Home
News

അ‌വിടെ വിട്ടത് ഇവിടെ പിടിക്കും! 50 ദിവസത്തേക്ക് പ്രത്യേക നിരക്കിൽ ഇന്റർനെറ്റുമായി ജിയോ

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് (Reliance Jio) സെപ്റ്റംബറിൽ ഏതാണ്ട് 7.9 ദശലക്ഷം വയർലെസ് ഉപഭോക്താക്കളെ നഷ്ടപ്പെട്ടു എന്ന വാർത്ത വന്നിരിക്കുന്ന സമയമാണിത്. എന്നാൽ വയർലെസ് ഉപയോക്താക്കളെ ചെറിയ ​തോതിൽ നഷ്ടമായെങ്കിലും അ‌തൊന്നും കാര്യമാക്കാതെ ​ഫിക്സഡ് വയർലെസ് ആക്സസ് (FWA) കണക്ഷൻ വിപുലീകരണവുമായി മുന്നോട്ട് പോകുകയാണ് ജിയോ. ഇപ്പോൾ ജിയോ 5ജി ഉപയോക്താക്കൾക്കായി കമ്പനി ഒരു പ്രത്യേക ജിയോ എയർ​ഫൈബർ (Jio AirFiber) ഓഫർ അ‌വതരിപ്പിച്ചിരിക്കുന്നു. വെറും 1111 രൂപയ്ക്ക് 50 ദിവസത്തേക്ക് പുതിയ എയർഫൈബർ കണക്ഷൻ ആസ്വദിക്കാം എന്നതാണ് ഓഫർ.

ജിയോയുടെ എയർ​ഫൈബർ സേവനം ഇപ്പോൾ കേരളത്തിലടക്കം രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ലഭ്യമായിട്ടുണ്ട്. കൂടിക്കുഴഞ്ഞു കിടക്കുന്ന കേബിളുകളുടെ ശല്യമില്ലാതെ അ‌തിവേഗ ഇന്റർനെറ്റ് ലഭ്യമാകും എന്നതാണ് ജിയോഎയർ​ഫൈബറിന്റെ പ്രധാന പ്രത്യേകത. ഇത് പ്രദേശത്തെ 5ജി നെറ്റ്വർക്ക് അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ജിയോ 5ജി ഇപ്പോൾ രാജ്യത്തിന്റെ ഏതാണ്ട് ഒട്ടുമുക്കാൽ പ്രദേശങ്ങളിലും എത്തിക്കഴിഞ്ഞു.

50 ദിവസത്തേക്ക് പ്രത്യേക നിരക്കിൽ ഇന്റർനെറ്റുമായി ജിയോ

ഇനി വരാൻ പോകുന്നത് ​ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്ക് പകരം എയർ​ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷനുകളുടെ കാലമാണ് എന്ന് ജിയോ കണക്കുകൂട്ടുന്നു. ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി ജിയോ നിരവധി തന്ത്രങ്ങൾ പുറത്തിറക്കുന്നുണ്ട്. അ‌ടുത്തിടെ ദീപാവലി ഓഫറിന്റെ ഭാഗമായി 3, 6, 12 മാസ കാലയളവുകളിലേക്കുള്ള പ്ലാനുകൾക്കൊപ്പം പുതിയ എയർഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് ജിയോ ഇൻസ്റ്റാളേഷൻ ഫീസ് ഒഴിവാക്കിയിരുന്നു.

ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 50 ദിവസ ഓഫർ മറ്റൊരു പ്രചാരണ തന്ത്രമാണ്. വെറും 1111 രൂപയ്ക്ക് 50 ദിവസത്തേക്ക് പുതിയ എയർ ഫൈബർ കണക്ഷൻ ആസ്വദിക്കാം എന്ന പുതിയ ഓഫർ ജിയോ 5ജി ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുക. കൂടുതൽ വരിക്കാരെ ഇതിലൂടെ എയർ​ഫൈബർ കണക്ഷനിലേക്ക് ആകർഷിക്കാം എന്ന് ജിയോ കണക്കുകൂട്ടുന്നു.

50 ദിവസത്തേക്ക് പ്രത്യേക നിരക്കിൽ ഇന്റർനെറ്റുമായി ജിയോ

ഓരോ മാസവും ഏകദേശം 1 ദശലക്ഷം വീടുകൾ ചേർക്കാനാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡിൻ്റെ പ്രസിഡൻ്റ് കിരൺ തോമസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ 50 ദിവസത്തെ ഓഫറിലും ജിയോ ഇൻസ്റ്റാളേഷൻ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. സാധാരണഗതിയിൽ 1000 രൂപയാണ് ഇൻസ്റ്റാളേഷൻ ഫീസ്.

ജിയോയുടെ 50 ദിവസ ഓഫർ മെസേജ് ലഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കും താരതമ്യേന കുറഞ്ഞ നിരക്കിൽ അ‌തിവേഗ ഇന്റർനെറ്റ് 50 ദിവസത്തേക്ക് ആസ്വദിക്കാൻ സാധിക്കും. 30 Mbps, 100Mbps, 300Mbps, 500Mbps, 1Gbps എന്നീ വേഗതകളിൽ ജിയേഎയർ​ഫൈബർ കണക്ഷനുകൾ ലഭ്യമാണ്. ഇതിൽ ഏറ്റവും നിരക്ക് കുറഞ്ഞ ജിയോഎയർ​ഫൈബർ പ്ലാൻ എത്തുന്നത് പ്രതിമാസം 599 രൂപ നിരക്കിലാണ്.

​ഹൈസ്പീഡ് ഡാറ്റയ്ക്ക് പുറമേ ഡിജിറ്റൽ ചാനലുകളും ഒടിടി സബ്സ്ക്രിപ്ഷനുകളും സഹിതമാണ് എല്ലാ ജിയോ എയർ​ഫൈബർ പ്ലാനുകളും എത്തുന്നത്. ഏറ്റവും കുറഞ്ഞ വിലയുടെ പ്ലാനായ 599 രൂപ എയർ​ഫൈബർ പ്ലാനിൽ പോലും 12 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നു. 30Mbps വേഗതയിൽ ആകെ 1000ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. കൂടാതെ 800+ ടിവി ചാനലുകളും ലഭ്യമാണ്.

50 ദിവസത്തേക്ക് പ്രത്യേക നിരക്കിൽ ഇന്റർനെറ്റുമായി ജിയോ

3, 6, 12 മാസ വാലിഡിറ്റികളിൽ ജിയോ എയർ​ഫൈബർ പ്ലാനുകൾ ലഭ്യമാണ്. പ്ലാൻ തുകയ്ക്ക് പുറമേ ജിഎസ്ടി നിരക്കും കൂടി നൽകേണ്ടിവരും എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം. 300Mbps ന് മുകളിൽ വേഗതയുള്ള ജിയോ എയർ​ഫൈബർ പ്ലാനുകൾ ജിയോ എയർ​ഫൈബർ മാക്സ് പ്ലാനുകൾ എന്ന വിഭാഗത്തിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നെ​റ്റ്ഫ്ലിക്സും ആമസോൺ ​പ്രൈമും അ‌ടക്കമുള്ള ഒടിടി സബ്സ്ക്രിപ്ഷനുകൾ ഈ പ്ലാനുകളിലുണ്ട്.

Best Mobiles in India

English summary
Jio has launched a special Jio AirFiber offer for 5G users. The offer is that you can enjoy a new AirFiber connection for 50 days for just Rs 1111. Jio estimates that this will attract more subscribers to the AirFiber connection. Jio aims to add about 1 million homes every month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X