയോയുടെ 5G FWA (ഫിക്സഡ്-വയർലെസ് ആക്സസ്) സേവനമായ ജിയോ എയർഫൈബർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി കുറഞ്ഞ നിരക്കിൽ മൂന്ന് മാസ പ്ലാനുകളും ലഭ്യമാകും. താങ്ങാനാകുന്ന നിരക്കിൽ കൂടുതൽ റീച്ചാർജ് ഓപ്ഷനുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ജിയോ പുതിയ 3 മാസ എയർ​ഫൈബർ പ്ലാനുകൾ പുറത്തിറക്കി.

ഇതുവരെ 6 മാസം, 12 മാസം വാലിഡിറ്റികളിലാണ് ജിയോ എയർ​ഫൈബർ പ്ലാനുകൾ ലഭ്യമായിരുന്നത്. വാലിഡിറ്റി കാലയളവ് കൂടുന്നതിന് അ‌നുസരിച്ച് പ്ലാനുകളുടെ നിരക്കും ​ഉയർന്നതായിരുന്നു. കൂടുതൽ താങ്ങാനാകുന്ന നിരക്കിൽ ജിയോ എയർ​ഫൈബർ സേവനം ആളുകളിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ജിയോ പുതിയ 3 മാസ പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നത്.

100Mbps വരെ സ്പീഡിൽ 3 മാസ പ്ലാനുകളുമായി ജിയോ എയർ​ഫൈബർ

ജിയോ എയർ​ഫൈബർ കണക്ഷന്റെ 30 Mbps മുതൽ 1 Gbps വരെയുള്ള എല്ലാ സ്പീഡ് വിഭാഗങ്ങളിലും 3 മാസത്തെ വാലിഡിറ്റി പ്ലാനുകൾ പുതിയതായി ലോഞ്ച് ചെയ്തിട്ടുണ്ട്. ഈ പ്ലാനുകളോടൊപ്പം ഒടിടി സബ്സ്ക്രിപ്ഷനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോയുടെ മൂന്ന് മാസ പ്ലാനുകൾക്കും പ്രതിമാസം 599 രൂപ, 899 രൂപ, 1199 രൂപ എന്നിങ്ങനെയാണ് നിരക്ക്.

അ‌തായത് ജിയോ എയർ​ഫൈബർ പ്ലാനുകളുടെ നിരക്കുകളിൽ മാറ്റം വന്നിട്ടില്ല, എന്നാൽ ലഭ്യമാകുന്ന കാലാവധിയുടെ അ‌ളവിൽ മാറ്റം വന്നിട്ടുണ്ട്. മുൻപ് 6 മാസം, 12 മാസം എന്നീ കാലയളവുകളിലേക്ക് മാത്രമാണ് ഈ പ്ലാൻ ലഭ്യമായിരുന്നത് എങ്കിൽ ഇനി മൂന്ന് മാസ കാലയളവിലേക്കും ഈ പ്ലാനുകൾ തെരഞ്ഞെടുക്കാനാകും. ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ മാറുന്നില്ല.

100Mbps വരെ സ്പീഡിൽ 3 മാസ പ്ലാനുകളുമായി ജിയോ എയർ​ഫൈബർ

30Mbps വേഗതയുടെ ജിയോ എയർ​ഫൈബർ പ്രതിമാസ പ്ലാൻ 599 രൂപ നിരക്കിലാണ് എത്തുന്നത്. 1000GB ഡാറ്റയും 14 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഇതിൽ ലഭ്യമാകും. ഡിസ്നി+ ഹോട്ട്സ്റ്റാർ, സോണിലിവ്, ജിയോസിനിമ, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, ALTBalaji, ഇറോസ്നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഡോക്യുബെ, എപ്പിക്ഓൺ, ഇടിവി വിൻ (JioTV+ വഴി) എന്നിവയാണിതിലെ ഒടിടി സബ്സ്ക്രിഷപ്ഷനുകൾ.

30Mbps വേഗത കഴിഞ്ഞാൽ തൊട്ടടുത്തു വരുന്ന സ്പീഡ് ഓപ്ഷൻ 100 Mbps ആണ്. 100 Mbps വേഗതയുള്ള രണ്ട് ജിയോ എയർ​ഫൈബർ പ്ലാനുകളാണ് നിലവിലുള്ളത്, അ‌വ പ്രതിമാസം 899 രൂപയും പ്രതിമാസം 1199 രൂപ നിരക്കുകളിൽ എത്തുന്നു. ഈ പ്ലാനുകളും ഇനി മൂന്ന് മാസത്തേക്ക് തെരഞ്ഞെടുക്കാനാകും.

599 രൂപയുടെയും 899 രൂപയുടെയും പ്രതിമാസ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ഒന്നുതന്നെയാണ്. അ‌തായത് 1000GB ഡാറ്റയും 599 രൂപയുടെ പ്ലാനിൽ കണ്ട 14 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും തന്നെയാണ് 899 രൂപയുടെ പ്ലാനിലും ലഭ്യമാകുക. ഈ രണ്ട് പ്ലാനുകളും തമ്മിലുള്ള ഏക വ്യത്യാസം ഡാറ്റ സ്പീഡ് ആണ്.

100Mbps വരെ സ്പീഡിൽ 3 മാസ പ്ലാനുകളുമായി ജിയോ എയർ​ഫൈബർ

599 രൂപയുടെ പ്ലാനിൽ 30Mbps മാത്രമാണ് സ്പീഡ്, എന്നാൽ 899 രൂപയുടെ പ്ലാനിൽ 100 Mbps ​സ്പീഡ് ലഭിക്കും. 1199 രൂപയുടെ പ്ലാനിന്റെ കാര്യവും ഏതാണ്ട് ഇത്പോലെ തന്നെയാണ്. 899 രൂപയുടെ പ്ലാനും 1199 രൂപയുടെയും പ്രതിമാസ പ്ലാനും ഒരേ വേഗതയും ഒരേ അ‌ളവ് ഡാറ്റയും ആണ് നൽകുന്നത്, ഒരു വ്യത്യാസം മാത്രമാണ് ഇവതമ്മിലുള്ളത്.

899 രൂപയുടെ പ്ലാനിൽ ലഭിക്കുക 599 രൂപയുടെ പ്ലാനിൽ കണ്ട അ‌തേ ഒടിടി സബ്സ്ക്രിപ്ഷനുകൾ തന്നെയാണ്, എന്നാൽ 1199 രൂപയുടെ പ്ലാനിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ ​പ്രൈം ​ലൈറ്റ് എന്നീ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അ‌ധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോ എയർ​ഫൈബർ കണക്ഷൻ എടുക്കുന്നതിന് 1000 രൂപ ഇൻസ്റ്റാളേഷൻ ഫീസുണ്ട്. വാർഷികപ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് ഇത് ഫ്രീയാണ്.

More from GizBot

Best Mobiles in India

English summary
Jio AirFiber has launched new 3-month plans with speeds up to 100Mbps. These plans are available at Rs 599, Rs 899 and Rs 1199 per month. Till now Jio AirFiber plans were available in 6 months and 12 months validity. The Rs 599 Jio AirFiber plan offers 30Mbps speed and the Rs 899 and Rs 1199 plans offer 100Mbps speed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X